For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ അഫ്ഗാന്‍!! പാകിസ്താനും സമ്മതിച്ചു, മുന്‍ താരം പറഞ്ഞതറിയാം

ഏഷ്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രധാനമായും മൂന്നു ടീമുകളാണ്. ഇന്ത്യക്കൊപ്പം പാകിസ്താന്‍, ശ്രീലങ്ക എന്നിവരായിരുന്നു ഈ മൂന്നു പേര്‍. എന്നാല്‍ ഈ മൂന്നു ടീമുകള്‍ക്കും ഭീഷണിയായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ടീമാണ് അഫ്ഗാനിസ്താന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ലോക ക്രിക്കറ്റ് ഭൂപടത്തില്‍ തങ്ങളുടെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് അവര്‍.

ഇപ്പോഴിതാ ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യയിലെ മികച്ച ടീം അഫ്ഗാനിസ്താനാണെന്നു പാകിസ്താന്‍ തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. പാകിസ്താന്റെ മുന്‍ വനിതാ താരം കൂടിയായ ഉറൂജ് മുംതാസാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു അവര്‍.

AFGANSTAN

അഫ്ഗാന്‍ സൂപ്പര്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സെമി ഫൈനല്‍ സാധ്യതയും അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ ടീമിനെ ഉറൂജ് മുംതാസ് വാനോളം പുകഴ്ത്തിയത്.

ഏഷ്യയില്‍ നിലവിലെ രണ്ടാമത്തെ മികച്ച ടീം അഫ്ഗാനിസ്താന്‍ തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിനു കാരണങ്ങള്‍ ഉള്ളതു കൊണ്ടാണ് താനിതു പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ആധുനിക ക്രിക്കറ്റ് ഇപ്പോള്‍ ആവശ്യപ്പെടുന്ന കളി മികവ് നോക്കിയാല്‍ അഫ്ഗാനിസ്താനും ഏഷ്യയിലെ മറ്റു മുന്‍നിര ടീമുകളായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരും തമ്മില്‍ വലിയ അന്തരമുണ്ടെന്നു കാണാം. അഫ്ഗാനിസ്താന്‍ ഇപ്പോള്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞതായി എനിക്കു തോന്നുന്നു. മാത്രമല്ല ക്രിക്കറ്റിനെ അവര്‍ സമീപിക്കുന്ന മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നും ഉറൂജ് പറയുന്നു.

കോച്ചിന് പ്രശംസ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ വളര്‍ച്ചയുടെ പ്രധാന ക്രെഡിറ്റ് മുഖ്യ കോച്ച് കൂടിയായ മുന്‍ ഇംഗ്ലണ്ട് താരം ജൊനാതന്‍ ട്രോട്ടിനു അവകാശപ്പെട്ടതാണെന്നു ഉറൂജ് മുംതാസ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന് ഇപ്പോള്‍ ചില മികച്ച ക്രിക്കറ്റര്‍മാരെ ലഭിച്ചു കഴിഞ്ഞു. മികച്ച മാച്ച് വിന്നര്‍മാരും അവരുടെ സംഘത്തിലുണ്ട്.

അതു വെറും റാഷിദ് ഖാന്‍ മാത്രമല്ല. വേറെയും ഒരുകൂട്ടം കളിക്കാര്‍ റാഷിദിനൊപ്പം അഫ്ഗാന്‍ ടീമില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതു ടീമിന്റെ പരിണാമത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇതുവരെയുള്ള മുന്നേറ്റത്തില്‍ ജൊനാതന്‍ ട്രോട്ടും താരങ്ങളും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ലോക വേദിയിയില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ശേഷിയുള്ള സംഘമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞതായും ഉറൂജ് മുംതാസ് വ്യക്തമാക്കി.

RASHID KHAN

അഫ്ഗാന്റെ കുതിപ്പ്

അട്ടിമറി വീരന്‍മാരില്‍ നിന്നും ഏഷ്യയിലെ മുന്‍നിര ടീമായി അഫ്ഗാനിസ്താന്‍ അതിവേഗത്തില്‍ വളരുകയാണെന്നു ഐസിസി ടൂര്‍ണമെന്റുകളില്‍ അവരുടെ സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നു. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് അഫ്ഗാന്‍ നടത്തിയത്. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയുമെല്ലാം വീഴ്ത്തിയാണ് അഫ്ഗാന്‍ കുതിച്ചത്.

കഴിഞ്ഞ വര്‍ഷം അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പിലും സ്വപ്‌നതുല്യമായ കുതിപ്പാണ് അഫ്ഗാന്‍ നടത്തിയത്. അന്നു ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെയെല്ലാം അട്ടിമറിച്ച് അവര്‍ സെമി ഫൈനലില്‍ കടന്നിരുന്നു.

ഒരു ഐസിസി ടൂര്‍ണമെന്റില്‍ അവരുടെ കന്നി സെമിയായിരുന്നു ഇത്. പക്ഷെ സെമിയില്‍ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ അഫ്ഗാന്റെ സ്വപ്‌നതുല്യമായ പടയോട്ടം അവസാനിക്കുകയായിരുന്നു. ഇനി ചാംപ്യന്‍സ് ട്രോഫിയിലും സമാനമായ പ്രകടനമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തി അവര്‍ എതിരാളികള്‍ക്കു മുന്നിറിയിപ്പും നല്‍കിക്കഴിഞ്ഞു.

Story first published: Friday, February 28, 2025, 13:11 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+