Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെക്കാളും കോലിയെക്കാളും ആസ്തി, ഐപിഎല്‍ പോലും കളിച്ചിട്ടില്ല! ആരാണെന്ന് അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ സൂപ്പര്‍ താരങ്ങളെ പരിശോധിക്കുമ്പോള്‍ മുന്‍നിരയില്‍ സ്ഥാനമുള്ളവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും എംഎസ് ധോണിയും. ക്രിക്കറ്റിലെ മികവിനൊപ്പം വലിയ ആരാധക പിന്തുണയും ആര്‍ജിച്ചവരാണ്. ഇവര്‍ ക്രിക്കറ്റിലെ ഗംഭീര കരിയറിനൊപ്പം ആസ്തിയിലും ഞെട്ടിക്കുന്ന വളര്‍ച്ചയാണ് കൈവരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചവരെല്ലാം തന്നെ സാമ്പത്തിക നില ഭദ്രമാക്കിയിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ സമ്പന്നരുടെ പട്ടികയിലേക്കടക്കം വളരാന്‍ ചിലര്‍ക്ക് മാത്രമാണ് സാധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രകടനവും ആരാധക പിന്തുണയുമെല്ലാം നോക്കുമ്പോള്‍ ആസ്തിയില്‍ മുന്നിലുണ്ടാവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും എംഎസ് ധോണിയുമെല്ലാമാണ്. എന്നാല്‍ ഇവരെക്കാളും ആസ്തിയിലുള്ള മറ്റൊരു ക്രിക്കറ്റ് താരമുണ്ട്. ഐപിഎല്ലിലും ഇന്ത്യക്കായും കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഈ താരത്തിന്റെ പേരില്‍ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയുണ്ട്. 70000 കോടിയുടെ ആസ്തിയുള്ള ഈ താരം 22ാം വയസില്‍ വിരമിക്കുകയും ചെയ്തുവെന്നതാണ് കൗതുകം. ഇതാരാണെന്ന് അറിയാമോ?

ആര്യമാന്‍ ബിര്‍ളയാണ് ആ താരം

കുമാര്‍ മംഗളം ബിര്‍ളയുടെ മകന്‍ ആര്യമാന്‍ ബിര്‍ളയാണ് ആ താരം. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാളാണ് ആര്യമാന്‍ ബിര്‍ള ഇന്ന് ബിസിനസുകളുടെ ഉത്തരവാദിത്തങ്ങളാല്‍ തിരക്കിലാണ്. ബിസിനസിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് ആര്യമാന്‍ ക്രിക്കറ്റ് താരമാകാനാണ് ആഗ്രഹിച്ചത്. ക്രിക്കറ്റ് കരിയര്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ബിസിനസിന്റെ തിരക്കിനെത്തുടര്‍ന്ന് അദ്ദേഹം ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ബിസിനസിലേക്കായി അദ്ദേഹം ഒതുങ്ങിയിരിക്കുകയാണ്.

ആര്യമാന്റെ രഞ്ജി ട്രോഫി കരിയര്‍

1997ല്‍ മുംബൈയിലാണ് ആര്യമാന്‍ ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം മധ്യ പ്രദേശിലേക്ക് കൂടുമാറി. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സിമന്റ് യൂണിറ്റ് അവിടെയായിരുന്നു. അവിടെവെച്ചാണ് ക്രിക്കറ്റിലേക്ക് ആര്യമാന്‍ വളരുന്നത്. ജൂനിയര്‍ തലത്തില്‍ കളിച്ച് പതിയെ ആര്യമാന്‍ വളരുകയായിരുന്നു. 2017ലാണ് ആദ്യമായി അദ്ദേഹം രഞ്ജി ട്രോഫി കളിക്കുന്നത്. ഒഡീഷക്കെതിരേ മധ്യപ്രദേശിനെതിരേയായിരുന്നു ഈ മത്സരം. രജത് പാട്ടീധാറിനൊപ്പം ഓപ്പണറായി ഇറങ്ങിയ ആര്യമാന്‍ 72 റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചു.

67 പന്ത് നേരിട്ട് 16 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സും അടിച്ചെടുത്തു. പിന്നീട് ബംഗളിനെതിരേയാണ് ആര്യമാന്റെ സെഞ്ച്വറി പ്രകടനം ഉണ്ടാവുന്നത്. 189 പന്ത് നേരിട്ട് 103 റണ്‍സോടെ ആര്യമാന്‍ പുറത്താവാതെ നിന്നു. ഇതോടെ ബംഗളിനെതിരേ മധ്യപ്രദേശ് സമനില നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ബിസിനസില്‍ കാട്ടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

aryaman birla

70000 കോടിയുടെ ആസ്തി

ആര്യമാന്റെ ആകെയുള്ള ആസ്തി 70000 കോടിക്ക് മുകളിലാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ ഇത്രയും ആസ്തിയുള്ള മറ്റൊരു ക്രിക്കറ്റ് താരമില്ലെന്ന് തന്നെ പറയാം. ആര്യമാന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് ഐപിഎല്ലിലേക്ക് വളരാന്‍ ശ്രമിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ 2018ലെ ടീമില്‍ ആര്യമാന്‍ ബിര്‍ളയും ഉള്‍പ്പെട്ടിരുന്നു. എല്ലാവരും ആര്യമാന്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്ക് വില്ലനായി മാറി. ഇതോടെ ആര്യമാന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് ക്രിക്കറ്റ് വിട്ട് ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

2019 ജനുവരിയോടെ അദ്ദേഹം ക്രിക്കറ്റിനോട് പൂര്‍ണ്ണമായും വിടപറയുകയും ചെയ്തു. ഐപിഎല്ലില്‍ കളിക്കാനുള്ള ഭാഗ്യം ആര്യവീറിന് ലഭിച്ചില്ല. ഔദ്യോഗികമായിത്തന്നെ 22ാം വയസില്‍ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് കോടികളുടെ ആസ്തിയുമായി ബിസിനസുകളുടെ ലോകത്തെ രാജാക്കന്മാരിലൊരാളായി ആര്യവീര്‍ മുന്നോട്ട് പോകുന്നു. ഇന്ത്യയുടെ മറ്റ് ക്രിക്കറ്റ് താരങ്ങളില്‍ 1000 കോടിയുടെ ആസ്തിയുള്ളവര്‍ പോലും വിരളമാണ്. അതുകൊണ്ടുതന്നെ ആര്യവീറിന്റെ തട്ട് സമ്പത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നുതന്നെ ഇരിക്കും.

Story first published: Tuesday, December 3, 2024, 16:59 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+