Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, രോഹിത് അതിലും കേമന്‍ ഗില്‍!! പക്ഷെ ഏറ്റവുമിഷ്ടം ആ താരത്തെ, ഞെട്ടിച്ച് ജൂനിയര്‍ വീരു

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ വീരേന്ദര്‍ സെവാഗിന്റെ മൂത്ത കന്‍ ആര്യവീറും അച്ഛന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റില്‍ സജീവമായിരിക്കുകയാണ്. നിലവില്‍ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന 17കാരന്‍ അധികം വൈകാതെ ഐപിഎല്ലിലേക്കും വിളിയെത്തുമെന്ന പ്രതീക്ഷയിലാണ്.

അതിനിടെ ക്രിക്കറ്റില്‍ തന്റെ ഫേവറിറ്റ് താരം ആരാണെന്നും ഐപിഎല്ലില്‍ ആര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനാണ് ആഗ്രഹമെന്നും വെളിപ്പെടുത്തിയിരിക്കകുയാണ് ജൂനിയര്‍ വീരു. ഇന്‍സൈഡ് സ്‌പോര്‍ട്ടുമായി സംസാരിക്കവെയാണ് തന്റെ ഓള്‍ടൈം ഫേവറിറ്റ് ആരാണെന്നു ആര്യവീര്‍ തുറന്നു പറഞ്ഞത്.

ARYAVIR SEHWAG

ആരാധനാപാത്രം ആ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ വിവിധ താരങ്ങളെ ഓപ്ഷനുകളായി നല്‍കി അതില്‍ നിന്നും ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കുകയെന്ന ഓപ്ഷനാണ് ആര്യവീര്‍ സെവാഗിനു നല്‍കിയത്. യുവ സൂപ്പര്‍ താരവും ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍, വെടിക്കെട്ട് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇതിലാരാണ് ഫേവറിറ്റെന്നതായിരുന്നു ആദ്യത്തെ ചോദ്യം.

ഗില്ലെന്നായിരുന്നു ആര്യവീറിന്റെ മറുപടി. അടുത്ത ഓപ്ഷന്‍ ഗില്‍ - കെഎല്‍ രാഹുല്‍ ഇതില്‍ ആരാണ് കേമനെന്നായിരുന്നു. വീണ്ടും ഉത്തരം ഗില്ലെന്നു തന്നെയായിന്നു ഉത്തരം. അടുത്തത്തത് ഗില്‍-റിഷഭ് പന്ത് ഇതില്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു. ആര്യവീര്‍ വീണ്ടും ഗില്ലിന്റെ പേര് ആവര്‍ത്തിച്ചു.

അടുത്ത ഓപ്ഷന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഗില്‍ ഇതില്‍ ആരാണ് ബെസ്‌റ്റെന്നായിരുന്നു. അല്‍പ്പമൊന്നു ആലോചിച്ച ശേഷം മറുപടി വന്നു- ഗില്‍. തുടര്‍ന്ന് ഗില്ലിന്റെ എതിരാളിയായി വന്നത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമായ എംഎസ് ധോണിയാണ്. പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗില്ലിനെയാണ് വീരുവിന്റെ മകന്‍ തിരഞ്ഞെടുത്തത്.

അതിനു ശേഷം ഗില്‍- ശ്രേയസ് അയ്യര്‍ ഈ രണ്ടു പേരില്‍ ആരെയാവും കേമനായി തിരഞ്ഞെടുക്കുകയെന്നായിരുന്നു. ഇത്തവണയും ആര്യവീര്‍ ഗില്ലിന്റെ കൂട്ടുവിട്ടില്ല. തുടര്‍ന്ന് ഗില്‍- സഞ്ജു സാംസണ്‍ എന്നിവരില്‍ ആരെന്നു ചോദിച്ചപ്പോള്‍ വളരെ പെട്ടെന്നു തന്നെ ഗില്ലെന്നു മറുപടിയും വന്നു.

തുടര്‍ന്നു ഗില്ലിന്റെ എതിരാളിയായി എത്തിയത് ഏകദിന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയായിരുന്നു. ഇത്തവണ ജൂനിയര്‍ വീരുവിന് അല്‍പ്പമൊന്നു ആലോചിക്കേണ്ടി വന്നു. പക്ഷെ ഹിറ്റ്മാനെ തള്ളിയ 17കാരന്റെ വോട്ട് ഗില്ലിനു തന്നെയായിരുന്നു. പക്ഷെ അടുത്ത തവണ ആര്യവീറിന്റെ ഉത്തരം മാറി.

റണ്‍മെഷീനെന്നും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് കോലിയെയാണ് ഗില്ലിനൊപ്പം ഓപ്ഷനായി നല്‍കിയത്. വളരെ പെട്ടെന്നു തന്നെ കോലിയെ കൗമാര താരം തിരഞ്ഞെടുക്കുകയും ചെയ്തു. അടുത്തത് കോലി- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതില്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു. കോലിയുടെ പേര് തന്നെയാണ് ആര്യവീര്‍ പറഞ്ഞത്.

VIRAT KOHLI

വിരമിച്ച താരങ്ങളെയെടുത്താല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കും. പക്ഷെ ഞാന്‍ വിരാട് കോലിയുടെ പേരാണ് പറയുക. കാരണം എന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബാറ്റര്‍ അദ്ദേഹമാണ്. ഐപിഎല്ലില്‍ പെട്ടെന്നു കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ വിരാട് കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനാണ് ആഗ്രഹമെന്നും ആര്യവീര്‍ വ്യക്തമാക്കി.

ഡിപിഎല്ലില്‍ കിങ്‌സിനൊപ്പം

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് ടീമിന്റെ താരമാണ് അഗ്രവീസ് ബാറ്റര്‍ കൂടിയായ ആര്യവീര്‍ സെവാഗ് കഴിഞ്ഞ താരലേലത്തില്‍ എട്ടു ലക്ഷം രൂപയ്ക്കാണ് ജൂനിയര്‍ വീരുവിനെ അവര്‍ സ്വന്തമാക്കിയത്.

വലംകൈയന്‍ ബാറ്ററായ ആര്യവീര്‍ ഇതിനകം വ്യത്യസ്ത ഏജ് ഗ്രൂപ്പുകളില്‍ ഡല്‍ഹി ടീമുകള്‍ക്കായി കളിച്ചു കഴിഞ്ഞു. നിലവില്‍ ഡല്‍ഹിയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗം കൂടിയാണ് താരം.

2024-25ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ 297 റണ്‍സെടുത്തതോടെയാണ് ആര്യവീര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 വിനൂ മങ്കാദ് ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ 49 റണ്‍സും ആര്യവീര്‍ നേടിയിരുന്നു.

Story first published: Monday, August 25, 2025, 14:11 [IST]
Other articles published on Aug 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+