Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും ദ്രാവിഡുമല്ല, ഏറ്റവും വെറുക്കുന്ന ഇന്ത്യന്‍ താരം അയാള്‍!! അതു ബാറ്ററല്ല, ഞെട്ടിച്ച് ലീ

ഒരു കാലത്തു ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ബ്രെറ്റ് ലീ. തീതുപ്പുന്ന പന്തുകള്‍ കൊണ്ട് ക്രീസിലുള്ള ബാറ്റര്‍മാരുടെ പ്രതിരോധം ഭേദിച്ച് സ്റ്റംപുകള്‍ വായുവില്‍ പറപ്പിക്കുകയെന്നത് അദ്ദേഹത്തിനു ഹരമായിരുന്നു. മികച്ച വേഗതയ്‌ക്കൊപ്പം അസാധാരണമായ ലൈനും ലെങ്ത്തും കാത്തുസൂക്ഷിച്ച അപൂര്‍വ്വം ബൗളര്‍മാരില്‍ ഒരാളും കൂടിയാണ് ലീ.

ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും ലീ കാഴ്ചവച്ചിട്ടുണ്ട്. മുന്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള അദ്ദേഹത്തിന്റെ കൊമ്പുകോര്‍ക്കലുകള്‍ ക്രിക്കറ്റ് ലോകം എല്ലായ്‌പ്പോഴും വലിയ ആവേശത്തോടെ ഉറ്റുനോക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി തുടങ്ങി ഇന്ത്യയുടെ ഒട്ടുമിക്ക ഇതിഹാസങ്ങള്‍ക്കെതിരേയും ലീ പന്തെറിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളില്‍ താന്‍ ഏറ്റവുമധികം വെറുക്കുന്നയാളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലീ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ ആരംഭിക്കാനിരിക്കെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഓസീസിന്റെ മുന്‍ സ്പീഡ് സ്റ്റാര്‍.

BRETT LEE

വെറുക്കുന്ന ഇന്ത്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം താന്‍ വെറുക്കുന്നയാള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററല്ല, മറിച്ചൊരു ബൗളറാണെന്നാണ് ബ്രെറ്റ് ലീയുടെ വെളിപ്പെടുത്തല്‍. മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്ററെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുള്ള കാരണം ലീ തുറന്നു പറയുകയും ചെയ്തു.

ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങായിരിക്കും. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാന്‍ എനിക്കു വെറുപ്പായിരുന്നു. കാരണം ഹര്‍ഭജന്‍ എന്നെ എല്ലായ്‌പ്പോഴും ശല്യപ്പെടുത്തിയിരുന്നതായും ലീ ചിരിയോടെ പറയുന്നു. വ്യത്യസ്ത ഫോര്‍മാറ്റുകളിലായി നിരവധി തവണ ഭാജിക്കെതിരേ അദ്ദേഹം ബൗള്‍ ചെയ്തിട്ടുണ്ട്. തന്നെ വെറുപ്പിക്കുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ മിടുക്കനായിരുന്നുവെന്നു ലീ വ്യക്തമാക്കി.

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ അഗ്രസീവായി പെരുമാറിയിരുന്ന താരാണ് ഭാജി. ബൗളിങിനിടെ എതിര്‍ ടീം ബാറ്റര്‍മാരെ അദ്ദേഹം സ്ലെഡ്ജ് ചെയ്യുന്നതും പതിവായിരുന്നു. ക്രീസിലുള്ള ബാറ്ററെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാനും അതു വഴി വിക്കറ്റെടുക്കാനുമെല്ലാം മിടുക്കനായിരുന്നു ഭാജി.

ഭാജിയുടെ സ്ലെഡ്ജിങ്

ഇന്ത്യയുമായുള്ള മല്‍സരങ്ങളില്‍ ഹര്‍ഭജന്‍ സിങിനെതിരേ താന്‍ ബൗള്‍ ചെയ്തിരുന്നപ്പോള്‍ പലതും പറഞ്ഞ് അദ്ദേഹം സ്ലെഡ്ജ് ചെയ്തിരുന്നതായി ബ്രെറ്റ് ലീ വെളിപ്പെടുത്തി. ഭാജിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്കു നല്ല വേഗതയുണ്ടെന്നെല്ലാം പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ പിന്നാലെ വരികയും ചെയ്യും.

HARBHAJAN SINGH

എനിക്കു ഹര്‍ഭജന്റെ വിക്കറ്റ് ഒരിക്കലും ലഭിക്കാറുമില്ല. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്താല്‍ ഞാന്‍ എല്ലായ്‌പ്പോഴും ക്ഷീണിതനാവാറുണ്ടെന്നും ലീ വെളിപ്പെടുത്തി. ബൗളിങിലായാലും ബാറ്റിങിലായാലും മാനസികമായി എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഭാജിക്കു സാധിച്ചിരുന്നതായും ഓസീസ് ഇതിഹാസം ചൂണ്ടിക്കാണിക്കുന്നു.

കളിക്കളത്തിന് പുറത്ത്

കളിക്കളത്തില്‍ ഹര്‍ഭജന്‍ സിങുമായി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും പുറത്ത് തങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ബഹുമാനവുമാണുള്ളതെന്നു ബ്രെറ്റ് ലീ പറഞ്ഞു. ഒരിക്കല്‍ അഗ്രസീവായുള്ള കളിക്കളത്തിലെ പെരുമാറ്റത്തെക്കുറിച്ച് ഹര്‍ഭജനോടു താന്‍ ചോദിച്ചിരുന്നതായും എതിരാളിക്കു മേല്‍ മുന്‍തൂക്കം നേടാനുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ചെയ്യാറുള്ളതെന്നായിരുന്നു മറുപടിയെന്നും ലീ വെളിപ്പെടുത്തി.

Story first published: Friday, November 8, 2024, 13:44 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+