For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും കോലിയും രോഹിത്തുമല്ല! തന്റെ 'റോള്‍ മോഡല്‍' മറ്റൊരാള്‍, വെളിപ്പെടുത്തി റിങ്കു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത സൂപ്പര്‍ ഫിനിഷറായി വളര്‍ന്നുവരുന്ന താരമാണ് റിങ്കു സിങ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഐപിഎല്ലിലൂടെ തന്റെ ബാറ്റിങ് മികവ് തെളിയിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായ റിങ്കു അവസാന സീസണില്‍ ഒരോവറിലെ അഞ്ച് പന്തും സിക്‌സര്‍ പറത്തി ടീമിന് വിജയം നേടിക്കൊടുത്തിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളിലടക്കം തിളങ്ങാന്‍ ശേഷിയുള്ള പ്രതിഭയാണ് റിങ്കു സിങ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ്ങും ഇടം നേടിയിട്ടുണ്ട്.

അധികം വൈകാതെ ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ റിങ്കുവിന് സാധിച്ചേക്കും. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് റിങ്കു. നിലവില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് മികച്ച ബാറ്റ്‌സ്മാനില്ല. ഹാര്‍ദിക് പാണ്ഡ്യയുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ റിങ്കു ഇന്ത്യന്‍ ടീമിലേക്ക് എത്തേണ്ടത് ടീമിന്റെ ആവശ്യമാണെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ തന്റെ റോള്‍ മോഡലായ താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു.

വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരെയെല്ലാം തഴഞ്ഞ റിങ്കു സുരേഷ് റെയ്‌നയെയാണ് തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തത്. ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായിരുന്നു റെയ്‌ന. എംഎസ് ധോണിക്ക് കീഴില്‍ വളര്‍ന്ന റെയ്‌ന ഇന്ത്യക്കായി പരിമിത ഓവറില്‍ തിളങ്ങിയിട്ടുള്ള താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന റെയ്‌ന ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മാച്ച് വിന്നറായിരുന്നു.

'എന്റെ റോള്‍ മോഡല്‍ സുരേഷ് റെയ്‌നയാണ്. ഞാന്‍ എപ്പോഴും അദ്ദേഹവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഐപിഎല്ലിലെ രാജാവാണ് റെയ്‌ന. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എന്നെ കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്ങും എന്നെ കരിയറില്‍ ഒരുപാട് സഹായിച്ചയാളാണ്. ഇവരുടെയെല്ലാം പിന്തുണക്ക് എപ്പോഴും കടപ്പെട്ടിരിക്കും. വലിയ താരങ്ങള്‍ നമ്മളോട് സംസാരിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് എപ്പോഴും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്'- റേവ്‌സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ റിങ്കു സിങ് പറഞ്ഞു.

rinku singh

സുരേഷ് റെയ്‌ന ഇന്ത്യക്കായി നാല്, അഞ്ച്, ആറ് നമ്പറുകളില്‍ തിളങ്ങിയിരുന്ന താരമാണ്. സുരേഷ് റെയ്‌ന പടിയിറങ്ങിയ ശേഷം മധ്യനിരയില്‍ വിശ്വസ്തനായ താരത്തെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഈ വിടവ് നികത്താന്‍ കെല്‍പ്പുള്ളവനാണ് റിങ്കു സിങ്. ഇന്ത്യക്കായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1604 റണ്‍സുമാണ് റെയ്‌ന നേടിയത്. ഐപിഎല്ലില്‍ ഇതിഹാസമെന്ന് വിളിക്കാവുന്ന തരത്തിലുള്ള റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

205 മത്സരത്തില്‍ നിന്ന് 5528 റണ്‍സാണ് ഐപിഎല്ലില്‍ റെയ്‌ന നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റിയും ഉള്‍പ്പെടും. സിഎസ്‌കെയില്‍ എംഎസ് ധോണിക്ക് ശേഷം ഏറ്റവും ആരാധക പിന്തുണയുള്ള താരമായിരുന്നു റെയ്‌ന. ധോണി തലയാണെങ്കില്‍ റെയ്‌നയെ 'ചിന്ന തല' യെന്നാണ് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. മൂന്നാം നമ്പറിലിറങ്ങി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ റെയ്‌നക്ക് സാധിച്ചിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് റിങ്കു സിങ്ങിനെ തഴഞ്ഞപ്പോള്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ റിങ്കുവിന് ഇടം ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തിയതിനെക്കുറിച്ച് റിങ്കു പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഇന്ത്യക്കായി കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്.

ആ ജഴ്‌സി അണിയുകയെന്നത് വികാരമാണ്. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിച്ചാല്‍ അത് ഭാരമായി മാറാനാണ് സാധ്യത. ഒരു ദിവസമെങ്കിലും ദേശീയ ടീമിനായി കളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ കുടുംബാംഗങ്ങളെല്ലാം കാത്തിരിക്കുകയാണ്. വര്‍ഷങ്ങളായി അവര്‍ കാത്തിരിക്കുകയാണ്. എന്റെ കഷ്ടപ്പാടുകള്‍ അവര്‍ കണ്ടതാണ്. ഉയര്‍ച്ചയിലും താഴ്ച്ചയിലും എന്റെ കൂടെ നിന്നു.

ഇന്ത്യന്‍ ജഴ്‌സിയിലേക്കെത്തുന്നത് അവര്‍ക്കായാണ് സമര്‍പ്പിക്കുന്നത്. മാനസികമായി ശക്തനാണെങ്കിലും ചില കാര്യങ്ങള്‍ വൈകാരികമായി എന്നെ തളര്‍ത്തും. ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് ആദ്യമായി കളിക്കുമ്പോള്‍ എന്റെ കണ്ണുനിറയുമെന്നുറപ്പാണ്. വലിയ പ്രയാസങ്ങള്‍ നേരിട്ട യാത്രയായിരുന്നു ഇത്'- റിങ്കു സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 16, 2023, 12:17 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+