For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10/10, ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് അമിത ആത്മവിശ്വാസമോ? രോഹിത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെയും നായകന്‍ രോഹിത് ശര്‍മയയും സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന തോല്‍വികളിലൊന്നാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയം. നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ 10 തുടര്‍ ജയങ്ങളുമായി ഫൈനലിലേക്കു കുതിച്ച ടീം ഇന്ത്യ പക്ഷെ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കണ്ണീരണിയിച്ച് ലോക കിരീടത്തില്‍ മുത്തമിട്ടത്. യഥാര്‍ഥത്തില്‍ അമിത ആത്മവിശ്വാസമാണോ ഇന്ത്യയെ അന്നു ചതിച്ചത്. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഹിറ്റ്മാന്‍ മനസ്സ് തുറന്നത്. എന്നെ സംബന്ധിച്ചിടത്തോളം 50 ഓവര്‍ ലോകകപ്പാണ് യഥാര്‍ഥ ലോകകപ്പ്. നമ്മളൊക്കെ അതു കണ്ടിട്ടാണ് വളര്‍ന്നത്. മാത്രമല്ല ഇന്ത്യയില്‍ നമ്മുടെ ആരാധകര്‍ക്കു മുന്നില്‍ നടന്ന ടൂര്‍ണമെന്റായിരുന്നു കഴിഞ്ഞ തവണത്തേത്. ഫൈനല്‍ വരെ നമ്മള്‍ ടൂര്‍ണമെന്റിലുടനീളം വളരെ നന്നായിട്ടാണ് കളിച്ചത്. സെമി ഫൈനലില്‍ നമ്മള്‍ ജയിച്ചപ്പോള്‍ ലോകകപ്പിനു ഒരു ചുവട് മാത്രം അകലെയാണ് നമ്മളെന്നു എനിക്കു തോന്നുകയും ചെയ്തു.

ROHIT SHARMA

ടൂര്‍ണമെന്റില്‍ അതുവരെയും എല്ലാ കാര്യങ്ങളും ശരിയായി തന്നെയാണ് നമ്മള്‍ ചെയ്തിട്ടുള്ളത്. ഫൈനലില്‍ നമ്മളെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം പോലും എന്റെ മനസ്സിലേക്കു വന്നിരുന്നില്ല. നമ്മള്‍ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്യുകയും വളരെ നല്ല ക്രിക്കറ്റ് കളിക്കുകയും ചെയ്തു. അതിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും ടീമിനുണ്ടായിരുന്നു. ഒരു മോശം ദിവസം നമുക്ക് ഉണ്ടാവുമെന്നു ഞാന്‍ ഊഹിച്ചിരുന്നു, അതു ഫൈനലായി മാറുകയും ചെയ്തു. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്കു വന്നില്ല. പക്ഷെ അവര്‍ (ഓസ്‌ട്രേലിയ) നമ്മളേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട ടീമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

അഹമ്മദാഹബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയയയുടെ ആറാം ലോകകപ്പ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു 240 റണ്‍സെന്ന ടോട്ടല്‍ പടുത്തുയര്‍ത്താനേ സാധിച്ചുള്ളൂ. റണ്‍ചേസില്‍ ഓസീസ് ഏഴോവറുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ (137) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തത്.

ROHIT SHARMA

അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം 10 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം കളിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് ഹിറ്റ്മാന്‍ ഈ സീസണില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2013ലായിരുന്നു അദ്ദേഹം മറ്റൊരു നായകനു കീഴില്‍ അവസാനമായി ഐപിഎല്ലില്‍ ഇറങ്ങിയത്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ് നയിച്ച മുംബൈ ടീമിന്റെ ഭാഗമായിരുന്നു രോഹിത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ പകുതിയില്‍ വച്ച് പോണ്ടിങ് ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് രോഹിത് നായകസ്ഥാനമേറ്റെടുത്തത്. സീസണില്‍ മുംബൈയെ ആദ്യ ഐപിഎല്‍ ട്രോഫിയിലേക്കു അദ്ദേഹം നയിക്കുകയും ചെയ്തു.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ഈ സീസണില്‍ കൂടുതല്‍ അഗ്രസീവായ ബാറ്റിങാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 167.74 സ്‌ട്രൈക്ക് റേറ്റില്‍ 156 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ രോഹിത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Story first published: Saturday, April 13, 2024, 12:07 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+