For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് കോളില്ല!! റുതുവെത്തും, ഒപ്പം ടി20 ഫിനിഷറും; ടെസ്റ്റ് ടീം പൊളിച്ചു പണിയും

സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലേറ്റ വന്‍ ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയൊരു അഴിച്ചുപണിക്ക് ബിസിസിഐ തയ്യാറാവുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ചില താരങ്ങളെ ടീമിലേക്കു കൊണ്ടുവന്ന് ടെസ്റ്റ് സ്‌ക്വാഡിനെ ഉടര്‍ച്ചു വാര്‍ക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടത് ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡും നാട്ടില്‍ ഇന്ത്യയെ തൂത്തുവാരിയിരുന്നു. വീണ്ടും സമാനമായൊരു ദുരന്തം ആവര്‍ത്തിക്കാതെ നോക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ ആലോചിക്കുന്നത്.

RUTURAJ GAIKWAD

പുതിയ ടീം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ഇനി നീണ്ടൊരു ഇടവേളയാണ്. അടുത്ത വര്‍ഷം ആഗസ്റ്റില്‍ മാത്രമേ റെഡ് ബോള്‍ പരമ്പരയില്‍ ഇന്ത്യ കളിക്കുകയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം ഇറങ്ങുക. പുതിയ ലുക്കിലുള്ള ഒരു ടീമിനെ ലങ്കയിലേക്കു അയക്കാനുള്ള പ്ലാനിലാണ് ബിസിസിഐ.

ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ ആദ്യത്തെ ദൗര്‍ബല്യം മൂന്നാം നമ്പറാണ്. സായ് സുദര്‍ശനടക്കം പലരെയും ഇന്ത്യ മാറി മാറി പരീക്ഷിച്ചെങ്കിസും ആരും പ്രതീക്ഷ കാത്തില്ല,. ഈ റോള്‍ ഇനി റുതുരാജ് ഗെയ്ക്വാദിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ബോര്‍ഡ്. ലങ്കയുമായുള്ള പരമ്പരയിലൂടെ അദ്ദേഹം ടെസ്റ്റില്‍ അരങ്ങേറുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്, ചേതേശ്വര്‍ പുജാര എന്നിവരെല്ലാം ഗംഭീരമാക്കിയിട്ടുള്ള പൊസിഷനാണ് മൂന്നാം നമ്പര്‍. പക്ഷെ പുജാരയ്ക്കു ശേഷം ഈ റോളിലേക്കു മികച്ചൊരു പകരക്കാരനെ കിട്ടാതെ വലയുകയാണ് ഇന്ത്യ. ഒന്നും, രണ്ടുമല്ല ഏഴു പേരെയാണ് മൂന്നാം നമ്പറില്‍ ഇതിനകം പരീക്ഷിച്ചത്. പക്ഷെ ആരും ഇംപാക്ടുണ്ടാക്കിയിട്ടില്ല.

റുതുരാജിന് ഈ വിടവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷിലാണ് ബിസിസിഐ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റുതുരാജിന്റെ റെക്കോര്‍ഡും ശ്രദ്ധേയമാണ്. 43 മല്‍സരങ്ങളില്‍ നിന്നും 45.59 ശരാശരിയില്‍ 3146 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒമ്പതു സെഞ്ച്വറിയും 16 ഫിഫ്റ്റികളും താരം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

ഈ രണ്ടു പേര്‍ കൂടി

റുതുരാജ് ഗെയ്ക്വാദിനെ കൂടാതെ ടെസ്റ്റ് ടീമിലേക്കു കോള്‍ ലഭിക്കാനിടയുള്ള മറ്റു രണ്ടു പേര്‍ രജത് പാട്ടിധാറും ടി20യിലെ സൂപ്പര്‍ ഫിനിഷറായ റിങ്കു സിങുമാണ്. പാട്ടിധാര്‍ ഇതിനകം ടെസ്റ്റില്‍ കളിച്ചിട്ടുണ്ടെങ്കിലും റിങ്കു ഇതുവരെ റെഡ് ബോള്‍ ടീമിന്റെ ഭാഗമായിട്ടുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് രണ്ടു പേരെയും ബിസിസിഐ നോട്ടമിടാനുള്ള പ്രധാന കാരണം.

RINKU SINGH

പാട്ടിധാറിനു വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ഇതിനകം കളിക്കാനായിട്ടുള്ളൂ. 63 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ അദ്ദേഹത്തിനു ടീമിലെ സ്ഥാനവും നഷ്ടമായി. പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പാട്ടിധാര്‍ മികച്ച പ്രകടനം തുടരുകയാണ്. 74 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 45.78 ശരാശരിയില്‍ 5448 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറിയും 27 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ റിങ്കുവാകട്ടെ ഉത്തര്‍ പ്രദേശിനായി ഫസ്റ്റ ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് ഓരോ സീസണിലും കാഴ്ചവയ്ക്കുന്നത്. 52 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 59.30 ശരാശരിയില്‍ 3677 റണ്‍സും റിങ്കു അടിച്ചെടുത്തു. ഒമ്പതു സെഞ്ച്വറിയും 22 ഫിഫ്റ്റികളുമടക്കമാണിത്. ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും 6-7 സ്ഥാനങ്ങളിലെത്തി മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിനു കാഴ്ചവയ്ക്കാന്‍ സാധിക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ടെസ്റ്റ് ടീമിലേക്കു ഉടനെയൊന്നും കോള്‍ ലഭിക്കാനിടയില്ല. അദ്ദേഹത്തിനോടു ടെസ്റ്റിനായി തയ്യാറായി ഇരിക്കാന്‍ കോച്ച് ഗംഭീര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.

Story first published: Friday, November 28, 2025, 10:12 [IST]
Other articles published on Nov 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+