Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും രോഹിത്തുമല്ല! ആന്‍ഡേഴ്‌സന്റെ ഫേവറിറ്റ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മറ്റൊരാള്‍; അറിയാം

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റുമധികം ഇഷ്ടമുള്ള താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. റെഡ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അദ്ദേഹം 20 വര്‍ഷത്തിലേറെ കാലം വിലസിയാണ് കളി മതിയാക്കിയത്.

ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങി വ്യത്യസ്ത കാലഘട്ടങ്ങളിലെ ഇതിഹാസങ്ങള്‍ക്കെതിരേ ആന്‍ഡേഴ്‌സന്‍ പന്തെറിഞ്ഞിട്ടുണ്ട്.

VIRAT KOHLI

ഇക്കൂട്ടത്തില്‍ നിന്നാണ് തന്റെ ഫേവറിറ്റ് ആരാണെന്നു അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ടിഎന്‍ടി സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയായിരുന്നു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഓരോ ഫേവറിറ്റ് താരങ്ങളെ കുറിച്ച് ആന്‍ഡേഴ്‌സന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച് അറിയാം.

ആന്‍ഡേഴ്‌സനിഷ്ടം ആരെ?

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഫേവറിറ്റായി ജെയിംസ് ആന്‍ഡേഴ്‌സന്‍ തിരഞ്ഞെടുത്തത് റണ്‍മെഷീനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്്റ്റനുമായ വിരാട് കോലിയെയാണ്.

ഓസ്‌ട്രേലിയയില്‍ നിന്നും ഷെയ്ന്‍ വോണ്‍, ന്യൂസിലാന്‍ഡില്‍ നിന്നും ടിം സൗത്തി, പാകിസ്താനില്‍ നിന്നും ബാബര്‍ ആസം, സൗത്താഫ്രിക്കയില്‍ നിന്നും എബി ഡിവില്ലിയേഴ്‌സ്, ശ്രീലങ്കയില്‍ നിന്നും സനത് ജയസൂര്യ എന്നിവരുമാണ് അദ്ദേഹത്തിന്റെ ഫേവറിറ്റുകള്‍. സ്വന്തം നാട്ടില്‍ നിന്നും ആന്‍ഡേഴ്‌സന് ഇഷ്ടം ജോ റൂട്ടിനെയുമാണ്.

2012ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിലാണ് കോലിയും ആന്‍ഡേഴ്‌സനും കളിക്കളത്തില്‍ അവസാനമായി മുഖാമുഖം വന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഈ ടെസ്റ്റില്‍ കോലിയെ വെറും ആറു റണ്‍സിന് അദ്ദേഹം പുറത്താക്കുകയും ചെയ്തു.

2014ല്‍ ഇന്ത്യന്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ ആന്‍ഡേഴ്‌സന്റെ 'ബണ്ണിയായി' കോലി മാറി. നാലു തവണയാണ് പരമ്പരയില്‍ അദ്ദേഹത്തെ ഇംഗ്ലീഷ് പേസര്‍ പുറത്താക്കിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 10 ഇന്നിങ്‌സുകളിലായി 13.40 എന്ന ദയനീയ ശരാശരിയില്‍ കോലി നേടിയതാവട്ടെ വെറും 134 റണ്‍സുമാണ്. അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന പരമ്പര കൂടിയാണിത്.

എന്നാല്‍ 2018ല അടുത്ത ഇംഗ്ലണ്ട് ടൂറില്‍ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തു. അന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഇംഗ്ലീഷ് മണ്ണില്‍ റണ്‍മഴ പെയ്യിച്ചു. ആന്‍ഡേഴ്‌സനുള്‍പ്പെടുന്ന ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ തകര്‍ത്ത് 593 റണ്‍സാണ് കോലി അന്നു വാരിക്കൂട്ടിയത്.

JAMES ANDERSON

രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്തതും കോലി തന്നെ. ഈ പരമ്പരയില്‍ 24 വിക്കറ്റുകളോടെ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്‌തെങ്കിലും ഒരില്‍ക്കല്‍പ്പോലും കോലിയുടെ വിക്കറ്റെടുക്കാനായില്ല.

454 ബോള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2021ല്‍ നോട്ടിങ്ഹാം ടെസ്റ്റിലാണ് ഒടുവില്‍ കോലിയെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സനു കഴിഞ്ഞത്. അന്നു ഇന്ത്യന്‍ നായകന്‍ പൂജ്യത്തിനു ഔട്ടായിരുന്നു. ക്യാച്ചെടുത്തത് ജോസ് ബട്‌ലറുമായിരുന്നു. അതിനു ശേഷം ലീഡ്‌സിലെ അവസാന ടെസ്റ്റില്‍ ഏഴു റണ്‍സിനും കോലിയെ ആന്‍ഡേഴ്‌സന്‍ മടക്കി. അവസാനമായി ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹം മടക്കിയതും ഇതു തന്നെയാണ്.

അതേസമയം, 200ലായിരുന്നു ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്റെ അരങ്ങേറ്റം. 21 വര്‍ഷം നീണ്ട റെഡ് ബോളില്‍ കരിയറില്‍ അദ്ദേഹം പിഴുതത് 704 വിക്കറ്റുകളാണ്. ടെസ്റ്റില്‍ 650ന് മുകളില്‍ വിക്കറ്റുള്ള ലോകത്തിലെ ഏക ഫാസ്റ്റ് ബൗളറും ആന്‍ഡേഴ്‌സനാണ്. 194 ഏകദിനങ്ങളില്‍ 269 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, January 4, 2026, 15:31 [IST]
Other articles published on Jan 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+