Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ മാച്ച് ഫീയായി കൂടുതല്‍ വരുമാനമാര്‍ക്ക്? രോഹിത്തും കോലിയുമല്ല! സര്‍പ്രൈസ് താരം

ഈ വര്‍ഷത്തെ അവസാന പരമ്പരയ്ക്കു കച്ച മുറുക്കുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് 2023ല്‍ ഇന്ത്യ അവസാനം കളിക്കുന്നത്. ആദ്യ ടെസ്റ്റ് 26 മുതല്‍ സെഞ്ചൂറിയനില്‍ ആരംഭിക്കുകയാണ്. ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വര്‍ഷം കൂടിയായിരുന്നു ഇത്. കാരണം ഈ ഫോര്‍മാറ്റില്‍ രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളാണ് ഇത്തവണ നടന്നത്. ആദ്യത്തേത് ഏഷ്യാ കപ്പായിരുന്നെങ്കില്‍ രണ്ടാമത്തേത് ഐസിസിയുടെ ഏകദിന ലോകകപ്പുമായിരുന്നു.

ക്രിക്കറ്റ് കലണ്ടറില്‍ ലോകകപ്പും ഏഷ്യാ കപ്പുമുള്ളതിനാല്‍ തന്നെ ഈ വര്‍ഷം കൂടുതല്‍ ഏകദിന മല്‍സരങ്ങളിലും ടീം ഇന്ത്യ കളിച്ചിരുന്നു. 35 ഏകദിന മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇവയില്‍ 27ലും വിജയം കൊയ്യുകയും ചെയ്തു. എട്ടു ദ്വിരാഷ്ട്ര ഏകദിന പരമ്പരകളില്‍ ഏഴിലും വിജയിക്കാനും ഇന്ത്യക്കായിരുന്നു.

KULDEEP YADAV

ലോകകപ്പിലും അവിസ്മരണീയ കുതിപ്പാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ നടത്തിയത്. തുടര്‍ച്ചയായ 10 വിജയങ്ങളുമായി മുന്നേറിയ ഇന്ത്യക്കു ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ കാലിടറുകയായിരുന്നു. ഫൈനലിലെ ഈ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മിന്നുന്ന പ്രകടനം ആഹ്ലാദിക്കാന്‍ വക നല്‍കുന്നത് തന്നെയാണ്.

ഈ വര്‍ഷം ഏറ്റവുമധികം ഏകദിന മല്‍സരങ്ങളില്‍ കളിച്ച് മാച്ച് ഫീയിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. നിലവില്‍ ഒരു ഏകദിന മല്‍സരം കളിച്ചാല്‍ ബിസിസിഐ ഒരു താരത്തിനു നല്‍കുന്ന മാച്ച് ഫീസ് ആറു ലക്ഷം രൂപയാണെന്നാണ് ഔദ്യോഗികമായ കണക്കുകള്‍.

ഏകദിന മാച്ച് ഫീയിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, മുന്‍ നായകന്‍ വിരാട് കോലിയോ അല്ലെന്നതാണ് കൗതുകകരമായ കാര്യം. മറിച്ച് ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനാണ് മാച്ച് ഫീയിലൂടെ കൂടുതല്‍ പണം ലഭിച്ചത്.

30 ഏകദിന മല്‍സരങ്ങളില്‍ കുല്‍ദീപ് ഈ വര്‍ഷം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നു മാച്ച് ഫീയായി അദ്ദേഹത്തിന്റെ പോക്കറ്റിലേക്കു വന്നത് 1.8 കോടി രൂപയാണ്. 30 മല്‍സരങ്ങളില്‍ നിന്നും 49 വിക്കറ്റുകളെടുക്കാനും കുല്‍ദീപിനായിരുന്നു.

ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയാണ്. കുല്‍ദീപ് കഴിഞ്ഞാല്‍ ഏകദിനത്തില്‍ മാച്ച് ഫീയിലൂടെ കൂടുതല്‍ വരുമാനം ലഭിച്ച രണ്ടാമത്തെയാള്‍ യുവ ഓപ്പണിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ്. 29 മല്‍സരങ്ങളില്‍ നിന്നും 1.74 കോടിയാണ് താരത്തിനു ലഭിച്ചത്.

ROHIT SHARMA VIRAT KOHLI

ഏകദിനത്തില്‍ ബാറ്റിങിലും ഗംഭീര പ്രകടനമായിരുന്നു ഗില്‍ ഈ വര്‍ഷം കാഴ്ചവച്ചത്. ലോക ക്രിക്കറ്റില്‍ തന്നെ 2023ല്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാണ്. 1584 റണ്‍സാണ് ഏകദിനത്തില്‍ ഗില്ലിന്റെ സമ്പാദ്യം. 1500നു മുകളില്‍ റണ്‍സ് ഈ വര്‍ഷം നേടിയ ഏക താരവും അദ്ദേഹം തന്നെയാണ്.

കൂടുതല്‍ മാച്ച് ഫീ ലഭിച്ചവരുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. നായകന്‍ രോഹിത്, കോലി, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവരാണ് ഒപ്പത്തിനൊപ്പമുള്ളത്. മൂന്നു പേരും 27 ഏകദിനങ്ങളിലാണ് ഈ വര്‍ഷം കളിക്കാനിറങ്ങിയത്.

ഇവയില്‍ നിന്നും 1.62 കോടി രൂപ മാച്ച് ഫീയായി ലഭിക്കുകയും ചെയ്തു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (1.56 കോടി), പേസര്‍ മുഹമ്മദ് സിറാജ് (1.5 കോടി), സൂര്യകുമാര്‍ യാദവ് (1.26 കോടി), ശ്രേയസ് അയ്യര്‍ & ഹാര്‍ദിക് പാണ്ഡ്യ (1.2 കോടി) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്ന താരങ്ങള്‍.

Story first published: Sunday, December 24, 2023, 11:50 [IST]
Other articles published on Dec 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+