
കോലിക്ക് വിജയ റണ്‍സ് നേടാന്‍ അവസരമൊരുക്കി
2014ലെ ടി20 ലോകകപ്പിനിടെയായിരുന്നു ഈ സംഭവം. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗംഭീര പ്രകടനമാണ് കോലി കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറിയോടെ കോലി ഇന്ത്യയെ വിജയത്തിന്റെ തൊട്ടടുത്തെത്തിച്ചു. അവസാന എട്ട് പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. കോലി ധോണിക്ക് സിംഗിള്‍ നല്‍കി. ഇതോടെ ഏഴ് പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ ധോണി സിംഗിള്‍ നേടിയില്ല. വിരാട് കോലി വിജയ റണ്‍സ് നേടുന്നതിനായാണ് ധോണി മനപ്പൂര്‍വം അവസാന പന്തില്‍ റണ്‍സ് നേടാതിരുന്നത്.

ധോണിക്കുവേണ്ടി ട്വീറ്റ് ഡിലീറ്റ് ചെയ്ത കോലി
വലിയ ആരാധക പിന്തുണയുള്ള താരമാണ് വിരാട് കോലി. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിലും വലിയ ഫോളോവേഴ്‌സ് കോലിക്കുണ്ട്. ട്വിറ്ററില്‍ ഒരു തവണ ധോണിക്കുവേണ്ടി തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് തിരുത്തലുകളോടെ കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ട്വീറ്റില്‍ മികച്ച ഫിനിഷറെന്നായിരുന്നു ധോണിയെക്കുറിച്ച് കോലി പറഞ്ഞത്. ഇതില്‍ എക്കാലത്തെയും എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനായാണ് കോലി ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

കോലിക്ക് ധോണിയെ വിശ്വാസമാണ്
2016ലെ ഐസിസി ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം. 161 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 14 ഓവറില്‍ നാല് വിക്കറ്റിന് 94 എന്ന നിലയിലേക്ക് തകര്‍ന്നു. കോലിയും ധോണിയും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്നു. ഓരോ റണ്‍സും ഓടിയെടുത്ത് ഇരുവരും മുന്നോട്ടുപോയി. സിംഗുളുകളെ പരമാവധി ഡബിളാക്കി മാറ്റിയ ഇരുവരും ഫിറ്റ്‌നസ് കരുത്ത് തെളിയിക്കുകയും ചെയ്തു. അഞ്ച് പന്ത് ബാക്കിനിര്‍ത്തിയാണ് മത്സരം ഇന്ത്യ ജയിച്ചത്. ധോണിയാണ് രണ്ടാം റണ്‍സിന് ക്ഷണിക്കുന്നതെങ്കില്‍ ഒന്നും നോക്കാതെ ഓടുമെന്നാണ് കോലി പറഞ്ഞത്.

നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ധോണിയോട് നന്ദി പറഞ്ഞു
ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞത് അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെയായിരുന്നു. വിരമിക്കല്‍ പ്രഖ്യാപനം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കോലി അറിയിച്ചത്. വലിയ കുറിപ്പോടെ എല്ലാവരോടും നന്ദി പറഞ്ഞ കോലി ധോണിയുടെ പേര് എടുത്തുപറഞ്ഞാണ് നന്ദി പറഞ്ഞത്. ഇത് ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം കാട്ടിത്തരുന്നതാണ്. ധോണി കൃത്യമായ സമയത്ത് നായകസ്ഥാനം കോലിക്കായി ഒഴിഞ്ഞുകൊടുത്തിരുന്നു. കോലിയെ വലിയ താരമാക്കി മാറ്റിയതിന് പിന്നില്‍ ധോണിയുടെ പിന്തുണ വലുതായിരുന്നുവെന്ന് പറയാം.

കോലിയെ ഫോട്ടോയെടുക്കാന്‍ ക്ഷണിച്ച് ധോണി
ത്രിരാഷ്ട്ര ട്രോഫിയില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ കോലി ഡ്രസിങ് റൂമില്‍ നിന്ന് ഓടിയെത്തി ധോണിയെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. മത്സരശേഷം കിരീടം ഏറ്റുവാങ്ങാന്‍ നായകനായ ധോണി കടന്നുചെന്നു. ട്രോഫി കൈയില്‍ ലഭിച്ചതോടെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വിരാട് കോലിയെ ധോണി ക്ഷണിച്ചു. സാധാരണ നായകന്മാര്‍ മാത്രമാണ് കിരീടം ഏറ്റുവാങ്ങുമ്പോള്‍ ഉണ്ടാവുക. കോലിയെക്കൂടി ധോണി ക്ഷണിച്ചത് ഇരുവരുടേയും സൗഹൃദത്തിന്റെ വലുപ്പം വ്യക്തമാക്കുന്നതാണ്.


Click it and Unblock the Notifications
