Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിയുടെ കഴിവ് സഞ്ജുവിനും റിഷഭിനുമില്ല, അത് മറ്റൊരു കീപ്പര്‍ക്ക്! തിരഞ്ഞെടുത്ത് കോളിങ്‌വുഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഗില്‍ക്രിസ്റ്റ് മിന്നല്‍ സ്റ്റംപിങ്ങുകൊണ്ടും ഡൈവിങ് ക്യാച്ചുകള്‍ക്കൊണ്ടും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ്. ഗില്‍ക്രിസ്റ്റിന്റെ മികവിനോടൊപ്പം താരതമ്യം ചെയ്യപ്പെട്ട മറ്റൊരു കീപ്പര്‍ മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണിയാണ്. സ്റ്റംപിങ്ങില്‍ ഗില്‍ക്രിസ്റ്റിനെക്കാളും ഒരുപടി മുകളിലായിരുന്നു ധോണിയെന്ന് പറയാം.

എന്നാല്‍ ഇന്നത്തെ പല യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്കും ഇത്തരമൊരു കഴിവ് അവകാശപ്പെടാന്‍ സാധിക്കില്ല. നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരെ പരിശോധിച്ചാല്‍ അതില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ മുന്‍ നിരയിലുണ്ട്. റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാം വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തി കഴിവ് തെളിയിച്ചിട്ടുള്ളവര്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ ഗില്‍ക്രിസ്റ്റിന്റെ മികവിനോടൊപ്പം നില്‍ക്കില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിങ്‌വുഡ് പറയുന്നത്.

ഇംഗ്ലണ്ട് താരം ഗില്ലിയെപ്പോലെ

ഇന്ത്യയുടെ റിഷഭ് പന്തും സഞ്ജു സാംസണും ഗില്‍ ക്രിസ്റ്റിനെപ്പോലെ മികവുള്ളവരായി കോളിങ്‌വുഡ് പറയുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് താരം ജാമി ലൂക്ക് സ്മിത്തിന് ഈ കഴിവുണ്ടെന്നാണ് കോളിങ് വുഡ് പറയുന്നത്. 'ജാമി സ്മിത്ത് അത്ഭുതപ്പെടുത്തുന്ന വിക്കറ്റ് കീപ്പറാണ്. പ്രതിഭാശാലിയായ താരം ഗില്‍ക്രിസ്റ്റ് ഓസ്‌ട്രേലിയക്കായി കളിച്ചിരുന്നതിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും വലിയ ഇംപാക്ട് ഉണ്ടാക്കാനും അവന് സാധിക്കുന്നു.

വലിയ പ്രതിഭ കാട്ടുന്ന താരമാണവന്‍' കോളിങ് വുഡ് പറഞ്ഞു. 24കാരനായ സ്മിത്ത് നാല് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിനായി കളിച്ചത്. 404 റണ്‍സോടെ അദ്ദേഹം തിളങ്ങുകയും ചെയ്തു. 50.5 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സ്മിത്ത് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടി.

ശ്രീലങ്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് സ്മിത്താണ്. 70 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നപ്പോള്‍ 50 പന്തില്‍ 10 ഫോറും 1 സിക്‌സുമടക്കം 67 റണ്‍സോടെ സ്മിത്ത് തിളങ്ങി.

jamie smith

റിഷഭ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി

നിലവിലെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്‍ എതിരാളികള്‍ ഏറ്റവും ഭയക്കുന്ന താരമാണ് റിഷഭ് പന്താണ്. വിക്കറ്റിന് പിന്നില്‍ ഇപ്പോള്‍ ധോണിയോടൊപ്പം നില്‍ക്കുന്ന പ്രകടനം റിഷഭ് നടത്തുന്നുണ്ട്. ടെസ്റ്റില്‍ പിഴവുകള്‍ കുറവ് വരുത്തുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് റിഷഭ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം റിഷഭിന്റെ ഒറ്റയാള്‍ കരുത്തില്‍ ഇന്ത്യ വിജയം നേടുന്നത് എല്ലാവരും കണ്ടതാണ്. ഈ മികവ് അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്.

കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇന്ത്യക്കായി ടി20 ലോകകപ്പടക്കം കളിച്ച റിഷഭ് ഇപ്പോള്‍ ടെസ്റ്റിലേക്കും തിരിച്ചുവന്നിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ വരാനിരിക്കെ റിഷഭിന്റെ പ്രകടനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നു. റിഷഭ് ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സഞ്ജുവിന് ഇടമില്ല

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും സഞ്ജു സാംസണെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമാണെന്ന് തന്നെ പറയാം.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍

Story first published: Monday, September 9, 2024, 11:57 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+