Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു മാത്രമല്ല, ഈ കേരള താരങ്ങളും ഇന്ത്യക്കായി കളിച്ചേക്കും! ആരൊക്കെയെന്ന് അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. മികച്ച താരങ്ങളുടെ അഭാവം ഒരു കാലഘട്ടത്തിലും ടീമിനെ തളര്‍ത്തിയിട്ടില്ല. സുനില്‍ ഗവാസ്‌കര്‍ പോയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെത്തി. സച്ചിന്‍ വിരമിച്ചപ്പോള്‍ വിരാട് കോലിയെത്തി. ഈ പ്രതിഭകളുടെ ചങ്ങല ഇനിയും നീണ്ടുകൊണ്ടേയിരിക്കും. ഐപിഎല്ലിന്റെ വരവോട് കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നുവരാന്‍ സാധിക്കുന്നുണ്ട്. ഈ വര്‍ഷവും പല യുവതാരങ്ങളും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു.

പൊതുവേ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത് വളരെ കുറവാണ്. സഞ്ജു സാംസണാണ് നിലവില്‍ കേരളത്തിന് അഭിമാനിക്കാവുന്ന താരം. എന്നാല്‍ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീമിലെ കേരള സാന്നിധ്യം അവസാനിക്കുമോ?. ഇല്ലെന്ന് തന്നെ പ്രതീക്ഷിക്കാം. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യതയുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം വിഷ്ണു വിനോദാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു കേരളത്തിനായി ഗംഭീര പ്രകടമനമാണ് കാഴ്ചവെക്കുന്നത്. ഐപിഎല്ലിലും താരത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. വലം കൈയന്‍ ബാറ്റ്‌സ്മാനായ വിഷ്ണുവിന് പ്രായം 30 പിന്നിട്ടിരിക്കുകയാണ്. സഞ്ജു സാംസണിന് ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് ഇടം നേടാന്‍ ഏറ്റവും അര്‍ഹന്‍ വിഷ്ണുവാണ്. ടി20യിലും ഏകദിനത്തിലും ഇന്ത്യക്ക് കരുത്താകാന്‍ പ്രതിഭയുള്ള താരമാണ് വിഷ്ണു.

ഇന്ത്യന്‍ ടീമില്‍ അവസരം അദ്ദേഹം അര്‍ഹിക്കുന്നു. 24 മത്സരത്തില്‍ നിന്ന് 916 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 25.44 ആണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 39.40 ശരാശരിയില്‍ 1773 റണ്‍സും 61 ടി20യില്‍ നിന്ന് 34.58 ശരാശരിയില്‍ 1591 റണ്‍സും വിഷ്ണു നേടിയിട്ടുണ്ട്. ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള വിഷ്ണുവിന്റെ ശരാശരി 142ന് മുകളിലാണ്. ഐപിഎല്ലില്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് വിഷ്ണു. ഒരു തവണയെങ്കിലും ഇന്ത്യന്‍ ടീമില്‍ വിഷ്ണു ഇടം അര്‍ഹിക്കുന്നു.

rohan kunnummal

വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ വിഷ്ണുവിന് ടി20 ടീമിലേക്കെങ്കിലും വിളി ലഭിച്ചേക്കും. എന്നാല്‍ ഇതേ മികവ് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തുടരണം. മികച്ച ഫിറ്റ്‌നസുള്ള താരമാണ് വിഷ്ണു. വൈകാതെ ദേശീയ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്തുമെന്ന് കരുതാം. രണ്ടാമത്തെ കേരള താരം രോഹന്‍ കുന്നുമ്മലാണ്. കേരളത്തില്‍ നിന്ന് വളര്‍ന്നുവരുന്ന യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയ മുഖമാണ് രോഹന്‍ കുന്നുമ്മലിന്റേത്.

25കാരനായ താരം ടോപ് ഓഡറില്‍ കളിച്ച് മികവ് കാട്ടുന്നു. താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകളും മികച്ചതാണ്. ടി20യില്‍ മികച്ചവനെന്ന് വിളിക്കാനാവില്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും അവസരം അര്‍ഹിക്കുന്നവനാണ് രോഹന്‍ കുന്നുമ്മല്‍. 12 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 53ന് മുകളില്‍ ശരാശരിയില്‍ 1025 റണ്‍സാണ് അദ്ദേഹം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 31 മത്സരത്തില്‍ നിന്ന് 47.14 ശരാശരിയില്‍ 1273 റണ്‍സാണ് രോഹന്‍ നേടിയത്.

നാല് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും അദ്ദേഹം അടിച്ചെടുത്തു. എന്നാല്‍ 27 ടി20യില്‍ നിന്ന് 33ന് മുകളില്‍ ശരാശരിയില്‍ 771 റണ്‍സാണ് താരം നേടിയത്. ഇതുവരെ ഐപിഎല്‍ കരാറിലേക്കെത്താന്‍ രോഹന് സാധിച്ചിട്ടില്ല. എന്നാല്‍ ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെങ്കിലും രോഹന് വിളിയെത്തിയേക്കും. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരം രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രനും പ്രതീക്ഷ നല്‍കുന്നവനാണ്. പ്രായം 30ത് കഴിഞ്ഞ ഓള്‍റൗണ്ടറാണ് അക്ഷയ്. 26 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 33 വിക്കറ്റും 17 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 18 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ടി20യില്‍ പ്രതീക്ഷിച്ച മികവ് അക്ഷയ്ക്കില്ല. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും അവസരം അര്‍ഹിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷയ്.

Story first published: Wednesday, January 10, 2024, 16:28 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+