ഇന്ത്യയിലെ മാത്രല്ല ലോകത്തിലെ തന്നെ പല തലമുറകളെയും പ്രചോദിപ്പിച്ചിട്ടുള്ള ക്രിക്കറ്ററാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വളര്‍ന്നുവരുന്ന ഭൂരിഭാഗം കളിക്കാരും ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന ക്രിക്കറ്റര്‍ മാസ്റ്റര്‍ ബ്ലാസ്റ്ററാണെന്നു നമുക്കു കാണാം. ക്രിക്കറ്റിലെ ദൈവമെന്നാണ് കടുത്ത ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സച്ചിന്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞപ്പോള്‍ പകരക്കാരന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് കോലി.
അസാധ്യമെന്നു നേരത്തേ കരുതപ്പെട്ടിരുന്ന സച്ചിന്റെ പല റെക്കോര്‍ഡുകളും തകര്‍ത്തുകഴിഞ്ഞ കോലി വിരമിക്കുമ്പോഴേക്കും ഇനിയും പല നേട്ടങ്ങളും തന്റെ പേരില്‍ കുറിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സച്ചിന്റെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്നു അടിവരയിടുന്നതാണ് കോലിയുടെ ഇതുവരെയുള്ള അതുജ്വല കരിയര്‍. പക്ഷെ കോലിയുടെ ഫേവറിറ്റ് ക്രിക്കറ്റര്‍ സച്ചിനായിരുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം.

ഇക്കാര്യം കോലി തന്നെയായിരുന്നു കരിയറിന്റെ തുടക്കകാലത്തു വെളിപ്പെടുത്തിയത്. സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറ്റം നടത്തുന്നതിനും മുമ്പായിരുന്നു ഇത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ കോലിയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്നു അദ്ദേഹത്തിനു കീഴില്‍ ടീം ജേതാക്കളാക്കുകയും ചെയ്തു.
ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി ഐസിസി അന്നു പുറത്തിറക്കിയ ഒരു വീഡിയോയിലായിരുന്നു കോലിയടക്കം വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരും ചില പ്രധാനപ്പെട്ട കളിക്കാരും തങ്ങളെ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയില്‍ ആരാധനാ പാത്രം ആരാണെന്നു വെളിപ്പെടുത്തിയത്.
സച്ചിനോ, ഇന്ത്യയുടെ മറ്റേതെങ്കിലും താരമോയല്ല കോലിയുടെ ഫേവറിറ്റ് ക്രിക്കറ്റര്‍. മറിച്ച് ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് താരത്തിന്റെ പേരാണ് ഫേവറിറ്റായി അദ്ദേഹം തുറന്നു പറഞ്ഞത്. സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഹെര്‍ഷെല്‍ ഗിബ്‌സാണ് ഫേവറിറ്റ് ക്രിക്കറ്ററെന്നാണ് വീഡിയോയില്‍ കോലി പറയുന്നത്. ക്യാപ്റ്റന്‍, വലംകൈയന്‍ മധ്യനിര ബാറ്റര്‍, വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍, എന്റെ ഫേവറിറ്റ് ക്രിക്കറ്റര്‍ ഹെര്‍ഷല്‍ ഗിബ്‌സ് എന്നാണ് കോലിയുടെ വാക്കുകള്‍.

2008ലെ അണ്ടര്‍ 19 ലോകകപ്പിന്റെ തൊട്ടുമുമ്പത്തെ വര്‍ഷം ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറിയിരുന്നു. ഈ ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍ ഗിബ്‌സ് ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പായിച്ച് ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്ററായും അദ്ദേഹം മാറിയിരുന്നു. ഇതാവാം കോലിയെ ഗിബ്‌സിന്റെ ഫേവറിറ്റ് പ്ലെയറാക്കി മാറ്റിയതെന്നാണ് കരുതുന്നത്.
ലോക ക്രിക്കറ്റിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഗിബ്‌സ്. സൗത്താഫ്രിക്കന്‍ ടീമിന്റെ സുവര്‍ണ തലമുറയിലെ താരങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്താവുന്നയാളാണ് അദ്ദേഹം. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി ഗിബ്‌സ് കളിച്ചിട്ടുണ്ട്.
പക്ഷെ കോലിക്കു ഒരിക്കല്‍പ്പോലും തന്റെ ഫേവറിറ്റ് ക്രിക്കറ്റര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള ഭാഗ്യമുണ്ടായില്ല. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ഇപ്പോഴും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് കോലി. ഇതുവരെ നടന്ന 16 സീസണുകളിലം ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ചിട്ടുള്ള ഏക താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.
അതേസമയം, കോലിയെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കാണാന്‍ സാധിക്കുക ഈ മാസം 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലൂടെയായിരിക്കം. ഇന്ത്യയുടെ ആദ്യ പോരാട്ടം സപ്തംബര്‍ രണ്ടിനു ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ അവസാനമായി ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ ത്രില്ലിങ് ജയം കൊയ്തിരുന്നു. കോലിയായിരുന്നു അന്നു ടീമിന്റെ ഹീറോ.