Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരം, പക്ഷെ അവന്‍ ഓസീസുകാരനെപ്പോലെ! കിടു പ്ലെയറെന്നു മാര്‍ഷും ഹെഡും

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന റെഡ് ബോള്‍ പരമ്പരയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. ഈ വര്‍ഷമവസാനത്തോടെയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുക.

ഈ പരമ്പരയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മുറുകവെ ഇന്ത്യന്‍ ടീമിനകത്തെ ഓസ്‌ട്രേലിയക്കാരനായ താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷും ഓപ്പണര്‍ ട്രാവിസ് ഹെഡും. സ്റ്റാര്‍ സ്‌പോര്‍ട്സുമായി സംസാരിക്കവെയാണ് ഓസ്‌ട്രേലിയക്കാരന്റെ അതേ രീതിയില്‍ പെരുമാറുകയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നയാളെ ഇരുവരും തിരഞ്ഞെടുത്തത്.

RISHABH PANT

റിഷഭ് പന്തെന്നു ഓസീസ് ജോടികള്‍

ഇന്ത്യന്‍ ടീമില്‍ ഒരു ഓസ്‌ട്രേലിയക്കാരനെ കണ്ടെത്തേണ്ടി വരികയാണെങ്കില്‍ അതു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്നാണ് മിച്ചെല്‍ മാര്‍ഷും ട്രാവിസ് ഹെഡും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ ഇരുവരും വിശദീകരിക്കുകയും ചെയ്തു.

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്റര്‍മാരിലൊരാളാണ് ഹെഡ്. റിഷഭിനൊപ്പം കളിക്കുകയെന്നത് വളരെയധികം ആസ്വദിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഓസീസ് ടി20 ക്യാപ്റ്റനായ മാര്‍ഷാവട്ടെ ഇതിനകം ഐപിഎല്ലില്‍ റിഷഭിനു കീഴില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചു കഴിഞ്ഞ താരമാണ്.

റിഷഭ് ഞങ്ങളെപ്പോലെ ചിന്തിക്കുന്നയാള്‍

റിഷഭ് പന്ത് ശരിക്കും ഒരു ഓസ്‌ട്രേലിയക്കാരനെപ്പോലെ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നയാളാണെന്നാണ് ട്രാവിസ് ഹെഡിന്റെ അഭിപ്രായം. ഇന്ത്യന്‍ ടീമിലെ ഒരു ഓസ്‌ട്രേലിയക്കാരനെന്നു ഞാന്‍ വിശ്വസിക്കുന്നയാള്‍ റിഷഭ് പന്താണ്. അദ്ദേഹത്തിന്റെ അഗ്രസീവ് സമീപനവും തന്റെ ജോലി ചെയ്യുന്ന രീതിയുമെല്ലാം ഒരു ഓസീസ് താരത്തെപ്പോലെയാണ്. റിഷഭിനൊപ്പം കളിക്കുകയെന്നത് വളരെയധികം ആസ്വദിക്കാന്‍ സാധിക്കുന്ന കാര്യമായിരിക്കുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു ഹെഡ് പറഞ്ഞു.

റിഷഭ് പന്ത് ഒരു ഓസ്‌ട്രേലിയക്കാരന്‍ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിനു ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോവേണ്ടതായി വന്നിട്ടുണ്ട്. എന്നിട്ടും എല്ലാത്തിനെയും അതിജീവിച്ച് ഗംഭീരമായി തന്നെ തിരിച്ചുവന്നു.

വളരെ പോസിറ്റീവായിട്ടുള്ളയാളാണ് റിഷഭ്. അദ്ദേഹം വളരെ ചെറുപ്പമാണ്, ജയിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. വളരെയധികം മല്‍സരബുദ്ധിയുള്ളയാളാണ് റിഷഭ്. എന്നാല്‍ എല്ലായ്‌പ്പോഴും ചിരിയോടെ എല്ലാത്തിനെയും നേരിടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആ വലിയ ചിരിയും എടുത്തു പറയേണ്ടതാണെന്നും മിച്ചെല്‍ മാര്‍ഷ് ചൂണ്ടിക്കാട്ടി.

ഓസീസിനെതിരേയുള്ള പ്രകടനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കു ഇത്തവണ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയായിരിക്കും റിഷഭ് പന്ത്. ഓസീസിനെതിരേ റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. നവംബര്‍ 22നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

RISHABH PANT

അവസാനമായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു റിഷഭ്. പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കവെ ഗാബയിലെ നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ റണ്‍ചേസില്‍ ത്രസിപ്പിക്കുന്ന ജയം കൊയ്തപ്പോള്‍ പുറത്താവാതെ 89 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ഇതോടെ 2-1നു പരമ്പരയുമായി ഇന്ത്യന്‍ ടീം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

പരിക്കുകാരണം കഴിഞ്ഞ വര്‍ഷം ഓസീസ് ടീം ഇന്തയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയപ്പോള്‍ റിഷഭിനു പുറത്തിരിക്കേണ്ടതായി വന്നിരുന്നു. വരാനിരിക്കുന്ന ഓസീസ് പര്യടനത്തില്‍ ഈ ക്ഷീണം തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഓസ്‌ട്രേലിയക്കെതിരേ റിഷഭ് ഇതിനകം കളിച്ചിട്ടുള്ളത് ആറു ടെസ്റ്റുകളാണ്. ഇവയില്‍ നിന്നും 62.40 എന്ന ഗംഭീര ശരാശരിയില്‍ 624 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Story first published: Thursday, September 26, 2024, 13:13 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+