ഇന്ത്യന്‍ കുപ്പായമണിയാന്‍ ഇനി ഏതൊരു താരവും പാടുപെടുമെന്നുറപ്പായിരിക്കുകയാണ്. ടീം ഇന്ത്യയുടെ ഭാഗമാവാന്‍ കളിക്കാര്‍ക്കു പുതിയൊരു അഗ്നി പരീക്ഷ കൂടി നല്‍കിയിരിക്കുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായി പുതിയൊരു ഫിറ്റ്‌നസ് ടെസ്റ്റ് അദ്ദേഹം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നേരത്തേയുള്ള ബിസിസിഐയുടെ യോ- യോ ടെസ്റ്റ് കൂടാതെയാണിത്.
ഗംഭീറും നിലവിലെ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച് അഡ്രിയാന്‍ ലെ റോക്‌സും ചേര്‍ന്നാണ് ബ്രോങ്കോ ടെസ്‌റ്റെന്ന (Bronco test) പുതിയ ഫിറ്റ്‌നസ് പരീക്ഷ കളിക്കാര്‍ക്കു വേണ്ടി കൊണ്ടു വന്നിട്ടുള്ളത്. ഇതോടെ ഇനി ദേശീയ ടീമിന്റെ ഭാഗമായ മാറണമെങ്കില്‍ ഈ രണ്ടു കടമ്പകളും താരങ്ങള്‍ക്കു മറികടക്കേണ്ടതായും വരും.

സാധാരണയായി റഗ്ബി ഗെയിമില്‍ കളിക്കാരുടെ ഫിറ്റനസ് നിലവാരമളക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റാണിത്. എയറോബിക് സഹനശക്തി അളക്കുതിനും കളിക്കാരുടെ ഹൃദയസംബന്ധമായ പരിധികള്‍ ഉയര്‍ത്തുന്നതിനായും നടത്തുന്ന പരിശോധനയാണിത്. ഈ വര്‍ഷം ജൂണിലാണ് സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായി അഡ്രിയാന്‍ ലെ റോക്‌സ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് ബ്രോങ്കോ ടെസ്റ്റിനു ഗംഭീര്‍ മുന്‍കൈ എടുത്തതെന്നാണ് വിവരം.
ഇതു രണ്ടാംതവണയാണ് ലെ റോക്‌സ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാവുന്നത്. നേരത്തേ 2000ത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് സൗത്താഫ്രിന്‍ ക്രിക്കറ്റ് ടീമിനൊപ്പവും ഐപിഎല്ലല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുള്‍ക്കൊപ്പവുമെല്ലാം ലെ റോക്‌സ് പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്തിനു പുതിയ ടെസ്റ്റ്?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടു വരാന്‍ ഗൗതം ഗംഭീറിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനമാണ്. ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അവസാനമാവുമ്പോഴേക്കും ഇന്ത്യന്‍ പേസര്‍മാരെ ഫിറ്്‌നസ് പ്രശ്‌നങ്ങള്‍ വലച്ചിരുന്നു. മുഹമ്മദ് സിറാജിനു മാത്രമാണ് അഞ്ചു ടെസ്റ്റുകളിലും കളിക്കാനായത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വെറും മൂന്നു ടെ,സ്റ്റുകളില്‍ മാത്രമേ ഇറങ്ങിയുള്ളൂ. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തു. ഈ പരമ്പരയ്ക്കു ശേഷം ജിം അധിഷ്ടിതമായ പരിശീനത്തെ കൂടുതായി ആശ്രയിക്കുന്നതു പകരം ഇന്ത്യന്‍ ഫാസ്റ്റ് ബൗള്‍മാരോടു ഓട്ടത്തിന്റെ ജോലിഭാര വര്‍ധിപ്പിക്കാന്‍ ലെ റോക്‌സ് ഉപദേശിച്ചതായിട്ടാണ് വിവരം.

ബ്രോങ്കോ ടെസ്റ്റ് എന്താണ്?
ഇന്ത്യന്‍ ടീമിന്റെ പുതിയ ഫിറ്റ്‌നസ് പ്രോട്ടോക്കോളായി ബ്രോങ്കോ ടെസ്റ്റ് മാറിയിരിക്കുകയാണ്. 20 മീ, 40ീ, 60 മീ എന്നിങ്ങനെയായി ബ്രേക്കില്ലാതെ ആകെ 1200 മീറ്റര്‍ തുടര്‍ച്ചയായി അഞ്ചു സെറ്റുകള്‍ ഓടുകയാണ് കളിക്കാര്‍ ചെയ്യേണ്ടത്. വെറും ആറു മിനിറ്റ് കൊണ്ടു കളിക്കാര്‍ ഇതു പൂര്‍ത്തിയാക്കുകയും വേണം. ബെംഗളൂരുവിലെ എക്‌സലന്‍സ് സെന്ററില്‍ ഇതിനതം ചില മുതിര്‍ന്ന കളിക്കാര്‍ ഈ ടെസ്റ്റിനു വിധേയരായിട്ടുണ്ടെന്നാണ് വിവരം.
ഇനിയങ്ങോട്ടു ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുന്ന താരങ്ങളുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായി മാറുക ബ്രോങ്കോ ടെസ്റ്റായിരിക്കും. നേരത്തേ യോ-യോ ടെസ്റ്റ് മാത്രമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.
രണ്ടു കിമി ടൈം ട്രയലാണ് ഇതിലുള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റും കൊണ്ടുവന്നതോടെ അതു കളിക്കാരെ ഫിറ്റ്‌നസ് നിലവാരം ഇനിയും മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും.