Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനെ തേച്ചോ? നസീം ഷായാണ് ബെസ്റ്റ് താരമെന്ന് ഉര്‍വശി റൗത്തേല; ട്രോളുമായി ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ധോണിയുടെ പകരക്കാരനായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തി ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ സിംഹാസനം നേടിയെടുത്ത പ്രതിഭയാണ് റിഷഭ്. ടെസ്റ്റില്‍ ഇന്ന് പകരംവെക്കാനില്ലാത്ത പ്രതിഭയാണ് റിഷഭ്. വലിയ ആരാധക പിന്തുണയുള്ള റിഷഭിന്റെ മികവാണ് സെന രാജ്യങ്ങളിലെ ഇന്ത്യയുടെ കുതിപ്പിന് കരുത്താവുന്നത്. ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലും റിഷഭ് ഇന്ത്യക്കായി തിളങ്ങി.

റിഷഭിന് വനിതാ ആരാധകരുടെ വലിയ പിന്തുണയും അവകാശപ്പെടാനാവും. റിഷഭിന്റെ പേരിനൊപ്പം ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളത്തില്‍ എത്തിയ ആളാണ് ഉര്‍വശി റൗത്തേല. റിഷഭിന്റെ കാമുകിയെന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഉര്‍വശി ബോളിവുഡിലെ പ്രമുഖ നായികമാരിലൊരാളാണ്. എന്നാല്‍ റിഷഭ് ഈ പ്രണയ ബന്ധം തുറന്ന് സമ്മതിച്ചിട്ടില്ല. പല തവണ റിഷഭുമായി ബന്ധപ്പെട്ട പോസ്റ്റുകളുമായി വിവാദം സൃഷ്ടിച്ച ഉര്‍വശി ഇപ്പോള്‍ പുതിയൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

റിഷഭിനെക്കാള്‍ മികച്ച താരം നസീം ഷാ

ഐഐഎഫ്എയുടെ 2024ലെ അവാര്‍ഡ് ദാന ചടങ്ങിലെ ഉര്‍വശിയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇഷ്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് പാകിസ്താന്റെ നസീം ഷായാണെന്നാണ് ഉര്‍വശി റൗത്തേല പ്രതികരിച്ചത്. നസീമാണ് നിലവിലെ മികച്ച താരമാണെന്നാണ് ഉര്‍വശി പറഞ്ഞത്. റിഷഭിന്റെ പേര് പറയാതെ നസീം ഷായെ മികച്ച താരമായി പറഞ്ഞതോടെ വലിയ ട്രോളുകളാണ് ഉര്‍വശിക്കെതിരേ ഉയരുന്നത്.

ഉര്‍വശി റിഷഭിനെ വിട്ടോയെന്നും ഇപ്പോള്‍ പുതിയ ആളാണോയെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. റിഷഭിനെ മടുത്തോയെന്നും ശ്രദ്ധ നേടാനായി വിവാദം സൃഷ്ടിക്കുന്നത് ഉര്‍വശിയുടെ രീതിയാണെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. നിരവധി ട്രോളുകളാണ് ഉര്‍വശിക്കെതിരേ ഉയരുന്നത്. ഉര്‍വശി നാണമില്ലാത്തവളാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഇതിന് മുമ്പ് തന്നെ നസീം ഷായോടുള്ള ഇഷ്ടം ഉര്‍വശി തുറന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഒരിക്കല്‍ പ്രതികരിച്ചപ്പോള്‍ ആരാണ് ഉര്‍വശിയെന്ന് അറിയില്ലെന്നാണ് പാക് യുവ പേസറായ നസീം ഷാ പറഞ്ഞത്. ഇതിന്റെ പേരിലും ഉര്‍വശിക്ക് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു.

rishabh pant

കുള്ളന്മാരെ സ്‌നേഹിക്കില്ലെന്ന് ഉര്‍വശി

റിഷഭിനെ അപമാനിക്കാന്‍ പല തവണ ഉര്‍വശി ശ്രമം നടത്തിയിട്ടുണ്ട്. റിഷഭിനെ പരിഹസിച്ചുള്ള ഉര്‍വശിയുടെ പ്രതികരണങ്ങളെല്ലാം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഒരിക്കല്‍ കുള്ളന്മാരെ ഡേറ്റ് ചെയ്യില്ലെന്ന് ഉര്‍വശി പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ ഉര്‍വശിക്ക് നേരിടേണ്ടി വന്നു. ബിസിനസ്മാന്‍, പാട്ടുകാര്‍, അഭിനേതാക്കള്‍ എന്നിവരെയാണ് ഡേറ്റിങ്ങിനായി പരിഗണിക്കുന്നതെന്നും തന്നെക്കാള്‍ ഉയരം കുറഞ്ഞവരെ ഡേറ്റ് ചെയ്യില്ലെന്നും ഉര്‍വശി പറഞ്ഞിട്ടുണ്ട്.

ഇത് റിഷഭിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശം ആയിരുന്നുവെന്നാണ് ആരാധകര്‍ വിലയിരുത്തിയത്. ഇതിന്റെ പേരില്‍ ഉര്‍വശിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടന്നാക്രമണം നടത്തി റിഷഭ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉര്‍വശിയുടെ പരാമര്‍ശങ്ങളോടൊന്നും പ്രതികരിക്കാന്‍ റിഷഭ് തയ്യാറാവാറില്ല. ഉര്‍വശിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിക്കാറില്ല. എന്നാല്‍ ഇടക്കിടെ റിഷഭിനെതിരേ പ്രതികരിച്ച് ഉര്‍വശി അനാവശ്യ വിവാദം സൃഷ്ടിക്കാറുണ്ട്.

റിഷഭ് ഭാവി ഇതിഹാസം

റിഷഭ് പന്ത് ഭാവിയിലെ ഇതിഹാസ താരമാണെന്ന് തന്നെ പറയാം. കാര്‍ അപകടത്തില്‍ ഗുരുതരമായി റിഷഭിന് പരിക്കേറ്റിരുന്നു. രണ്ട് വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്ന റിഷഭ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരായ അവസാന പരമ്പരയിലൂടെയാണ് റിഷഭ് ടെസ്റ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കാനും റിഷഭിന് സാധിച്ചു. ഭാവിയില്‍ ഇന്ത്യയുടെ നായക പദവിയിലേക്കടക്കം എത്താന്‍ കഴിവുള്ള താരമാണ് റിഷഭ്.

നസീം ഷാ പാകിസ്താന്റെ യുവ പേസറെന്ന നിലയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തത താരമാണ്. എന്നാല്‍ അടുത്ത സൂപ്പര്‍ താരമായി താരം വളരാനുള്ള സാധ്യതകള്‍ വിരളമാണെന്ന് തന്നെ പറയാം.

Story first published: Wednesday, October 2, 2024, 7:46 [IST]
Other articles published on Oct 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+