For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓട്ടോ ഡ്രൈവറോട് തര്‍ക്കിച്ച് ദ്രാവിഡ്, ശാന്തത കൈവിടുന്നത് ഇതാദ്യമല്ല; ഈ സംഭവങ്ങള്‍ നോക്കൂ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച മാന്യനായ താരമാണ് രാഹുല്‍ ദ്രാവിഡ്. ക്ഷമയുടെ കാര്യത്തില്‍ ദ്രാവിഡിനോളം ആരുമില്ലെന്നാണ് പൊതുവേ പറയാറ്. ബാറ്റിങ്ങിനിറങ്ങി എത്ര നേരം വേണമെങ്കിലും ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനുള്ള ദ്രാവിഡിന്റെ കഴിവാണ് അദ്ദേഹത്തെ ഇന്ത്യയുടെ വന്മതിലെന്ന വിശേഷണത്തിലേക്കെത്തിച്ചത്. പൊതുവേ ശാന്തതയോടെ എല്ലാ കാര്യങ്ങളേയും സമീപിക്കുന്നയാളാണ് ദ്രാവിഡെന്ന് അദ്ദേഹത്തിന്റെ കരിയറിലൂടെത്തന്നെ വ്യക്തം.

എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായി ദ്രാവിഡ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വലിയ വാര്‍ത്തയായിരുന്നു. ദ്രാവിഡിന്റെ കാറില്‍ ഓട്ടോറിക്ഷ തട്ടിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വൈറലായി മാറിയത്. പൊതുവേ ദ്രാവിഡിനെ ഇത്തരത്തില്‍ ശാന്തത കൈവിട്ട് കണ്ടില്ലാത്തതിനാല്‍ ഈ വീഡിയോ വലിയതോതില്‍ പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. എന്നാല്‍ ദ്രാവിഡിന് ശാന്തത നഷ്ടമാകുന്നതും താരം പ്രകോപിതനാകുന്നതും ഇതാദ്യമായല്ല.

ഇതിന് മുമ്പും ദ്രാവിഡിന് ഇത്തരത്തില്‍ ശാന്തത കൈവിട്ട് പെരുമാറേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ ദ്രാവിഡ് ദേഷ്യപ്പെട്ട ചില സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഷുഹൈബ് അക്തറുമായി വാക്കുതര്‍ക്കം നടത്തി

കളത്തില്‍ ദ്രാവിഡിനെ പ്രകോപിപ്പിക്കുകയെന്നത് എളുപ്പമല്ല. പരമാവധി ക്ഷമയോടെ നില്‍ക്കുന്ന ദ്രാവിഡ് ഒരിക്കല്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. 2004ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലാണ് ദ്രാവിഡ് അക്തറുമായി ഉടക്കിയത്. ദ്രാവിഡിനെ അക്തര്‍ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി അന്ന് ദ്രാവിഡ് അക്തറോട് തിരിച്ചടിച്ചു. പാകിസ്താന്‍ നായകനായ മിസ്ബാഹ് ഉല്‍ ഹഖ് ഇടപെട്ടാണ് രണ്ട് പേരേയും മാറ്റിവിട്ടത്. അന്ന് ദ്രാവിഡ് വളരെയധികം പ്രകോപിതനായിരുന്നു.

rahul dravid

കസേര വലിച്ചെറിഞ്ഞ് ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട് തോറ്റതിന് പിന്നാലെയാണ് ദ്രാവിഡ് കസേര വലിച്ചെറിഞ്ഞ് നിരാശ പ്രകടിപ്പിച്ചത്. ദ്രാവിഡില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാവുന്നത് വളരെ അപൂര്‍വ്വമായാണ്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കടുത്ത നിരാശനായ ദ്രാവിഡ് കസേര വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ദ്രാവിഡ് ഈ സംഭവം പിന്നീട് ഓര്‍ക്കുന്നില്ലായിരുന്നു. അന്ന് ദ്രാവിഡിനൊപ്പമുണ്ടായിരുന്ന വീരേന്ദര്‍ സെവാഗാണ് ദ്രാവിഡിന്റെ ഈ പ്രതികരണം വെളിപ്പെടുത്തിയത്. ടീമിന്റെ വലിയ തോല്‍വി പെട്ടെന്ന് ദ്രാവിഡിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നാണ് സെവാഗ് പറഞ്ഞത്. ദ്രാവിഡ് ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു സെവാഗ് വെളിപ്പെടുത്തിയത്.

തൊപ്പി വലിച്ചെറിഞ്ഞ് ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ് തൊപ്പി വലിച്ചെറിഞ്ഞ് പ്രകോപിതനായ സംഭവം ഒട്ടുമിക്ക ആരാധകര്‍ക്കും അറിയാവുന്ന കാര്യമാണ്. ഐപിഎല്‍ 2014 സീസണിനിടെയാണ് ദ്രാവിഡ് ഇത്തരത്തില്‍ പ്രതികരിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേഷ്ടാവായിരുന്നു ദ്രാവിഡ്. മുംബൈ ഇന്ത്യന്‍സിനെതിരേ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് സാധിക്കാതെ പോയി. നിര്‍ണ്ണായക പന്തില്‍ സിക്സര്‍ വഴങ്ങിയതോടെ രാജസ്ഥാന് പ്ലേ ഓഫ് സീറ്റ് നഷ്ടമായി. ഇതോടെ ഡഗൗട്ടിലിരുന്ന ദ്രാവിഡ് തൊപ്പി വലിച്ചെറിഞ്ഞ് നിരാശയോടെ ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു. അന്നത്തെ രാജസ്ഥാന്റെ തോല്‍വി തികച്ചും അപ്രതീക്ഷിതമായിരുന്നു.

മിച്ചല്‍ ജോണ്‍സണോടും ഉടക്കി

മുന്‍ ഓസ്ട്രേലിയന്‍ ഇടം കൈയന്‍ പേസറായ മിച്ചല്‍ ജോണ്‍സണോടും ദ്രാവിഡ് ഉടക്കി. ഐപിഎല്ലിനിടെയായിരുന്നു ഇത്. ശരീരം ലക്ഷ്യംവെച്ചുള്ള ജോണ്‍സന്റെ പന്തില്‍ ദ്രാവിഡ് ബൗണ്ടറി നേടി. ഇതില്‍ ജോണ്‍സണ്‍ പ്രകോപിതനായി ദ്രാവിഡിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതേ നാണയത്തില്‍ ദ്രാവിഡ് മറുപടി നല്‍കുകയായിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് അന്ന് ദ്രാവിഡിനേയും ജോണ്‍സണേയും പിന്തിരിപ്പിച്ചത്. ദ്രാവിഡിനെ കൂടുതല്‍ തവണ പ്രകോപിതനായി കണ്ടത് ഐപിഎല്ലിനിടെയാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്.

Story first published: Sunday, February 9, 2025, 11:30 [IST]
Other articles published on Feb 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+