For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ ഫേവറിറ്റ് ആ ഇന്ത്യന്‍ താരം, ഗ്രൗണ്ടില്‍ കണ്ടാല്‍ മനസ്സിന് സന്തോഷം! റോഡ്‌സ് പറയുന്നു

ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെയും തീപ്പൊരി ബൗളിങിലൂടെയും ആരാധകരുടെ മനം കവര്‍ന്ന പല താരങ്ങളുമുണ്ട്. എന്നാല്‍ കിടിലന്‍ ഫീല്‍ഡിങിലൂടെ ആരാധകരുടെ മനസ്സിലേക്കു ഡൈവ് ചെയ്തിറങ്ങിയ ഒരാളുണ്ടെങ്കില്‍ അതു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം ജോണ്ടി റോഡ്‌സായിരിക്കും. ഗ്രൗണ്ടിലെ മിന്നല്‍പ്പിണരായിരുന്നു അദ്ദേഹം.

സൗത്താഫ്രിക്കന്‍ കുപ്പായത്തില്‍ റോഡ്‌സെടുത്ത പല പറക്കും ക്യാച്ചുകളും മിന്നല്‍ റണ്ണൗട്ടുകളുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ടാവും. ഫീല്‍ഡിങിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്ന താരമായിരുന്നു റോഡ്‌സ്.

JONTY RHODES

ശരീരത്തിന്റെ അവിശ്വസനീമായ ബാലന്‍സും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസുമായിരുന്നു അദ്ദേഹത്തെ ഗ്രൗണ്ടില്‍ അതിവേഗമുള്ള നീക്കങ്ങള്‍ക്കു സഹായിച്ചിരുന്നത്. ബോള്‍ എത്ര തന്നെ വേഗതയില്‍ ചീറിപ്പാഞ്ഞാലും അതു റോഡ്‌സിന്റെ ഏരിയയിലേക്കു ആണെങ്കില്‍ അദ്ദേഹത്തെ മറികടക്കുക അസാധ്യമായിരുന്നു.

ക്രിക്കറ്റില്‍ പിന്നീട് പല താരങ്ങള്‍ക്കും ഫീല്‍ഡിങില്‍ പ്രചോദനമായി മാറാനും റോഡ്‌സിനു സാധിച്ചു. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചെങ്കിലും ഈ ഗെയിമിനോടുള്ള അദ്ദേഹത്തിന്റെ പ്രണയം അവസാനിച്ചിട്ടില്ല. ഫീല്‍ഡിങ് കോച്ചായി ഐപിഎല്ലിലടക്കം പല ലീഗുകളിലും റോഡ്‌സിനെ നമുക്ക് ഇപ്പോഴും കാണാം.

ഐപിഎല്ലില്‍ നേരത്തേ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഫീല്‍ഡിങ് കോച്ചായിരുന്ന റോഡ്‌സ് കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകസംഘത്തിലായിരുന്നു. ജന്‍മനാടായ സൗത്താഫ്രിക്ക കഴിഞ്ഞാല്‍ റോഡ്‌സിനു ഏറ്റവും പ്രിയപ്പെട്ട രാജ്യം ഇന്ത്യയാണ്. അദ്ദേഹം അതു പല തവണ തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. മാത്രമല്ല തന്റെ ഒരു മകള്‍ക്കു ഇന്ത്യയെന്നാണ് റോഡ്‌സ് പേരു നല്‍കിയിട്ടുള്ളത്.

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെട്ട ഇന്ത്യയുടെ സുവര്‍ണ തലുമുറയ്‌ക്കെതിരേ സൗത്താഫ്രിക്കയ്ക്കു വേണ്ടി നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഒരിക്കല്‍ ആരാധകരുമായുള്ള ഒരു ചോദ്യോത്തര സെഷനില്‍ തന്റെ ഫേവറിറ്റ് ഇന്ത്യന്‍ ക്രിക്കറ്ററെക്കുറിച്ച് റോഡ്‌സ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ തന്റെ സമകാലികരായിട്ടുള്ള ആരും തന്നെയല്ല അദ്ദേഹത്തിന്റെ ഫേവറിറ്റ് എന്നതാണ് കൗതുകരമായ കാര്യം.

SURESH RAINA

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്ന സുരേഷ് റെയ്‌നയാണ് തന്റെ ഫേവറിറ്റ് ഇന്ത്യന്‍ താരമെന്നായിരുന്നു റോഡ്‌സ് വെളിപ്പെടുത്തിയത്. ഗ്രൗണ്ടില്‍ സുരേഷ് റെയ്‌നയെ കാണുമ്പോള്‍ അതു മനസ്സിനെ ഏറെ സന്തോഷിപ്പിക്കുമെന്നും അതു ചുണ്ടില്‍ ചിരി വരുത്തുമെന്നുമായിരുന്നു റോഡ്‌സ് പറഞ്ഞത്.

റെയ്‌നയുടെ മാത്രമല്ല മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ പേര് കൂടി ഇതോടൊപ്പം അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നറിയപ്പെടുന്ന മുന്‍ നായകന്‍ വിരാട് കോലിയായിരുന്നു അത്. ഈ ലോകത്തിനു പുറത്തേക്കു കോലി ബാറ്റ് ചെയ്യുമ്പോള്‍ താന്‍ തലയാട്ടാറുണ്ടെന്നായിരുന്നു റോഡ്‌സിന്റെ വാക്കുകള്‍.

തന്റെ ഫീല്‍ഡിങ്, ഫിറ്റ്‌നസ് നിലവാരത്തിനോടു കിടപിടിക്കാവുന്ന ഏതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്ററുണ്ടോയെന്ന ചോദ്യത്തിനു വിരാട് കോലിയുടെ പേരായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫിറ്റ്‌നസിനോടുള്ള മനോഭാവം കൊണ്ട് പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്തിരിക്കുകയാണ് കോലിയെന്നും അതിന്റെ ഫലങ്ങളാണ് ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെന്നും റോഡ്‌സ് ചൂണ്ടിക്കാട്ടി.

1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ റോഡ്‌സ് സൗത്താഫ്രിക്കയ്ക്കു വേണ്ടി 245 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. മികച്ച മധ്യനിര ബാറ്റര്‍ കൂടിയായിരുന്ന അദ്ദേഹം ഏകദിനത്തില്‍ രണ്ടു സെഞ്ച്വറികളും 33 ഫിഫ്റ്റികളുമടക്കം 5935 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 80 ഇന്നിങ്‌സുകളില്‍ നിന്നായി റോഡ്‌സിന്റെ സമ്പാദ്യം 2532 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Monday, July 31, 2023, 17:42 [IST]
Other articles published on Jul 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+