Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനോ ധോണിയോ കോലിയോ അല്ല, ആസ്തിയില്‍ മുന്നില്‍ മറ്റൊരാള്‍! കളിച്ചത് ഫസ്റ്റ്ക്ലാസ് മാത്രം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ആസ്തിയുടെ കാര്യത്തില്‍ കേമന്മാരാണ്. ബിസിസിഐ താരങ്ങള്‍ക്ക് നല്‍കുന്നത് ഉയര്‍ന്ന പ്രതിഫലമാണ്. ഐപിഎല്ലിലൂടെയും വലിയ സമ്പാദ്യം താരങ്ങളെ തേടിയെത്തുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രശസ്തിയിലൂടെ നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും താരങ്ങള്‍ക്ക് സാധിക്കുന്നു. ഇതിലൂടെയും വലിയ വരുമാനം താരങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും ബിസിനസിലൂടെയും വലിയ വരുമാനം ലഭിക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ആസ്തിയില്‍ മുന്നിലുള്ളത്. ഈ മൂന്ന് പേര്‍ക്കും 1000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള താരമാരാണ്?. ഈ മൂന്ന് പേരുമല്ലെന്നതാണ് കൗതുകകരമായ കാര്യം. അത് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മാത്രം കളിച്ച ഒരു താരമാണ്. അത് ആരാണെന്ന് പരിശോധിക്കാം.

സമര്‍ജിത്‌സിങ് രഞ്ജിത് സിങ് ഗെയ്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇന്ത്യന്‍ ആരാധകര്‍ക്ക് അധികം കേട്ടുപരിചയമില്ലാത്ത താരമാണ് സമര്‍ജിത് സിങ്. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വളരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മാത്രം കളിച്ച് എങ്ങനെയാണ് ഒരു താരത്തിന് ആസ്തിയില്‍ മുന്നിലെത്താന്‍ സാധിക്കുകയെന്നത് ഏതൊരാള്‍ക്കും തോന്നുന്ന സംശയമാണ്. എന്നാല്‍ സമര്‍ജിത് സിങ്ങിന്റെ ആസ്തി ക്രിക്കറ്റിലൂടെയല്ല.

ബറോഡ രാജകുടുംബത്തിലെ അംഗമാണ് അദ്ദേഹം. 1967ല്‍ ജനിച്ച അദ്ദേഹം രാജകുടുംബത്തിന്റെ ഭാഗമാണ്. ബറോഡ ഭരിച്ചിരുന്ന രാജാവായ രഞ്ജിത് സിങ് പ്രധാപ്‌സിങ് ഗെയ്ക്‌വാദിന്റെ മകനാണ് സമര്‍ജിത് സിങ്. 2012ല്‍ രഞ്ജിത് സിങ് മരണപ്പെട്ടതോടെ അടുത്ത അവകാശിയായത് സമര്‍ജിത് സിങ്ങാണ്. രാജകുടുംബത്തിന്റെ കീഴ് വഴക്കങ്ങള്‍ പ്രകാരം അദ്ദേഹമാണ് നിലവിലെ രാജാവ്. കണക്കുകള്‍ പ്രകാരം 20,000 കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി.

Samarjitsin Ranjit Singh Gaikwad

നിലവില്‍ 55 വയസാണ് സമര്‍ജിത് സിങ്ങിനുള്ളത്. ലക്ഷ്മി വിലാസ് കൊട്ടാരം ഉള്‍പ്പെടുന്ന രാജകുടുംബത്തിന്റെ സ്വത്തെല്ലാം സമര്‍ജിത്തിന്റെ പേരിലാണ്. പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ പേരിലാണ് സമര്‍ജിത് ആസ്തിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ക്രിക്കറ്റില്‍ വലിയ കരിയര്‍ നേടാനാവാതെ പോയ സമര്‍ജിത് സിങ് ഗോള്‍ഫിലും ഒരു കൈനോക്കിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒരു കാലത്ത് ക്രിക്കറ്റിലൂടെ ഏറ്റവും ആസ്തിയുണ്ടാക്കിയ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സ്വന്തമാക്കിയ സച്ചിന്‍ ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളുടെയും അംബാസഡറായിരുന്നു. 1250 കോടിക്ക് മുകളിലാണ് സച്ചിന്റെ ആസ്തിയെന്നാണ് കണക്കുകളുള്ളത്. വിരമിച്ച ശേഷം വിവിധ ബിസിനസുകളിലും സച്ചിന്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിലൂടെയും വലിയൊരു വരുമാനം അദ്ദേഹത്തിനുണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് 1040 കോടിക്ക് മുകളിലാണ് ആസ്തിയുള്ളത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് ധോണി. സച്ചിന് ശേഷം ഏറ്റവും ആരാധക പിന്തുണ ലഭിച്ച താരമാണ് ധോണിയെന്ന് പറയാം. ധോണിയും വിരമിച്ച ശേഷം വിവിധ ബിസിനസുകളിലൂടെ വരുമാനമുണ്ടാക്കുന്നു. സ്വന്തമായി ബിയര്‍ ബ്രാന്റും ധോണിക്കുണ്ട്. വാഹനങ്ങളുടെ വലിയ ശേഖരവും ധോണിക്കുണ്ട്.

മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കും 1000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ ബ്രാന്റുകളുമായി കരാറുള്ളത് കോലിക്കാണ്. നാല് അഞ്ച് വര്‍ഷം കൂടിയെങ്കിലും കോലി ഇന്ത്യന്‍ ടീമില്‍ തുടര്‍ന്നേക്കും. വിരമിക്കുമ്പോഴേക്കും 1500 കോടിയെങ്കിലും കോടിക്ക് ആസ്തിയുണ്ടാവും.

Story first published: Thursday, August 17, 2023, 21:54 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+