For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ തളര്‍ത്താനാവില്ല, അടിച്ചാല്‍ തിരിച്ചടി ഉറപ്പ്! ഈ ക്രിക്കറ്റ് താരങ്ങള്‍ വേറെ ലെവലാണ്

ക്രിക്കറ്റ് താരമായി വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഉയര്‍ന്ന ഫിറ്റ്‌നസും പ്രതിഭയും അതിലേറെ ഭാഗ്യവുമുണ്ടായാലേ ക്രിക്കറ്റില്‍ വലിയ കരിയര്‍ സാധ്യമാകൂ. ക്രിക്കറ്റ് പൊതുവേ മാന്യന്മാരുടെ കായിക ഇനമെന്നാണ് അറിയപ്പെടുന്നത്. മറ്റ് കായിക ഇനങ്ങളെക്കാള്‍ ആക്രമണ സ്വഭാവമുള്ള പ്രതികരണങ്ങള്‍ ക്രിക്കറ്റ് കളിത്തിനുള്ളില്‍ നടക്കുന്നത് കുറവാണ്. പലപ്പോഴും വാശിയേറിയ പോരാട്ടങ്ങള്‍ക്കപ്പുറത്തേക്കുള്ള അനിഷ്ട സംഭവങ്ങള്‍ ക്രിക്കറ്റില്‍ കുറവാണ്.

എന്നാല്‍ ചില താരങ്ങള്‍ ആക്രമണോത്സക സ്വഭാവംകൊണ്ടും മനക്കരുത്തുകൊണ്ടും എല്ലാവരേയും ഞെട്ടിച്ചവരാണ്. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ ഒറ്റക്ക് പൊരുതാന്‍ കഴിവുള്ള ചുരുക്കം ചില താരങ്ങളാണ് ക്രിക്കറ്റിലുള്ളതെന്ന് പറയാം. ഇത്തരത്തില്‍ മനക്കരുത്തുകൊണ്ട് ഞെട്ടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ താരം വിരാട് കോലിയാണ്. ക്യാപ്റ്റനായിരുന്നപ്പോഴും അതിന് ശേഷം ബാറ്റ്‌സ്മാനായി കളിക്കുമ്പോഴും വിട്ടുവീഴ്ച്ചയില്ലാത്ത താരമാണ് കോലി.

സമ്മര്‍ദ്ദം ബാധിക്കാത്ത വിരളമായ താരങ്ങളിലൊരാളാണ് കോലി. റണ്‍സ് പിന്തുടരുമ്പോള്‍ കോലിക്ക് അസാധ്യ മികവാണുള്ളത്. മാനസികമായി കോലിയെ തളര്‍ത്താന്‍ ഇതുവരെ ഒരു ബൗളര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. വിട്ടുവീഴ്ചയില്ലാത്ത താരമാണ് കോലി. തന്റെ ടീമിനെ ജയിപ്പിക്കാന്‍ ഏതറ്റംവരെയും പോരാടുന്ന കളിക്കാരിലൊരാളാണ് കോലി. പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്.

മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായ ബെന്‍ സ്റ്റോക്‌സാണ്. ഒറ്റക്ക് പട നയിക്കാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സ് സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത മാനസികമായി വളരെയധികം കരുത്തുള്ള താരങ്ങളിലൊരാളാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയത് സ്റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടമികവിലാണ്. എതിര്‍ താരങ്ങളോട് അതിരുവിട്ട് കയര്‍ക്കുന്ന സ്വഭാവക്കാരനല്ല സ്‌റ്റോക്‌സ്. കോലിയെപ്പോലെ എതിര്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും ചൂടാകാനുമൊന്നും സ്റ്റോക്‌സ് നില്‍ക്കാറില്ല.

jasprit bumrah

എന്നാല്‍ പ്രകോപനത്തിന് കിടിലന്‍ പ്രകടനംകൊണ്ട് മറുപടി പറയുന്ന താരമാണ് സ്റ്റോക്‌സ്. തന്ത്രപരമായി മാനസികമായി സ്‌റ്റോക്‌സിനെ തളര്‍ത്താനാവില്ല. മാനസികമായി അതി ശക്തനായ താരമാണ് സ്‌റ്റോക്‌സെന്ന് നിസംശയം പറയാം. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സ്റ്റോക്‌സിന് സാധിക്കുന്നുണ്ട്.

സ്റ്റീവ് സ്മിത്താണ് മറ്റൊരാള്‍. പ്രകോപനങ്ങളില്‍ വീഴാത്ത ശക്തനായ താരങ്ങളിലൊരാളാണ് സ്മിത്ത്. ഓസ്‌ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം നിലവില്‍ ടെസ്റ്റിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ക്ലാസിക് താരമായ സ്റ്റോക്‌സ് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഭയമില്ലാത്ത താരമാണ് സ്മിത്ത്. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരത്തെ മാനസികമായി കീഴടക്കുക പ്രയാസമാണെന്ന് പറയാം.

കെയ്ന്‍ വില്യംസനാണ് ഈ പട്ടികയിലെ നാലാമന്‍. ന്യൂസീലന്‍ഡ് നായകനായ വില്യംസണും സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന താരമല്ല. എല്ലാ പ്രതിസന്ധികളേയും ചെറു പുഞ്ചിരിയോടെ നേരിടുന്ന താരങ്ങളിലൊരാളാണ് വില്യംസണ്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറിയിരുന്ന വില്യംസണിന് സമീപകാലത്തായി പരിക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എന്തായാലും തളര്‍ത്താനാവാത്ത താരങ്ങളിലൊരാളാണ് വില്യംസണ്‍.

ജസ്പ്രീത് ബുംറയാണ് മറ്റൊരു താരം. ആക്രമണോത്സകത പ്രകടനത്തില്‍ കാഴ്ചവെക്കുന്ന താരമാണ് ബുംറ. സമ്മര്‍ദ്ദ ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്തുയരാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഇന്ത്യയുടെ പ്രധാന നേട്ടങ്ങളിലെല്ലാം ബുംറയുടെ മികവുണ്ടായിരുന്നു. പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ പന്തുകൊണ്ട് മറുപടി പറയാന്‍ ബുംറക്ക് അസാധ്യ മികവാണുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ.

യുവതാരങ്ങളില്‍ പലരും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികവിനൊത്ത് ഉയരുന്നവരായുണ്ട്. എന്നാല്‍ സ്ഥിരതയോടെ കസറുന്നവര്‍ ചുരുക്കമാണ്. റിഷഭ് പന്ത് ഉള്‍പ്പെടെ പല യുവതാരങ്ങളും ഭാവിയില്‍ ഈ പട്ടികയിലേക്ക് ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ളവരാണ്.

Story first published: Saturday, August 17, 2024, 22:09 [IST]
Other articles published on Aug 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+