Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ താരം വെറേ ലെവല്‍, ഏകദിനത്തിലെ മാസ്റ്റര്‍!! സച്ചിനേക്കാള്‍ ബെസ്റ്റിനെക്കുറിച്ച് വാട്‌സന്‍

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ നിരവധി മഹാന്‍മാരായ താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അവരില്‍ നിന്നും യഥാര്‍ഥ മാസ്റ്ററെന്നു വിശേഷിപ്പിക്കാവുന്ന ഒരു താരത്തെ തിരഞ്ഞെടുക്കുകയെന്നത് അതീവ ദുഷ്‌കരമായ കാര്യം തന്നെയാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം അദ്ഭുതപ്പെടുത്തുന്ന നിരവധി താരങ്ങളെ വ്യത്യസ്ത തലമുറകളില്‍ കാണുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ അവരില്‍ നിന്നും ഏറ്റവും ബെസ്റ്റിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായിരുന്ന ഷെയ്ന്‍ വാട്‌സന്‍. ഓപ്പണാറായും ന്യൂബോള്‍ ബൗളറായുമെല്ലാം ഓസീസിനായി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയുമെല്ലാം കിരീടത്തിലേക്കു നയിക്കുന്നതിലും വാട്‌സന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

SHANE WATSON

ഏകദിനത്തിലെ മാസ്റ്റര്‍

ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ബെസ്‌റ്റെന്നു ഭൂരിഭാഗം പേരും വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ തഴഞ്ഞാണ് ഷെയ്ന്‍ വാട്‌സന്‍ ഇന്ത്യയുടെ തന്നെ മറ്റൊരാളാണ് യഥാര്‍ഥ മാസ്റ്ററെന്നു ചൂണ്ടിക്കാട്ടിയത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയെയാണ് മാസ്റ്ററായി വാട്‌സന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിലെ മാസ്റ്റര്‍ തന്നെയാണ് വിരാട് കോലി. എല്ലാ ഫോര്‍മാറ്റുകളിലെയും മാസ്റ്ററെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. പ്രത്യേകിച്ചും ഏകദിനത്തില്‍ വിരാടിന്റെ പ്രകടനം എടുത്തു പറയേണ്ടതു തന്നെയാണ്. ദീര്‍ഘകാലമായുള്ള അദ്ദേഹത്തിന്റെ നമ്പറുകള്‍ നിങ്ങള്‍ക്കു കാണാം.

ഏകദിനത്തില്‍ 57നടുത്ത് ശരാശരിയും 93 സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ട്. തന്റെ ഇന്നിങ്‌സിനു മേല്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിശയം തോന്നുമെന്നും വാട്‌സന്‍ വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിന കരിയര്‍

ഏകദിന ക്രിക്കറ്റിലെ യഥാര്‍ഥ മാസ്റ്റര്‍ വിരാട് കോലിയാണെന്നു അദ്ദേഹം കൈവരിച്ചു കഴിഞ്ഞിട്ടുള്ള നേട്ടങ്ങളും ശരിവയ്ക്കുന്നതായി കാണാം. ഈ ഫോര്‍മാറ്റില്‍ 14,000ത്തനടുത്ത് (13,906) റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. വര്‍ഷങ്ങളായി ഈ ഫോര്‍മാറ്റില്‍ നാട്ടിലും പുറത്തുമെല്ലാം കോലി ഗംഭീര പ്രകടനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

58.18 ശരാശരിയും 93.54 സ്‌ട്രൈക്ക് റേറ്റും ഏകദിനത്തില്‍ അദ്ദേഹത്തിനുണ്ടെന്നു കാണാം. 50 സെഞ്ച്വറികളാണ് ഏകദിനത്തില്‍ കോലി വാരിക്കൂട്ടിയത്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. 49 സെഞ്ച്വികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പഴയ ഓള്‍ടൈം റെക്കോര്‍ഡ് ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2023ലെ ഏകദിനത്തില്‍ സച്ചിന്റെ മുന്നില്‍ വച്ച് തന്നെ മുംബൈയിലെ വാഖഡെയില്‍ 50ാം സെഞ്ച്വറിയോടെ കോലി ചരിത്രം കുറിക്കുകയായിരുന്നു.

VIRAT KOHLI

ഏകദിനത്തിലെ ചേസ് മാസ്റ്ററെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. കാരണം റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും കോലി കാഴ്ചവച്ചിട്ടുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനായി തിളങ്ങാന്‍ അദ്ദേഹത്തിനുള്ള മിടുക്ക് എടുത്തു പറയേണ്ടതു തന്നെയാണ്.

ലോകകപ്പിലെ ഹീറോയിസം

വിരാട് കോലി അവസാനമായി കളിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഏകദിന ടൂര്‍ണമെന്റ്
2023ലെ ഐസിസി ഏകദിന ലോകകപ്പായിരുന്നു. ഇന്ത്യ റണ്ണറപ്പായ ഈ ടൂര്‍ണമെന്റില്‍ റെക്കോര്‍ഡ് റണ്‍വേട്ട തന്നെയായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

11 മല്‍സരങ്ങളില്‍ നിന്നും 95.62 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 90.31 സ്‌ട്രൈക്ക് റേറ്റില്‍ കോലി വാരിക്കൂട്ടിയത് 765 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

Story first published: Wednesday, January 8, 2025, 13:12 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+