Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും യുവിയുമല്ല!! മുന്‍ താരങ്ങളില്‍ ആര്‍ക്കൊപ്പം കളിക്കാനിഷ്ടം? റിഷഭ് പറയും

ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ചെറിയൊരു ബ്രേക്കിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസീസുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം റിഷഭ് പ്ലെയിങ് ഇലവന്റെ ഭാഗവുമായിരുന്നു. ഇംഗ്ലണ്ടിനെതിരേ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല.

എന്നാല്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും തുടര്‍ന്നുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും റിഷഭ് കളിച്ചേക്കുമെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായേക്കുമെന്നു സൂചനകളുണ്ട്. ക്രിക്കറ്റില്‍ നിന്നുള്ള ബ്രേക്കിനിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് റിഷഭ്.

ആസ്‌ക്ആര്‍പി (AskRp) എന്ന ഹാഷ് ടാഗില്‍ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് അദ്ദേഹമൊരുക്കിയത്. കൗതുകമുണര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും റിഷഭ് ഉത്തരം നല്‍കുകയും ചെയ്തു. പഴയ ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കൊപ്പം കളിക്കാനാണ് ആഗ്രഹമെന്നും ഒരു ചോദ്യത്തിനു മറുപടിയായി താരം വെളിപ്പെടുത്തി

VIRENDER SEHWAG

സച്ചിനും യുവിയുമല്ല

എക്‌സിലൂടെയായിരുന്നു (X) ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി ചോദ്യോത്തര സെഷന്‍ റിഷഭ് പന്ത് പന്ത് സംഘടിപ്പിച്ചത്. മുന്‍കാലത്തു കളിച്ചിട്ടുള്ളവരില്‍ ഒരു ഇന്ത്യന്‍ താരത്തിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ അതു ആരാണെന്നായിരുന്നു സൗരഭ് മല്‍ഹോത്രയെന്ന യൂസറുടെ ചോദ്യം.

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ യുവരാജ് സിങ് എന്നിവരുടെയൊന്നും പേരല്ല റിഷഭ് ഇതിനു മറുപടിയായി പറഞ്ഞത്. പകരം മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വീരേന്ദര്‍ സെവാഗിനെ ടാഗ് ചെയ്തു കൊണ്ട് വീരു ഭായ് എന്നാണ് റിഷഭ് ഈ ചോദ്യത്തിനു നല്‍കിയ മറുപടി.

ഒരിക്കലും കളിച്ചിട്ടില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല, ഐപിഎല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ വീരേന്ദര്‍ സെവാഗിനൊപ്പം ഒരിക്കലും കളിക്കാനുള്ള ഭാഗ്യം റിഷഭ് പന്തിനുണ്ടായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ രണ്ടു പേരും ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരുമിച്ച് കളിക്കാന്‍ അവസരം കിട്ടിയില്ല.

2015-16 സീസണിലാണ് ഡല്‍ഹിക്കായി റിഷഭ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ തൊട്ടുമുമ്പത്തെ (2014-15) സീസണിനു ശേഷം സെവാഗ് ഡല്‍ഹി ടീം വിട്ട് ആഭ്യന്തര ക്രിക്കറ്റിലെ തട്ടകം ഹരിയാനയിലേക്കു മാറ്റുകയായിരുന്നു. ഇത്തരമൊരു കൂടുമാറ്റത്തിനു തുനിയാതെ ഡല്‍ഹിക്കായി തന്നെ തുടര്‍ന്നു കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള ഭാഗ്യം റിഷഭിനു ലഭിച്ചേനെ.

RISHABH PANT

2013ലായിരുന്നു ഇന്ത്യക്കു വേണ്ടി സെവാഗ് അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. 2015ല്‍ അദ്ദേഹം ഐപിഎല്ലും മതിയാക്കുകയായിരുന്നു. റിഷഭാവട്ടെ 2016ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഐപിഎല്ലില്‍ അരങ്ങേറിയത്.

സെവാഗ് ടീം വിട്ടപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഡല്‍ഹിയുടെ ഓപ്പണിങ് സ്ഥാനത്തക്കു വന്നത് റിഷഭായിരുന്നുവെന്നതാണ് രസകരമായ കാര്യം. ഡല്‍ഹിക്കൊപ്പം ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറിയത് ഓപ്പണറായിട്ടാണ്. സെവാഗിന്റെ ശൈലിയില്‍ എല്ലാ ഫോര്‍മാറ്റിലും വളരെ അഗ്രസീവായിട്ടുള്ള ബാറ്റിങാണ് റിഷഭ് കാഴ്ചവയ്ക്കുകയും ചെയ്യുന്നത്.

Story first published: Friday, January 17, 2025, 12:57 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+