2023 കടന്ന് പോയി 2024 കടന്ന് വന്നിരിക്കുകയാണ്. ക്രിക്കറ്റില്‍ വലിയ ടൂര്‍ണമെന്റുകളാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. ഐപിഎല്ലിനും ടി20 ലോകകപ്പിനുമായി ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പല സൂപ്പര്‍ താരങ്ങളും പടിയിറങ്ങുന്നതും പല യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതിനും ഈ വര്‍ഷം സാക്ഷിയായേക്കും. എന്തായാലും തീപ്പൊരി പോരാട്ടങ്ങളാണ് 2024ല്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. 2023ല്‍ വിരാട് കോലി, രോഹിത് ശര്‍മ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങി ആരാധകരുടെ ഇഷ്ട താരങ്ങളില്‍ പലരും ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്.
എന്നാല്‍ 2024ല്‍ കൂടുതല്‍ തിളങ്ങുക ആരാവും? മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ പ്രവചിച്ചിരിക്കുകയാണ്. വിരാട് കോലിയും ബാബര്‍ ആസമും തിളങ്ങുന്ന വര്‍ഷമായിരിക്കും ഇതെന്നാണ് നാസര്‍ ഹുസൈന്‍ പറയുന്നത്. 'വിരാട് കോലിക്ക് 2023ല്‍ മികച്ച ലോകകപ്പാണ് ലഭിച്ചത്. എല്ലാവരും കോലി തകര്‍ത്ത വലിയ റെക്കോഡുകളിലേക്ക് നോക്കിയപ്പോള്‍ അവന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് മറന്നു. സാങ്കേതികമായി കോലി ഇത്രയും മികച്ച പ്രകടനം നടത്തുന്നത് മുമ്പ് കണ്ടിട്ടില്ല.
മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ അവിസ്മരണീയ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്' ഐസിസിയുടെ പേജില്‍ സംസാരിക്കവെ നാസര്‍ ഹുസൈന്‍ പറഞ്ഞു. 66 ശരാശരിയില്‍ 2048 റണ്‍സാണ് കോലി നേടിയചത്. ഇതില്‍ എട്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഏകദിന ലോകകപ്പില്‍ 11 മത്സരത്തില്‍ നിന്ന് 765 റണ്‍സും ശുബ്മാന്‍ നേടിയ. ഇന്ത്യക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും കോലിയുടെ പ്രകടനം ശ്രദ്ധേയമായി. അടുത്ത വര്‍ഷവും കോലി ഇതേ മികവ് കാട്ടുമെന്നാണ് നാസറിന്റെ പ്രതീക്ഷ.
യുവതാരങ്ങളെയൊന്നും നാസര്‍ പരിഗണിക്കാതിരുന്നപ്പോള്‍ ബാബര്‍ ആസമിനും മികച്ച വര്‍ഷമായിരിക്കും വരാനിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 'ബാബര്‍ ആസമിനും പാകിസ്താന്‍ ടീമിനും വലിയ നേട്ടങ്ങളുണ്ടാവുന്ന വര്‍ഷമായിരിക്കും വരാനിരിക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞതോടെ ചുമലില്‍ നിന്ന് വലിയ ഭാരം ബാബര്‍ ഇറക്കിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ പാകിസ്താനായി റണ്‍സ് നേടുകയെന്നത് മാത്രമാണ് അവന്റെ മുന്നിലുള്ള വെല്ലുവിളി'- നാസര്‍ പറഞ്ഞു.

2024ല്‍ ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ യുവതാരങ്ങളാണ് കൂടുതല്‍ ശോഭിക്കാന്‍ സാധ്യത കൂടുതല്‍. ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ ഇന്ത്യയുടെ യുവതാരങ്ങള്‍ കൈയടി നേടുന്ന വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റാനും ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാനും സാധ്യത കൂടുതലാണെന്ന് പറയാം.
രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ആ സ്ഥാനത്തേക്ക് കെ എല്‍ രാഹുലെത്തിയേക്കും. ഏകദിനത്തിലും രാഹുലിനെ ഇന്ത്യ നായകനാക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ടി20യില്‍ സൂര്യകുമാര്‍ യാദവിനെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോയേക്കും. ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുമ്പോള്‍ ടി20 നായകസ്ഥാനം ഹാര്‍ദിക്കിനും നല്‍കിയേക്കും. ആരാധകരുടെ ഇഷ്ട താരങ്ങളില്‍ പലരും വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ഡേവിഡ് വാര്‍ണര്‍ ഏകദിനം മതിയാക്കി. രോഹിത് ശര്‍മയും ഈ വര്‍ഷം വിരമിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിരാട് കോലി കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നേക്കും. അടുത്ത ഏകദിന ലോകകപ്പും കളിക്കാനുള്ള ഫിറ്റ്‌നസ് കോലിക്കുണ്ട്. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കോലിയുടെ പ്രകടനത്തെ കാണുന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം കോലി ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചേക്കും. എന്തായാലും വലിയ മാറ്റങ്ങള്‍ 2024ല്‍ ടീമുകളില്‍ പ്രതീക്ഷിക്കാം.