For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭും സഞ്ജുവുമല്ല, ടി20യില്‍ ഇന്ത്യക്കു വേണ്ടത് രാഹുല്‍! തിരിച്ചുവിളിക്കൂ, കാരണമറിയാം

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലുള്ളത് റിഷഭ് പന്താണ്. ബാക്കപ്പായി മലയാളി താരം സഞ്ജു സാംസണും പോരടിക്കുകയാണ്. 70 ലേറെ മല്‍സരങ്ങള്‍ കളിച്ചിട്ടും ഈ ഫോര്‍മാറ്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പാടുപെടുകയാണ് റിഷഭ്. മറുഭാഗത്ത് സഞ്ജുവാകട്ടെ വലപ്പോഴും അവസരം കിട്ടിയാല്‍ ഒന്നില്‍ ക്ലിക്കാവും, അല്ലെങ്കില്‍ വന്‍ ഫ്‌ളോപ്പെന്ന രീതിയിലാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. എത്ര നാള്‍ ഇതു തുടരുമെന്നതാണ് ചോദ്യം.

ഇന്ത്യക്കു ടി20യില്‍ തീര്‍ച്ചയായും വിശ്വസിക്കാവുന്ന, അതോടൊപ്പം അനുഭവസമ്പത്തുമുള്ള ഒരാളെ ആവശ്യമാണ്. റിഷഭിനു ഈ റോള്‍ പറ്റില്ലെന്നു ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. നിലവില്‍ മല്‍സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഇന്ത്യക്കു ഈ റോള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ഏകതാരം കെഎല്‍ രാഹുലാണ്. അദ്ദേഹത്തെ ടി20 ഫോര്‍മാറ്റിലേക്കു ഇന്ത്യ തിരികെ വിളിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം.

KL RAHUL

ഒരു സമയത്തു ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെന്നു പോലും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് രാഹുല്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പിന്നീട് രാഹുലിനു ഈ റോള്‍ നഷ്ടമാവുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെത്തുകയുമായിരുന്നു. ടി2യില്‍ നേരത്തേ ഇന്ത്യയുടെ ഓപ്പണര്‍മാരാില്‍ ഒരാളായിരുന്നു രാഹുല്‍. പക്ഷെ പരിക്കുകളും പിന്നീട് സ്ലോ ബാറ്റിങും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

പക്ഷെ ഈ തരത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ മാത്രം തഴയപ്പെടേണ്ട താരമല്ല രാഹുല്‍. റിഷഭുള്‍പ്പെടെ നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അവരില്‍ ഏറ്റവും മികച്ച റെക്കോര്‍ഡ് അദ്ദേഹത്തിന്റെയാണെന്നു കണക്കുകള്‍ പറയുന്നു. ടി20യില്‍ റിഷഭ്, സഞ്ജു എന്നിവരെ അപേക്ഷിച്ച് ഗംഭീര റെക്കോര്‍ഡാണ് രാഹുലിന്റേത്. 46 മല്‍സരങ്ങളില്‍ നിന്നും 144.9 സ്‌ട്രൈക്ക് റേറ്റില്‍ 1542 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

എന്നാല്‍ റിഷഭിന്റെ ടി20 വളരെ ദയനീയമാണെന്നു പറയേണ്ടി വരും. 76 ടി20കളില്‍ കളിച്ചിട്ടും 1209 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 127.4 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറി പോലും റിഷഭിനു എടുത്തു കാണിക്കാനുമില്ല. വെറും മൂന്നു ഫിഫ്റ്റികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്‌ട്രൈക്ക് റേറ്റില്‍ രാഹുലിനേക്കാള്‍ ഏറെ പിന്നിലാണ് റിഷഭ്. എന്നിട്ടും അദ്ദേഹത്തിനു ഇപ്പോഴും അവസരങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു.

KL RAHUL

സഞ്ജു പ്രതിഭാശാലിയായ താരമാണെങ്കിലും അദ്ദേഹത്തിന്റെ ടി20 കരിയറെടുത്താല്‍ അതു ഇതിനു നീതി പുലര്‍ത്തുന്നില്ലെന്നു നിസംശയം പറയാം. അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിക്കുന്നത് വല്ലപ്പോഴുമാണെങ്കിലും ഇതു മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതു സത്യമാണ്. 29 ടി29കളില്‍ നിന്നും 132.93 സ്‌ട്രൈക്ക് റേറ്റില്‍ 444 റണ്‍സ് മാത്രമേ സഞ്ജുവിനുള്ളൂ. വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് താരം നേടിയിരിക്കുന്നത്.

നിലവില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാംന്നമ്പറില്‍ വിശ്വസിക്കാവുന്ന ഒരു ബാറ്ററെ ഇന്ത്യക്കു ആവശ്യമാണ്. ഈ റോള്‍ ഏറ്റവും യോജിക്കുന്നത് രാഹുലിനാണ്. ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങും ചെയ്യുമെന്നതിനാല്‍ അധികമൊരു ബാറ്ററെയോ, ഓള്‍റൗണ്ടറെയോ ഇന്ത്യക്കു കളിപ്പിക്കുകയും ചെയ്യാം.

വളരെ മികച്ച സാങ്കേതികത്തികവുള്ള ബാറ്ററും കൂടിയാണ് രാഹുല്‍. ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം പിന്നീട് ആഞ്ഞടിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അതിനാല്‍ തന്നെ റിഷഭിനെ വച്ചുള്ള ഈ പരീക്ഷണം അവാസാനിപ്പിച്ച ശേഷം രാഹുലിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചേ തീരൂ.

Story first published: Monday, July 29, 2024, 14:15 [IST]
Other articles published on Jul 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+