രോഹിത്തും കോലിയും റിഷഭുമല്ല, ഓസീസ് ഭയക്കുന്നത് ആ ബാറ്റ്‌സ്മാനെ! ലിയോണ്‍ പറയുന്നു
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കായുള്ള പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയിലെത്തി പരമ്പര സ്വന്തമാക്കി മടങ്ങിയ ഇന്ത്യ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ അവസാന രണ്ട് തവണത്തെ നാണക്കേടിന് ഇത്തവണ പകരം വീട്ടാന്‍ കംഗാരുക്കള്‍ കരുതിയിരിക്കുകയാണ്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ടാകില്ല.
ഇവരുടെ അഭാവത്തിലും ഇന്ത്യ ശക്തമായ താരനിരയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹില്‍, റിഷഭ് പന്ത് എന്നിവരെല്ലാമുണ്ടാവും. അവസാന രണ്ട് തവണയും ഇന്ത്യ കിരീടം നേടിയപ്പോള്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. ഇത്തവണയും റിഷഭിന്റെ ബാറ്റിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം എത്തുന്ന റിഷഭിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആശങ്കകളേറെ. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളില്‍ ഓസ്‌ട്രേലിയ കൂടുതല്‍ കരുതിയിരിക്കുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ സ്പിന്നറായ നതാന്‍ ലിയോണ്‍. അത് രോഹിത്തോ കോലിയോ റിഷഭോ അല്ലെന്നും യശ്വസി ജയ്‌സ്വാള്‍ ആണെന്നുമാണ് ലിയോണ്‍ പറയുന്നത്. 'ജയ്‌സ്വാളിനെതിരേ ഇതുവരെ ഞാന്‍ പന്തെറിഞ്ഞിട്ടില്ല. എന്നാല്‍ അവന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവനാണ്.
ഇംഗ്ലണ്ടിനെതിരേ അവന്‍ എത്ര മികച്ച പ്രകടനമാണ് നടത്തിയതെന്ന് നോക്കുക. അവന്റെ പ്രകടനം ഞാന്‍ ശ്രദ്ധയോടെ നോക്കിയിരുന്നു. അവന്‍ വളരെ പ്രതിഭാശാലിയാണ്. ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ജയ്‌സ്വാളിന്റെ ബാറ്റിങ് രീതിയെക്കുറിച്ച് അവന്‍ പറഞ്ഞത് കൗതുകകരമായ കാര്യമായിരുന്നു. ഇത്തവണ മികച്ച മുന്നൊരുക്കത്തോടെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. 10 വര്‍ഷത്തോളമായി പൂര്‍ത്തിയാകാത്ത ബിസിനസാണിത്.

അതുകൊണ്ടുതന്നെ വിജയത്തിലേക്കെത്താന്‍ അതിയായ വിശപ്പ് ഞങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ച് നാട്ടില്‍ നടക്കുന്ന മത്സരമാകുമ്പോള്‍. എന്നാല്‍ ഇന്ത്യ അതിശക്തരായ താരങ്ങളുടെ നിരയാണ്. പരമ്പര ട്രോഫി തിരിച്ചുപിടിക്കാന്‍ ശക്തമായിത്തന്നെ ഞങ്ങള്‍ ശ്രമിക്കും' ലിയോണ്‍ പറഞ്ഞു. ജയ്‌സ്വാള്‍ ഇതിനോടകം എല്ലാവരേയും ഞെട്ടിച്ച താരമാണ്. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്.
കടന്നാക്രമിച്ച് കളിക്കാന്‍ അസാധ്യ മികവാണ് ജയ്‌സ്വാളിനുള്ളത്. പേസ് പിച്ചില്‍ മികച്ച പുള്‍ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും ജയ്‌സ്വാളിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരാളികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. റിഷഭ് പന്താണ് അവസാന രണ്ട് തവണയും മാച്ച് വിന്നറായതെങ്കില്‍ ഇത്തവണ ജയ്‌സ്വാള്‍ ആ റോളിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
എന്നാല്‍ ഇന്ത്യയില്‍ നടത്തിയ ഈ പ്രകടനം പ്രയാസമുള്ള ഓസ്‌ട്രേലിയയിലെ പിച്ചില്‍ നടത്താന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസീസ് പിച്ചുകളെല്ലാം പേസിനെ തുണക്കുന്നതാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം മികച്ച റെക്കോഡുള്ള പേസര്‍മാരാണ്. ഇവരെല്ലാം ചേര്‍ന്ന് ഇന്ത്യയെ ഇത്തവണ ഞെട്ടിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുള്ളതല്ല.
റിഷഭ് പന്ത് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചുവന്നത്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം ശരാശരി മാത്രമാണ്. ഇത്തവണ റിഷഭില്‍ നിന്നുള്ള അത്ഭുത ഇന്നിങ്‌സ് ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിക്കാനാവില്ല. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications