Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രോഹിത്തോ, സെവാഗോ ബെസ്റ്റ്? ഉത്തപ്പയ്ക്ക് ഉത്തരമുണ്ട്

uthappa

കൊല്‍ക്കത്ത: മധ്യനിരയില്‍ നിന്നും ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കുള്ള പ്രൊമോഷന്‍ ഇടിവെട്ട് സെഞ്ച്വറിയുമായാണ് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മ ആഘോക്ഷിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഹിറ്റ്മാന്‍ 176 റണ്‍സ് അടിച്ചെടുത്തിരുന്നു. പുതിയ റോളിലെ തുടക്കം അവിസ്മരണീമാക്കിയതോടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയാവാന്‍ രോഹിത്തിനു കഴിയുമെന്ന് പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.

രോഹിത്തും സെവാഗും തമ്മിലുള്ള ഈ താരതമ്യത്തോട് പക്ഷെ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയ്ക്കു യോജിപ്പില്ല. രണ്ടു പേരെയും താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

സെവാഗ് ബെസ്റ്റ്

സെവാഗ് ബെസ്റ്റ്

രോഹിത്തിനെയും സെവാഗിനെയും പരസ്പരം താരതമ്യം ചെയ്യുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു ഉത്തപ്പ വ്യക്തമാക്കി. രണ്ടു പേരുടെയും ബാറ്റിങ് ശൈലി വ്യത്യസ്തമാണ്. പൊതുവായി നോക്കിയാല്‍ സെവാഗും രോഹിത്തും ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ബൗളര്‍മാരെ ശരിക്കും തല്ലിപ്പരുവമാക്കുന്ന അപകടകാരിയാണ് സെവാഗ്. എന്നാല്‍ രോഹിത് കുറേക്കൂടി ശ്രദ്ധിച്ചു ബാറ്റ് ചെയ്യുന്ന താരമാണ്. അഗ്രസീവാണെന്നതു മാത്രമാണ് ഇരുവര്‍ക്കുമുള്ള ഏക സാമ്യമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

മികച്ച താരം

മികച്ച താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രോഹിത്തിനെ ഉത്തപ്പ പ്രശംസിച്ചു. നാട്ടിലും വിദേശത്തും രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് രോഹിത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വളരെ അപകടകാരിയാണ് അദ്ദേഹം. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്തെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

ആത്മവിശ്വാസമുയര്‍ത്തും

ആത്മവിശ്വാസമുയര്‍ത്തും

ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല ഇന്നിങ്‌സ് രോഹിത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി. സ്വന്തം ബാറ്റിങിനെക്കുറിച്ചു കൃത്യമായ ധാരണയുള്ള ഘട്ടത്തിലേക്ക് രോഹിത്തിന്റെ കരിയര്‍ എത്തിക്കഴിഞ്ഞു. ഏതു ശൈലിയാണ് തനിക്കു യോജിക്കുകയെന്നും അതിനെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹത്തിനു കൃത്യമായ ധാരണയുമുണ്ട്.
ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനുള്ള അവസരം രോഹിത്തിനെ തേടിയെത്തിയത് ഉചിതമായ സമയത്തു തന്നെയാണ്. ഓപ്പണറായുള്ള തുടക്കം അദ്ദേഹം ഗംഭീരമാക്കിയതില്‍ തനിക്കു അദ്ഭുതമില്ലെന്നും ഉത്തപ്പ വിശദമാക്കി.

മായങ്കിന്റെ പ്രകടനം

മായങ്കിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും ഉത്തപ്പ പുകഴ്ത്തി. മായങ്ക് ഇപ്പോള്‍ പ്രകടനത്തില്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. മുമ്പ് തങ്ങള്‍ കര്‍ണാടക ടീമില്‍ നിന്നും മായങ്കിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ആര്‍ വിനയ് കുമാറിന്റെ പിന്തുണയാണ് ടീമില്‍ നിലനിര്‍ത്തിയത്. അന്നു ട്രിപ്പിള്‍ സെഞ്ച്വറിയോടെയാണ് മായങ്ക് ഇതിനു മറുപടി നല്‍കിയത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും ഉത്തപ്പ പറയുന്നു.

Story first published: Friday, October 4, 2019, 12:00 [IST]
Other articles published on Oct 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+