Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പുറത്തിരിക്കട്ടെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു മതി; കാരണം പറഞ്ഞ് ഹര്‍ഭജന്‍

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലും സെലക്ടര്‍മാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ട്. നായകനായി രോഹിത് ശര്‍മയാണോ അതോ മറ്റാരെങ്കിലുമാണോ എന്നതും കാത്തിരുന്ന് കണ്ടറിയണം.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മിലാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരടിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആരാവുമെന്നതാണ് കണ്ടറിയേണ്ടത്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.

സഞ്ജു സാംസണ്‍ മതി

റിഷഭ് പന്തിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കേണ്ടന്നും സഞ്ജു സാംസണെയാണ് കളിപ്പിക്കേണ്ടതെന്നുമാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ തന്നെ തീരുമാനമെടുക്കാമെന്നുമാണ് ഹര്‍ഭജന്റെ പക്ഷം. 'സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുകയെന്നുറപ്പ്. ദക്ഷിണാഫ്രിക്കയിലെ മികച്ച പ്രകടനം വിലയിരുത്തി ഇന്ത്യ സഞ്ജു സാംസണെ കളിപ്പിക്കുമെന്നാണ് കരുതുന്നത്.

റിഷഭ് പന്തിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിശ്രമം അനുവദിച്ചാലും അത്ഭുതപ്പെടാന്‍ സാധിക്കില്ല' ഹര്‍ഭജന്‍ സിങ് പറഞ്ഞു. സഞ്ജു സാംസണ്‍ ഏകദിന ടീമിന് പുറത്തായിട്ട് നാളുകളേറെയായി. മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുമുണ്ട്. വിക്കറ്റിന് പിന്നിലും സഞ്ജുവിന് മിന്നിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് കണ്ടുതന്നെ അറിയണം.

rishabh pant

റിഷഭിന് വിശ്രമം അനിവാര്യം

റിഷഭ് പന്തിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് തിരിച്ചുവരവ് നടത്തിയെങ്കിലും പഴയ മികവ് ഇപ്പോഴില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ സിഡ്‌നിയിലെ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയത് മാറ്റി നിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ റിഷഭിനായിട്ടില്ല. സ്ഥിരതയും വലിയ പ്രശ്‌നമാണ്. റിഷഭിന്റെ ഏകദിനത്തിലെ കണക്കുകളും പ്രതീക്ഷക്ക് വക നല്‍കുന്നതല്ല.

ഈ സാഹചര്യത്തില്‍ റിഷഭിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ സഞ്ജു സാംസണിനെ ഏകദിനത്തില്‍ ഗംഭീര്‍ പിന്തുണക്കുന്നില്ല. ടി20യില്‍ ഓപ്പണര്‍ റോള്‍ നല്‍കുകയും വലിയ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഏകദിനത്തില്‍ സഞ്ജുവിന് ഈ പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സെലക്ടര്‍മാരുടെ തീരുമാനം എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയണം.

സര്‍പ്രൈസ് നീക്കവും പ്രതീക്ഷിക്കാം

കെ എല്‍ രാഹുലിനെയാണ് ഏകദിനത്തില്‍ ഇന്ത്യ കൂടുതല്‍ വിശ്വസിക്കുന്നത്. മധ്യനിരയില്‍ ശോഭിക്കാന്‍ കഴിവുള്ള രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായാല്‍ രണ്ടാമനായി ഇന്ത്യ സഞ്ജുവിനേയും റിഷഭിനേയും തഴയാനും സാധ്യതകളുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ടീമിന് പുറത്താണ്.

ഇഷാനെ തിരികെ കൊണ്ടുവരാന്‍ ഗൗതം ഗംഭീറിന് താല്‍പര്യമുണ്ടായാല്‍ സഞ്ജുവിനും റിഷഭിനും ഒരുപോലെ പണികിട്ടും. ഇത്തരമൊരു സര്‍പ്രൈസ് നീക്കത്തിലേക്ക് ഇന്ത്യ കടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെ ഇപ്പോഴേ വളര്‍ത്താനാവും ഗംഭീര്‍ ശ്രമിക്കുകയെന്ന് പറയാം.

Story first published: Sunday, January 12, 2025, 14:33 [IST]
Other articles published on Jan 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+