For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയോളമെത്തില്ല ഒരു ധോണിയും! ഗാംഗുലിയാണ് ബെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍, കാരണം കൈഫ് പറയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസങ്ങളായ എംഎസ് ധോണിയുടെയും സൗരവ് ഗാംഗുലിയുടെയും സ്ഥാനം. രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു സമ്മാനിച്ച് മറ്റെല്ലാ ക്യാപ്റ്റന്‍മാര്‍ക്കും ഒരുപടി മുകളിലാണ് ധോണി. എന്നാല്‍ ദാദയ്ക്കു കീഴില്‍ ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്കായില്ലെങ്കിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടിട്ടുണ്ട്.

തീര്‍ത്തും വ്യത്യസ്തരായ രണ്ടു ശൈലികള്‍ക്കു ഉടമകളായ ക്യാപ്റ്റന്‍മാരാണ് ഗാംഗുലിയും ധോണിയും. ഒരാളുടെ ആയുധം ആക്രമണമാണെങ്കില്‍ ധോണി വിശ്വസിക്കുന്നത് തന്ത്രങ്ങളിലാണ്. വളരെ അഗ്രസീവായി ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ദാദ. ധോണിയാവട്ടെ കൂള്‍ ക്യാപ്റ്റനുമായിരുന്നു. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ക്യാപ്റ്റന്‍? ഏതൊരു ഇന്ത്യന്‍ ആരാധകനെയും കുഴപ്പിക്കുന്ന ചോദ്യമാണിത്.

MOHAMMAD KAIF

അതിനിടെ ഗാംഗുലിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്. ഇതിനുള്ള കാരണവും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന കളിക്കാരനാണ് കൈഫ്.

2000ത്തിലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനെന്ന നിലയിലാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഇന്ത്യന്‍ സീനിയര്‍ ടീമിലുമെത്തിയ അദ്ദേഹം 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ വിജയശില്‍പ്പിയായി മാറി. 326 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ അന്നു ഇന്ത്യ ചേസ് ചെയ്തു ജയിച്ചത്. 75 ബോളില്‍ പുറത്താവാതെ 87 റണ്‍സെടുത്ത കൈഫ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സൗരവ് ഗാംഗുലിയാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നു ഞാന്‍ കരുതുന്നു. ഗ്രൗണ്ടിലെത്തിയ ശേഷം നീ ഏറ്റവും മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാനായിരിക്കണം ശ്രമിക്കേണ്ടതെന്നു അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞത് ഓര്‍മയുണ്ട്.

അദ്ദേഹത്തിന്റെ പിന്തുണയും എന്നിലര്‍പ്പിച്ച വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. അതു വലിയ കമന്റ് തന്നെയായിരുന്നു. ഒരു യുവതാരമെന്ന നിലയില്‍ സൗരവ് ഗാംഗുലിയെപ്പോലെയൊരു ക്യാപ്റ്റനെ നിങ്ങള്‍ക്കു ലഭിക്കുമ്പോള്‍ അതു വലിയ ധൈര്യമായിരിക്കും നല്‍കുകയെന്നു കൈഫ് വിശദമാക്കി.

SOURAV GANGULY

അതിശയിപ്പിക്കുന്ന ക്യാപ്റ്റനും വ്യക്തിയുമായിരുന്നു സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍സിയുടെ അര്‍ഥം നിങ്ങള്‍ ടീമിന്റെ ലീഡറായി ഇരിക്കണമെന്നതാണ്. മുന്നില്‍ നിന്നു നയിക്കണം, ശരിയായി കളിക്കാരെ തിരഞ്ഞെടുക്കുകയും അവരെ പിന്തുണയ്ക്കുകയും വേണം. ഗാംഗുലിയാണ് ടീമിനെ പടുത്തുയര്‍ത്തിയതെന്നും കൈഫ് വിലയിരുത്തി.

ഇന്ത്യക്കു വേണ്ടി ആകെ 125 ഏകദിനങ്ങളിലാണ് കൈഫ് കളിച്ചിട്ടുള്ളത്. ഇതില്‍ 83ഉം ഗാംഗുലിക്കു കീഴിലായിരുന്നു. കൂടാതെ 13 ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയം മൂന്നും ഫിഫ്റ്റികളും 624 റണ്‍സും കൈഫിനു നേടാന്‍ സാധിച്ചു. ഏകദിനത്തില്‍ 2753 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

രണ്ടു സെഞ്ച്വറികളും 17 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. ഇന്ത്യയെ ഗാംഗുലി 146 ഏകദിനങ്ങളിലും 49 ടെസ്റ്റുകളിലും നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 52.05ഉം ടെസ്റ്റില്‍ 42.85ഉം വിജയശരാശരിയും അദ്ദേഹത്തിനുണ്ട്. 2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഗാംഗുലിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായത്.

ഫൈനല്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യയും ശ്രീലങ്കയും അന്നു കിരീടം പങ്കിടുകയായിരുന്നു. 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പുകളാക്കാനും ദാദയ്ക്കു കഴിഞ്ഞു. അന്നു ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Story first published: Sunday, July 9, 2023, 13:07 [IST]
Other articles published on Jul 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+