For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023ല്‍ കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് താരമാരാണ്? ഇന്ത്യക്കാരാരുമല്ല! കിവീസ് താരം ടോപ്

മുംബൈ: 2023 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുതിയൊരു വര്‍ഷം കടന്നുവരാനൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് വലിയ പോരാട്ടങ്ങളാണ്. ടി20 ലോകകപ്പാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2018ലും നിരവധി ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ സാധിച്ചു. ഏകദിന ലോകകപ്പായിരുന്നു ഇതില്‍ എടുത്തു പറയേണ്ടത്. ഫൈനല്‍ വരെ തോല്‍ക്കാതെ എത്തിയ ഇന്ത്യക്ക് കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കേണ്ടി വന്നു.

2023 അവസാനിക്കാനൊരുങ്ങവെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട താരം ആരാണെന്ന് അറിയാമോ?. ഈ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടിരിക്കുകയാണ്. അത് ഇന്ത്യയുടെ രോഹിത് ശര്‍മയോ വിരാട് കോലിയോ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സോ ട്രവിസ് ഹെഡോ അല്ല. അത് ന്യൂസീലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാണെന്നാണ് ഗൂഗിള്‍ റിപ്പോര്‍ട്ട് പറയുന്നത്. 2023ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് രചിന്‍ കാഴ്ചവെച്ചത്.

ഇന്ത്യന്‍ വംശജനായ രചിന്റെ അമ്മൂമ്മ ഇപ്പോഴും കര്‍ണാടകയിലാണ് താമസിക്കുന്നത്. രചിന്‍ അമ്മൂമ്മയെ കാണാന്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വമ്പന്‍ റെക്കോഡിനൊപ്പമെത്താനും രചിന് സാധിച്ചിരുന്നു. ഇതോടെ രചിന്‍ വാര്‍ത്തകളിലും നിറഞ്ഞു. പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് രചിന്‍. അടിച്ചുതകര്‍ത്തുന്ന കളിക്കുന്ന താരം ഇത്തവണത്തെ ഐപിഎല്ലിലടക്കം വലിയ നേട്ടം സ്വന്തമാക്കിയേക്കും.

2023ല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ കായിക താരങ്ങളില്‍ എട്ടാം സ്ഥാനത്താണ് രചിനുള്ളത്. ഇന്ത്യന്‍ വംശജരായ രവി കൃഷ്ണമൂര്‍ത്തിയുടേയും ദീപാ കൃഷ്ണമൂര്‍ത്തിയുടേയും മകനാണ് രചിന്‍. 2016ലെയും 2018ലെയും അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസീലന്‍ഡ് നിരയില്‍ രചിനുണ്ടായിരുന്നു. പാകിസ്താനെതിരേയാണ് രചിന്‍ ലിസ്റ്റ് എ അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രചിന്‍ കിവീസിനായി കളിച്ചിരുന്നു.

rachin ravindra

രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് താരം ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമെന്നും ഈ പട്ടികയില്‍ മുന്‍ നിരയില്‍ സ്ഥാനമില്ല. എന്നാല്‍ ഇരുവരും ഇത്തവണത്തെ ഏകദിന ലോകകപ്പിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരങ്ങളാണ്. റണ്‍വേട്ടക്കാരില്‍ ഒന്നാമനായി വിരാട് കോലിയാണ്. രോഹിത് ശര്‍മയും ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇരുവര്‍ക്കും ഈ വര്‍ഷം കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരമായി മാറാനായില്ല.

എന്നാല്‍ ഗൂഗിളിന്റെ കഴിഞ്ഞ 25 വര്‍ഷ ചരിത്രത്തില്‍ കൂടുതല്‍ ആരാധകര്‍ തിരഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോഡ് വിരാട് കോലിയാണ് സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരെല്ലാം ഉണ്ടായിട്ടും ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത് കോലിയാണ്. എന്നാല്‍ 25 വര്‍ഷ ചരിത്രത്തില്‍ ആരാധകര്‍ കൂടുതല്‍ തിരഞ്ഞ കായിക താരമെന്ന നേട്ടം പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലാണ്.

38കാരനായ റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിനൊപ്പമാണ്. ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ലയണല്‍ മെസിക്ക് കീഴില്‍ അര്‍ജന്റീന നേടിയെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരമായത് റൊണാള്‍ഡായായിരിക്കുകയാണ്. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചാണ് അദ്ദേഹം ഈ ചരിത്ര നേട്ടത്തിലേക്കെത്തിയത്. വിരാട് കോലി ഇനിയും പരിമിത ഓവറില്‍ തുടരണമെന്ന് പറയുന്നവരാണ് കൂടുതല്‍.

എന്നാല്‍ ടെസ്റ്റിലേക്ക് മാത്രമായി കോലി ഒതുങ്ങുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാന്‍ കോലിക്കായിരുന്നു. നിലവില്‍ 50 ഏകദിന സെഞ്ച്വറികളാണ് കോലിക്കുള്ളത്. മികച്ച ഫിറ്റ്‌നസ് നിലവാരവും കോലിക്കുണ്ട്. അതുകൊണ്ടുതന്നെ വരുന്ന വര്‍ഷങ്ങളിലും വാര്‍ത്തകളില്‍ നിറയാന്‍ കോലിക്ക് സാധിച്ചേക്കും. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറാണ് കോലിയെന്ന് പറയാം.

Story first published: Tuesday, December 12, 2023, 16:58 [IST]
Other articles published on Dec 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+