For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും സെവാഗും എബിഡിയുമല്ല, തന്റെ റോള്‍ മോഡല്‍ മറ്റൊരാള്‍! വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇന്ത്യന്‍ ടീമിലെ സജീവ താരങ്ങളിലൊരാളല്ല. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും വലിയ സ്ഥാനം നല്‍കുന്ന താരങ്ങളിലൊരാളാണ് സഞ്ജുവെന്ന് പറയാം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് മൈതാനങ്ങളില്‍ ലഭിക്കുന്ന വലിയ ആര്‍പ്പുവിളികള്‍ സഞ്ജുവിനും ലഭിക്കുന്നുണ്ടെന്ന് പറയാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജുവിന് സാധിച്ചു. അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് സഞ്ജു ഉണ്ടാവുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ബാറ്റിങ് സ്ഥിരത വലിയ ചോദ്യമുയര്‍ത്തുമ്പോഴും അനായാസം സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ കഴിവിനെ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. സിക്‌സര്‍ പറത്താന്‍ സവിശേഷമായ കഴിവാണ് സഞ്ജുവിനുള്ളത്.

സഞ്ജുവിന്റെ റോള്‍ മോഡല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനല്ല

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ റോള്‍ മോഡല്‍ ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനാവും എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ സഞ്ജു തന്റെ റോള്‍ മോഡലായി പറഞ്ഞത് ഇത്തരത്തിലൊരു ആക്രമണ കാരിയായ താരത്തെയല്ല. സഞ്ജുവിന്റെ റോള്‍ മോഡല്‍ വിരാട് കോലിയാണ്. എബി ഡിവില്ലിയേഴ്‌സ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെയൊന്നുമല്ല സഞ്ജു തന്റെ റോള്‍ മോഡലായി തിരഞ്ഞെടുത്തത്.

'വിരാട് ഭായിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിട്ടത് ഇപ്പോഴും മറക്കാനാവില്ല. മത്സരത്തെ വളരെ ഗൗരവമായി കാണുന്ന താരങ്ങളിലൊരാളാണ് കോലി. മറ്റ് സമയങ്ങളില്‍ വളരെ ശാന്തനും രസികനുമാണ് അദ്ദേഹം. കൂടെയുള്ളവര്‍ക്ക് വലിയ പിന്തുണ നല്‍കുന്നതോടൊപ്പം അവരെ സന്തോഷിപ്പിക്കാനും കോലി ആഗ്രഹിക്കുന്നു. കോലി ഭായിയും രവി സാറും ഉണ്ടായിരുന്ന സമയത്ത് ഇന്ത്യന്‍ ഡ്രസിങ് റൂം വളരെ പോസിറ്റീവായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലി- സഞ്ജു പറഞ്ഞു.

virat kohli

കോലി സഞ്ജുവിനെ പിന്തുണച്ചു

സഞ്ജുവിനെ അന്താരാഷ്ട്ര കരിയറില്‍ വളരെയധികം പിന്തുണച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം കോലിക്ക് കീഴിലായിരുന്നു. എന്നാല്‍ നിരവധി അവസരങ്ങള്‍ കോലിക്ക് കീഴില്‍ സഞ്ജുവിന് ലഭിച്ചില്ല. പക്ഷെ സഞ്ജുവിന്റെ മികവില്‍ വിശ്വാസം അര്‍പ്പിക്കുകയും പിന്തുണക്കുകയും ചെയ്ത നായകനാണ് സഞ്ജു. കോലിയുമായി അടുത്ത ബന്ധമാണ് സഞ്ജുവിനുള്ളത്. കോലിയെ ഇതിഹാസമായിത്തന്നെ കാണുന്ന താരങ്ങളിലൊരാളാണ് സഞ്ജു.

ഐപിഎല്ലിനിടെയിലും കോലിയോട് വലിയ ബഹുമാനം സഞ്ജു കാട്ടാറുണ്ട്. കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. കടന്നാക്രമിച്ച് കളിക്കാനും ക്ലാസിക് ശൈലിയില്‍ കളിക്കാനും കഴിവുള്ള കോലി ടി20യില്‍ നിന്ന് ഇതിനോടകം വിരമിച്ചു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്തി തുടരാനാണ് കോലിയുടെ തീരുമാനം. എന്നാല്‍ കോലിയുടെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ ഇനിയും എത്ര നാള്‍ അദ്ദേഹത്തിന് തുടരാനാവുമെന്നത് കണ്ടറിയണം.

സഞ്ജു ബംഗ്ലാദേശ് ടി20 കളിക്കുമോ

സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ശ്രീലങ്കന്‍ പരമ്പരയിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ബംഗ്ലാദേശ് ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിന് ഇന്ത്യ വിശ്രമം അനുവദിക്കുമ്പോള്‍ ഇഷാന്‍ കിഷനെ ഇറാനി കപ്പ് കളിക്കാന്‍ വിടും. ഇതോടെ സഞ്ജു ബംഗ്ലാദേശ് ടി20 കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

അവസരം ലഭിച്ചാല്‍ സഞ്ജുവിനെ സംബന്ധിച്ച് ഈ പരമ്പര വളരെ നിര്‍ണ്ണായകമാവും. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Thursday, September 26, 2024, 14:45 [IST]
Other articles published on Sep 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+