For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കും രോഹിത്തിനുമാവില്ല, 400 റണ്‍സ് റെക്കോഡ് ആര് തകര്‍ക്കും? ലാറ പറയുന്നത് ഇവരെ

ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ബ്രയാന്‍ ലാറ. ക്രിക്കറ്റ് ലോകത്തിന് നിരവധി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്നുള്ള ലാറ അതുല്യമായ പല റെക്കോഡുകളും സ്വന്തം പേരിലാക്കിയാണ് ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ലാറയുടെ പേരിലാണ്. 400 റണ്‍സ് ഒറ്റക്ക് അടിച്ചെടുത്താണ് ലാറ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പുറത്താവാതെ 501 റണ്‍സും ലാറ അടിച്ചെടുത്തിട്ടുണ്ട്.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി വീരേന്ദര്‍ സെവാഗും ക്രിസ് ഗെയ്‌ലും ഇന്‍സമാം ഉല്‍ ഹഖും മാത്യു ഹെയ്ഡനും സനത് ജയസൂര്യയുമെല്ലാം ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയെങ്കിലും ഇവരിലാര്‍ക്കും ലാറയുടെ റെക്കോഡ് തകര്‍ക്കാനായില്ല. ഇപ്പോള്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങിന് കൂടുതല്‍ അനുകൂല സാഹചര്യമുള്ളതിനാല്‍ ലാറയുടെ വമ്പന്‍ റെക്കോഡുകളടക്കം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലാറയുടെ 400 റണ്‍സ് റെക്കോഡ് ആരാവും തകര്‍ക്കുക?

ഇപ്പോഴിതാ തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ള നിലവിലെ രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് ലാറ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലിനേയും യശ്വസി ജയ്‌സ്വാളിനേയുമാണ് തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവരായി ലാറ തിരഞ്ഞെടുത്തിരിക്കുന്നത്. 'എന്റെ കാലഘട്ടത്തില്‍ 400 റണ്‍സ് റെക്കോഡിന് ഭീഷണി ഉയര്‍ത്തിയത് വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, ഇന്‍സമാം ഉല്‍ഹഖ്, സനത് ജയസൂര്യ എന്നിവരെല്ലാമാണ്.

ഇവരെല്ലാം ആക്രമണോത്സകതയുള്ള താരങ്ങളാണ്. എന്നാല്‍ ഇന്നത്തെ ക്രിക്കറ്റില്‍ ഇത്രത്തോളം ആക്രമണോത്സകതയുള്ള താരങ്ങള്‍ ആരൊക്കെയാണ്. ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രോളിയും ഹാരി ബ്രൂക്കും ഇന്ത്യന്‍ ടീമില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമുണ്ട്. ശരിയായ സാഹചര്യം വരുമ്പോള്‍ ഇവര്‍ക്ക് എന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് ഗില്‍. വരുന്ന വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ ഭരിക്കാന്‍ കഴിവുള്ളവനാണ് ഗില്‍.

shubman gill

എന്റെ വലിയ റെക്കോഡ് അവന് തകര്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നു' ലാറ പറഞ്ഞു. ശുബ്മാന്‍ ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ ഭാവി പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരവും മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവുമായി മാറാന്‍ ഇതിനോടകം ഗില്ലിന് സാധിച്ചിട്ടുണ്ട്. പതിയെ തുടങ്ങി നിലയുറപ്പിച്ച് പിന്നീട് കടന്നാക്രമിക്കുന്നതാണ് ഗില്ലിന്റെ രീതി. യുവതാരമായ ഗില്ലിന് മുന്നില്‍ വലിയ ഭാവിയുണ്ട്.

അതുകൊണ്ടുതന്നെ ഭാവിയില്‍ ലാറയുടെ ടെസ്റ്റ് റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിച്ചാലും അത്ഭുതപ്പെടാനാവില്ല. ഓപ്പണറായിരുന്ന ഗില്‍ ഇപ്പോള്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന താരമാണ്. അതേ സമയം യശ്വസി ജയ്‌സ്വാള്‍ ലാറയെപ്പോലെ തന്നെ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ മടിയില്ലാത്ത താരം ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടി.

68 ടെസ്റ്റ് ശരാശരിയുള്ള താരം ഇതിനോടകം മൂന്ന് സെഞ്ച്വറിയും നേടിക്കഴിഞ്ഞു. 22കാരനായ ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന പ്രധാന ഓപ്പണറാണ്. തന്റേതായ ദിവസം ബൗളര്‍മാരെ കരയിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ അനുകൂലമായി കാര്യങ്ങള്‍ വന്നാല്‍ ലാറയുടെ 400 റണ്‍സ് റെക്കോഡ് മറികടക്കാന്‍ ജയ്‌സ്വാളിനും സാധിച്ചേക്കും. അതിനുള്ള പ്രതിഭ ജയ്‌സ്വാളിനുണ്ട്.

രോഹിത് ശര്‍മയും വിരാട് കോലിയും ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവരായിരുന്നെങ്കിലും ഇവര്‍ക്കതിന് സാധിക്കാതെ പോയി. ഇനി അതിന് സാധിക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ ലാറയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, July 12, 2024, 7:34 [IST]
Other articles published on Jul 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+