For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു കിടിലോസ്‌കി, കളി കാണാന്‍ അഴക്; മലയാളി കീപ്പറെ വാഴ്ത്തി പോണ്ടിങ്-വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. 2015 മുതല്‍ ക്രിക്കറ്റിലുണ്ടായിരുന്നിട്ടും കളിക്കാന്‍ ആവശ്യത്തിന് അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നിര്‍ഭാഗ്യവാന്മാരായ താരങ്ങളുടെ ഗണത്തിലാണ് ഇപ്പോഴും സഞ്ജുവിനെ ആരാധകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തായി കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുന്നുണ്ട്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷമാണ് സഞ്ജുവിന് ടി20യിലടക്കം കൂടുതല്‍ അവസരം കിട്ടിയത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഗംഭീര സെഞ്ച്വറിയോടെ സഞ്ജു എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുകയും ചെയ്തു. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്ന ആക്ഷേപത്തിന് പ്രകടനംകൊണ്ട് മറുപടി പറയാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണെയാണ് പരിഗണിച്ചിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ് രംഗത്തെത്തിയിരിക്കുകയാണ്.

സ്‌കൈ സ്‌പോര്‍ട്‌സില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനൊപ്പം നടത്തിയ സംഭാഷണത്തിലാണ് മലയാളി താരത്തിന്റെ ബാറ്റിങ് മികവിനെ പോണ്ടിങ് പ്രശംസിച്ചത്. പോണ്ടിങ് സഞ്ജുവിനെപ്പറ്റി പറയുന്ന വീഡോയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

സഞ്ജുവിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി സഞ്ജുവിന്റെ പേരുകൂടി പോണ്ടിങ് പരാമര്‍ശിച്ചത്. സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നുവെന്നും ആരാധകനാണ് താനെന്നും പോണ്ടിങ് പറഞ്ഞുവെക്കുകയാണ്. മലയാളി താരത്തെ സംബന്ധിച്ചത് ലഭിക്കാവുന്ന വലിയ അംഗീകാരമായിത്തന്നെ ഈ വാക്കുകള്‍ കാണാം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും സഞ്ജുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

'ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്ക് നോക്കു. രോഹിത് ശര്‍മയില്‍ നിന്ന് തുടങ്ങാം. ശുബ്മാന്‍ ഗില്ലിനെ നോക്കൂ. അവന്റെ ബാറ്റിങ് കാണാന്‍ എനിക്കിഷ്ടമാണ്. റിഷഭ് പന്തിനെ നോക്കൂ. അവന്റെ കളിയും കാണാന്‍ എനിക്കിഷ്ടമാണ്. ഇതിന്റെ ഇടയില്‍ വിരാട് കോലിയുമുണ്ട്. നിരവധി താരങ്ങളെ ഇങ്ങനെ ചൂണ്ടിക്കാട്ടാനാവും. സഞ്ജു സാംസണ്‍ എന്ന് പേരുള്ള താരത്തെ ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ എത്രത്തോളം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അവന്റെ കളി കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. സഞ്ജുവിന്റെ ശൈലിയെ ഞാന്‍ ഇഷ്ടപ്പെടുന്നു' പോണ്ടിങ് പറഞ്ഞു.

sanju samson ipl 2025

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തയ്യാറെടുത്ത് സഞ്ജു

സഞ്ജു സാംസണ്‍ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തയ്യാറെടുക്കുകയാണ്. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. ഇതേ മികവ് ദക്ഷിണാഫ്രിക്കയിലും തുടരാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാനമായി ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ സഞ്ജു ഏകദിന സെഞ്ച്വറി നേടിയിരുന്നു. ഇത്തവണ കളിക്കുമ്പോഴും മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കേണ്ടതാണ്.

അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോവുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. നിലവില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യത നിലനിര്‍ത്തി കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അതിന് സ്ഥിരതയോടെ കസറാന്‍ അദ്ദേഹത്തിനാവണം. അല്ലെങ്കില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമെല്ലാം വരുമ്പോള്‍ സഞ്ജു സാംസണിന് വഴിമാറിക്കൊണ്ടുക്കേണ്ടി വരും. എന്തായാലും സഞ്ജുവിന് നിര്‍ണ്ണായക പരമ്പരയാണ് വരാനിരിക്കുന്നത്.

ഇഷ്ട താരം രോഹിത് ശര്‍മയെന്ന് നാസര്‍ ഹുസൈന്‍

നിലവിലെ എന്റെ ഇഷ്ട താരം രോഹിത് ശര്‍മയാണ്. ഇത് സത്യസന്ധമായി ഞാന്‍ പറയുകയാണ്. ബാറ്റിങ് വളരെ പ്രയാസമുള്ള കാര്യമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇത് വളരെ ലളിതമായതാണെന്ന് രോഹിത് ശര്‍മ കാട്ടിത്തന്നു. ഏത് ഷോട്ടും അനായാസമായി എങ്ങനെ കളിക്കാമെന്ന് അവന്‍ കാട്ടിത്തന്നു. പുള്‍ഷോട്ടും ഏത് ഷോട്ടും ഒരുപോലെ അവന്‍ അനായാസമായി കളിക്കും. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയാണ് ഇഷ്ടമെങ്കില്‍ ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മയെയാണ് ഇപ്പോള്‍ ഇഷ്ടം' നാസര്‍ ഹുസൈന്‍ പറഞ്ഞു.

Story first published: Wednesday, October 30, 2024, 14:15 [IST]
Other articles published on Oct 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+