Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാനും സച്ചിന്‍ ഫാന്‍, പക്ഷെ എക്കാലത്തെയും ബെസ്റ്റ് മറ്റൊരാള്‍ ! ആരാധകരെ ഞെട്ടിച്ച് ലീ

ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റര്‍ ആരാണ്? ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് കുഴപ്പിക്കുന്ന ചോദ്യം തന്നെയായിരിക്കും ഇത്. റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യയുടെ മുന്‍ ബാറ്റിങ് അതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെന്നായിരിക്കും കൂടുതല്‍ പേരുടെയും ഉത്തരം. പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറടക്കമുള്ളവര്‍ സച്ചിനാണ് ഓള്‍ടൈം ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കുന്നവരാണ്.

എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയുടെ അഭിപ്രായത്തില്‍ സച്ചിനല്ല എക്കാലത്തെയും ബെസ്റ്റ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനെതിരേ ഒരുപാട് മല്‍സരങ്ങളില്‍ ലീ പന്തെറിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊളളിക്കുകയും ചെയ്തിട്ടുണ്ട്.

VIRAT KOHLI

എങ്കിലും ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ സച്ചിനല്ലെന്നാണ് ലീയുടെ വിലയിരുത്തല്‍. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയെയാണ് സച്ചിനേക്കാള്‍ കേമനായി ലീ വിലയിരുത്തുന്നത്.

സമാപിച്ച ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു. ടൂണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റണ്‍വേട്ടയായിരുന്നു അദ്ദേഹം നടത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും 95.62 ശരാശരിയില്‍ കോലി വാരിക്കൂട്ടിയത് 765 റണ്‍സായിരുന്നു. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. സച്ചിന്റെ പല ബാറ്റിങ് റെക്കോര്‍ഡുകളും കോലി പഴങ്കഥയാക്കുകയും ചെയ്തിരുന്നു.

ലോക കിരീടം ഇത്തവണ നേടാനായില്ലെങ്കിലും ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ കോലിയുടെ പേരാവും ചൂണ്ടിക്കാട്ടുകയെന്നു 47 കാരനായ ലീ വ്യക്തമാക്കി. 49 ഏകദിന സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത കോലി ലോകകപ്പില്‍ 50ാം സെഞ്ച്വറിയുമായി പുതിയ ചരിത്രവും കുറിച്ചിരുന്നു.

വിരാട് കോലിയാണ് നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു കണക്കുകള്‍ നോക്കേണ്ടത് ആവശ്യമാണ്. ഞാന്‍ എല്ലായ്‌പ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വലിയൊരു ഫാനാണ്. അദ്ദേഹത്തിനൊപ്പമുള്ള സൗഹൃദം ഞാന്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. മാത്രമല്ല അദ്ദേഹം കളിച്ച രീതി താന്‍ ആസ്വദിക്കുകയും ചെയ്തിരുന്നതായി ലീ വ്യക്തമാക്കി.

SACHIN

സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡിനൊപ്പമെത്തുകയും പിന്നീട് അതു മറികടക്കുകയും ചെയ്ത ശേഷം വിരാട് കോലി പറഞ്ഞത് മനോഹരമായ വാക്കുകളായിരുന്നു. ഞാന്‍ എന്റെ ഹീറോയെ അനുകരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു കോലിയുടെ വാക്കുകള്‍.

അതാണ് അദ്ദേഹത്തിന്റെ മാനസികാവസ്ഥ, ആന്തരികമായി ഒരു ദൃഢനിശ്ചയം കോലിക്കുണ്ട്. യാതൊരു ധാര്‍ഷ്ട്യവുമില്ലാതെ എല്ലായ്‌പ്പോഴും വിനയത്തോടെ തുടരാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും ലീ വിലയിരുത്തി.

കാരണം ക്രിക്കറ്റ് ഫീല്‍ഡില്‍ കോലി തന്റെ സാന്നിധ്യമറിയിക്കാറുണ്ട്. പക്ഷെ കളിക്കളത്തിനു പുറത്തുള്ള അദ്ദേഹത്തെ കൂടി നിങ്ങളറിയണം. കോലിയുമായി സമയം പങ്കിടാന്‍ എനിക്കു അവസരം ലഭിച്ചിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്. ആന്തരികമായി നല്ല വിശ്വാസമുള്ള താരം കൂടിയാണ് കോലി. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്ററായി അദ്ദേഹം മാറും. സ്റ്റാറ്റസ് അതു തെളിയിക്കുകയും ചെയ്യുന്നതായും ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 21, 2023, 13:14 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+