For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുക അവന്‍! അത് ജയ്‌സ്വാളും ഗില്ലുമല്ല, ധവാന്റെ പ്രശംസ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഭാവിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള യുവതാരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനുകളായി മാറിയിരിക്കുന്ന ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലോ, യശസ്വി ജയ്‌സ്വാളോയല്ല ഈ താരമെന്നതാണ് ശ്രദ്ധേയം. മറിച്ച് പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ധവാന്‍ വാനോളം പ്രശംസിച്ചിരിക്കുന്നത്.

2022 അവസാനത്തോടെ കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കുകള്‍ കാരണം 14 മാസത്തോളം കളിക്കളത്തില്‍ നിന്നു മാറിനിന്ന റിഷഭ് വരാനിരിക്കുന്ന ഐപിഎല്ലിലൂടെയാണ് മടങ്ങിയെത്തുന്നത്. ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ റിഷഭിനു ടൂര്‍ണമെന്റില്‍ ഡിസിക്കു വേണ്ടി കളിക്കാന്‍ സാധിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

SHIKHAR DHAWAN

ഐപില്ലിനു മുന്നോടിയായി സ്റ്റാര്‍ നഹി ഫാറെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ധവാന്‍ റിഷഭിനെ പുകഴ്ത്തിയത്. പരിക്കു കാരണം കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ റിഷഭ് കഠിനാധ്വാനത്തിലൂടെയാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നതെന്നും ഭാവിയില്‍ മികച്ച പ്രകടനം നടത്തുമെന്നും ധവാന്‍ ചൂണ്ടിക്കാട്ടി.

റിഷഭ് പന്ത് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയതിസല്‍ ഞാന്‍ വളരെയധികം സന്തോഷത്തിലും ആവേശത്തിലുമാണ്. അത്രയും ഭീകരമായ ഒരു അപകടത്തില്‍ നിന്നാണ് അന്നു അവന്‍ രക്ഷപ്പെട്ടത്. എല്ലാത്തിനും ദൈവത്തോടു നന്ദി പറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം റിഷഭ് വലിയ കഠിനാധ്വാനമാണ് നടത്തിയത്. കൂടാതെ പോസിറ്റീവായി കാര്യങ്ങളെ സമീപിക്കുകയും ചെയ്തു.

ആദ്യത്തെ കുറച്ചു മാസങ്ങളില്‍ കടുത്ത വേദനയെത്തുടര്‍ന്നു അവനു നീങ്ങാനോ, എന്തെങ്കിലും തനിച്ച് ചെയ്യാനോ പോലും സാധിച്ചില്ല. ടോയ്‌ലറ്റില്‍ പോവാന്‍ പോലും റിഷഭിനു മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു. അത്തരമൊരു വിഷമകരമായ ഘട്ടത്തിലും വളരെയധികം ക്ഷമയും പോസിറ്റിവിറ്റിയും സഹനശക്തിയുമെല്ലാം അവന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അതു വളരെ വലിയ കാര്യം തന്നെയാണ്. റിഷഭിനു ഇതു ഒരുപാട് കരുത്തും നല്‍കിയിട്ടുണ്ട്. സ്വയം തനിക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റിഷഭിനു സാധിക്കുമെന്നും ധവാന്‍ വിശദമാക്കി.

RISHABH PANT

ഐപിഎല്ലില്‍ ഡിസിക്കു വേണ്ടി സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും റിഷഭ് ഇത്തവണ കളിക്കുയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സീസണ്‍ മുഴുവന്‍ കളിക്കാനാവുമോയെന്ന കാര്യവും സംശയമായിരുന്നു. ഇതു ഡിസി ടീമിനെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബിസിസഐയുടെ ക്ലിയറന്‍സ് ലഭിച്ചതോടെയാണ് റിഷഭിനു പഴയതു പോലെ വിക്കറ്റ് കീപ്പറായി തന്നെ കളിക്കാന്‍ സാധിക്കുമെന്നുറപ്പായത്.

ഐപിഎല്ലില്‍ ഡിസിക്കു വേണ്ടി മികച്ച പ്രകടനം നടത്താനായാല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കും റിഷഭിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. റിഷഭ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും വിക്കറ്റ് കീപ്പിങ് ആരംഭിക്കുകയാണെങ്കില്‍ ലോകകപ്പ് ടീമിലുള്‍പ്പെടുത്തുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

2022 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് റിഷഭായിരുന്നു. അതിനു ശേഷമായിരുന്നു കാറപകടത്തില്‍ അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് റിഷഭിനു നഷ്ടമാവുകയും ചെയ്തു.

Story first published: Wednesday, March 13, 2024, 12:55 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+