മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളിലെ ശ്രദ്ധേയമായ മുഖമാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടക്കിഭരിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശുബ്മാന്‍ ഗില്‍. നിലയുറപ്പിച്ച് അടിച്ചു തകര്‍ക്കുന്ന ഗില്‍ ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും തന്റെ മികവ് തെളിയിച്ചു. ടി20യില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ഗില്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്നവനാണ് ഗില്‍.
ഇപ്പോഴിതാ തന്റെ റോള്‍ മോഡലിനെക്കുറിച്ചും ക്രിക്കറ്റ് ഇതിഹാസമായി കരുതുന്ന താരത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരം കോലിയും രോഹിത്തുമല്ലെന്നും അത് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നുമാണ് ഗില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഇഷ്ട താരത്തെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് സച്ചിന്‍ സാറാണ് ഏറ്റവും ബെസ്റ്റ്.
കാരണം അദ്ദേഹത്തെ കണ്ടാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ സച്ചിനെയാണ് ഏറ്റവും മികച്ച താരമായി കാണുന്നത്' ശുബ്മാന്‍ ഗില്‍ പറഞ്ഞു. ശുബ്മാന്‍ ഗില്ലിന്റെ ഈ പ്രതികരണം വന്നതിന് പിന്നാലെ ട്രോളുകളാണ് താരത്തിനെതിരേ ഉയരുന്നത്. കാരണം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറാ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ ഗില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അതുകൊണ്ടുതന്നെ സച്ചിനെ സോപ്പിടാനുള്ള ശ്രമമാണ് ഗില്‍ നടത്തുന്നതെന്നാണ് ആരാധകര്‍ ട്രോളുന്നത്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഗില്ലിന്റെ പ്രകടനം കാണാന്‍ സാറാ ടെണ്ടുല്‍ക്കറെത്തിയിരുന്നു. രണ്ട് പേരും നിരവധി തവണ ഡേറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ശുബ്മാനും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെക്കുറെ ഉറപ്പാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും ശുബ്മാനെ പല തവണ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശുബ്മാന്‍ ഗില്ലിന്റെ ജന്മദിനത്തില്‍ സച്ചിന്‍ ആശംസകള്‍ അറിയിച്ചിരുന്നു. ഐപിഎല്ലിനിടെ സച്ചിന്‍ ശുബ്മാനുമായി സംസാരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

സച്ചിന്റെ മരുമകനായി ശുബ്മാന്‍ ഗില്ലിനെ ആരാധകര്‍ പ്രതിഷ്ടിച്ച് കഴിഞ്ഞു. സാറയുടെ പെരുമാറ്റത്തില്‍ നിന്നും ഗില്ലുമായി പ്രണയത്തിലാണെന്നുറപ്പ്. റോള്‍ മോഡലിന്റെ മകളെത്തന്നെ പ്രണയിക്കുന്നത് ഗില്ലിന്റെ മാത്രം കഴിവാണെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന് എന്തുകൊണ്ടും ചേരുന്ന മരുമകനാണ് ഗില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ശുബ്മാന്‍ ഗില്ലാണ്. അതുകൊണ്ടുതന്നെ സച്ചിനും ഈ ബന്ധത്തില്‍ താല്‍പര്യമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരമാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. പരിക്കും ഗില്ലിനെ തളര്‍ത്തി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ശുബ്മാന്‍ ഗില്ലിന് വിശ്രമം നല്‍കിയിരുന്നു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഗില്ലിന് സ്ഥാനമുണ്ട്. പരിമിത ഓവറില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ഗില്ലിന്റെ പ്രകടനം നിര്‍ണ്ണായകമാണ്.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യം ഇന്ത്യക്ക് അത്രക്ക് എളുപ്പമാവില്ല. യുവനിരയുമായി ദക്ഷിണാഫ്രിക്കയ്ക്ക് പോകുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. ഗില്ലിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം. കോലിയും രോഹിത്തും ടെസ്റ്റ് പരമ്പര മാത്രമാണ് കളിക്കുന്നത്. പരിമിത ഓവറില്‍ നിന്ന് ഇരുവരും വിശ്രമം ചോദിക്കുകയായിരുന്നു. ഏകദിന ലോകകപ്പ് അവസാനിച്ചതിനാല്‍ ഇനി ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കമാണ്.
ആറുമാസം മാത്രമാണ് ടി20 ലോകകപ്പിലേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഇന്ത്യ ഈ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലായിരിക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പര ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.