For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും കോലിയും ധോണിയുമല്ല, വൈഭവിന്റെ റോള്‍ മോഡല്‍ മറ്റൊരാള്‍! ആരെന്ന് അറിയാമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ 1.10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച താരമാണ് വൈഭവ് സൂര്യവന്‍ഷി. 13കാരനായ താരം ഇതിനോടകം ഇന്ത്യ അണ്ടര്‍ 19 ടീമിനായി കളിക്കുന്നുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ വൈഭവ് നിലവില്‍ ഏഷ്യാ കപ്പ് കളിക്കുകയാണ്. ഭാവിയിലേക്ക് എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാളാണ് വൈഭവെന്ന് പറയാം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളരാന്‍ സാധ്യതയുള്ള വൈഭവ് ഇതിനോടകം ജൂനിയര്‍ ക്രിക്കറ്റിലൂടെ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. ക്ലാസിക് ശൈലിയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരം വിരാട് കോലിയെപ്പോലെ വലിയ ഉന്നതിയിലേക്കെത്താന്‍ കഴിവുള്ളവനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വൈഭവ് ഇപ്പോള്‍ തന്റെ റോള്‍ മോഡല്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഇന്ത്യക്കാരനല്ലെന്നതാണ് കൗതുകകരമായ കാര്യം.

ഇഷ്ട താരം ബ്രയാന്‍ ലാറ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതിഹാസങ്ങളാല്‍ സമ്പന്നമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ് ഇങ്ങനെ നീളുന്ന വലിയൊരു പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നായി കാണാനാവും. എന്നാല്‍ ഇവരൊന്നുമല്ല വൈഭവിനെ സ്വാധീനിച്ചത്. അത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ്. 'ബ്രയാന്‍ ലാറയാണ് എന്റെ റോള്‍ മോഡല്‍. അദ്ദേഹത്തെപ്പോലെ കളിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം സ്വാഭാവികമായി എന്നോടൊപ്പമുള്ള കഴിവുകളെ വളര്‍ത്താനും ശ്രമിക്കുന്നു.

ഇപ്പോള്‍ എന്റെ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് ചുറ്റും നടക്കുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. ഏഷ്യാ കപ്പ് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്' യുഎഇയില്‍ സോണി ലൈവില്‍ സംസാരിക്കവെ വൈഭവ്് പറഞ്ഞു. ഇടം കൈയന്‍ ബാറ്റ്‌സ്മാണ് വൈഭവ്. അതുകൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ബ്രയാന്‍ ലാറയെ വൈഭവ് റോള്‍ മോഡലായി കാണുന്നതെന്ന് പറയാം. എന്തായാലും ഇത്രയും ചെറിയ പ്രായത്തില്‍ ആരും നേടാത്ത നേട്ടങ്ങളിലൂടെയാണ് വൈഭവ് കടന്ന് പോകുന്നതെന്ന് പറയാം.

Vaibhav Suryavanshi

വൈഭവിന്റെ വളര്‍ച്ച ഇങ്ങനെ

12 വയസും 284 ദിവസവും പ്രായം ഉള്ളപ്പോഴാണ് വൈഭവിന്റെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. മുംബൈക്കെതിരേ ബീഹാറിനായാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത്. രഞ്ജി ട്രോഫിയിലായിരുന്നു ഇത്. ഓപ്പണറായിരുന്ന താരം 19, 12 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നും നേടിയ സ്‌കോര്‍. അണ്ടര്‍ 19 ഓസ്‌ട്രേലിയന്‍ ടീമിനെതിരേ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയതോടെയാണ് വൈഭവ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനെതിരേ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് വൈഭവിന്റെ ടി20 അരങ്ങേറ്റം.

13 റണ്‍സെടുത്ത താരത്തെ ദീപക് ചഹാറാണ് പുറത്താക്കിയത്. ഇത്രയും ചെറുപ്പത്തിലെ ഇത്രയും മികവ് കാട്ടാന്‍ സാധിക്കുന്ന വൈഭവിന് വളര്‍ന്നുവരാനുള്ള അവസരം മുന്നിലുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കളിക്കാന്‍ അവസരം നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഒരോവറില്‍ 17 റണ്‍സ് എന്നതായിരുന്നു ട്രയല്‍സില്‍ വൈഭവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. മൂന്ന് സിക്‌സുകള്‍ പറത്തിയാണ് വൈഭവ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചത്.

പാകിസ്താനെതിരേ തിളങ്ങാനായില്ല

ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്ക് തിളങ്ങാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്. 43 റണ്‍സിന് ഇന്ത്യയുടെ ജൂനിയര്‍ പട പാകിസ്താനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 281 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 238 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. വൈഭവ് 9 പന്തില്‍ 1 റണ്‍സാണ് നേടിയത്. 67 റണ്‍സെടുത്ത നിഖില്‍ കുമാര്‍ മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. മറ്റെല്ലാവരും നിരാശപ്പെടുത്തി. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന തോല്‍വിയായി ഇത് മാറിയെന്ന് പറയാം.

Story first published: Sunday, December 1, 2024, 6:34 [IST]
Other articles published on Dec 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+