Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിതീഷ് ആദ്യം ഭാഗമായത് സിഎസ്‌കെയില്‍! പക്ഷെ ധോണി മൈന്റ് ചെയ്തില്ല; ഇന്ന് സൂപ്പര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ സൂപ്പര്‍ താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയെടുക്കാന്‍ നിതീഷ് കുമാറിന് സാധിച്ചിരുന്നു. 21കാരനായ നിതീഷ് കുമാര്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണെന്ന വലിയ പ്രതീക്ഷ നല്‍കാന്‍ നിതീഷിന് സാധിച്ചിട്ടുണ്ട്. ടി20യിലും ടെസ്റ്റിലും ഇതിനോടകം അരങ്ങേറ്റം നടത്താന്‍ നിതീഷിനായിട്ടുണ്ട്.

അധികം വൈകാതെ ഏകദിനത്തിലും അരങ്ങേറ്റം നടത്താന്‍ നിതീഷിന് സാധിച്ചേക്കും. അതിവേഗത്തില്‍ വലിയ കരിയര്‍ നേടിയെടുത്ത താരമാണ് നിതീഷ് കുമാറെന്ന് പറയാം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കളിച്ച് മികവ് കാട്ടിയാണ് നിതീഷ് ഇന്ത്യന്‍ ടീമിലേക്ക് വളരുന്നത്. ടി20യില്‍ അര്‍ധ സെഞ്ച്വറിയോടെ മിന്നിക്കാനും ടെസ്റ്റില്‍ സെഞ്ച്വറിയോടെ കസറാനും സാധിച്ച നിതീഷ് അടുത്ത സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് കളിക്കാന്‍ പോകുന്നത്.

എന്നാല്‍ നിതീഷ് കുമാര്‍ ആദ്യം ഭാഗമായ ടീം ഹൈദരാബാദ് അല്ലെന്നതാണ് വസ്തുത. അത് സിഎസ്‌കെയായിരുന്നു. നെറ്റ് ബൗളറായാണ് നിതീഷ് കുമാര്‍ സിഎസ്‌കെയിലേക്കെത്തിയത്. 2021ലായിരുന്നു ഇത്. എന്നാല്‍ അന്ന് നിതീഷിന്റെ പ്രതിഭ മനസിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി.

ധോണി കൈവിട്ടുകളഞ്ഞ പ്രതിഭ

2021ല്‍ സിഎസ്‌കെ ചാമ്പ്യന്മാരാവുമ്പോള്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരിലൊരാളായിരുന്നു നിതീഷ് കുമാര്‍. യുഎഇയില്‍ സിഎസ്‌കെ ടീമിനൊപ്പം നിതീഷ് കുമാറുമുണ്ടായിരുന്നു. അന്ന് ധോണിക്കടക്കം നെറ്റ്‌സില്‍ പന്തെറിയാന്‍ നിതീഷിന് കുമാറിന് സാധിച്ചു. പക്ഷെ യുവതാരത്തിന്റെ ബാറ്റിങ് കരുത്ത് മനസിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി. ഈ സീസണിന് ശേഷം ധോണിയും സിഎസ്‌കെയും നിതീഷിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞില്ലെന്ന് തന്നെ പറയാം.

ഇതോടെ താരത്തിന്റെ സിഎസ്‌കെയിലെ കരിയര്‍ നെറ്റ് ബൗളറായിത്തന്നെ അവസാനിച്ചു. പിന്നീട് 2023ലാണ് നിതീഷിന് താരമെന്ന നിലയില്‍ ആദ്യ കരാര്‍ ലഭിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ലക്ഷം രൂപക്കാണ് മിനി ലേലത്തില്‍ നിതീഷിനെ വാങ്ങിയത്. ഹൈദരാബാദിന്റെ മികച്ച നീക്കങ്ങളിലൊന്നായിരുന്നു ഇത്. 13 മത്സരങ്ങള്‍ ഹൈദരാബാദിനായി കളിക്കാന്‍ നിതീഷിന് സാധിച്ചു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മീഡിയം പേസ് ബൗളിങ്ങുകൊണ്ട് കരുത്തുകാട്ടാനും നിതീഷ് കുമാറിന് സാധിച്ചു. ഈ ഒറ്റ സീസണോടെ നിതീഷിന് തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

nitish kumar reddy

ഇത്തവണ നിലനിര്‍ത്തിയത് ആറ് കോടിക്ക്

വരുന്ന സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിന് മുമ്പ് തന്നെ നിതീഷിനെ ഹൈദരാബാദ് നിതീഷിനെ നിലനിര്‍ത്തിയിരുന്നു. ആറ് കോടി പ്രതിഫലത്തിലാണ് നിതീഷിനെ ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയത്. വരുന്ന സീസണില്‍ ഹൈദരാബാദിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളായി നിതീഷ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമിനൊപ്പം നിതീഷ് മിന്നിച്ചതോടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയരാനും നിതീഷിന് സാധിച്ചിരിക്കുകയാണ്.

അന്ന് സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ടീമില്‍ സൃഷ്ടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു. വലിയ ഭാവിയുള്ള താരങ്ങളിലൊരാളാണ് നിതീഷ്. അതുകൊണ്ടുതന്നെ ദീര്‍ഘ നാളത്തേക്ക് ടീമിനൊപ്പം കൊണ്ടുപോകാന്‍ സാധിക്കുന്ന മികച്ചൊരു പേസ് ഓള്‍റൗണ്ടറെ സിഎസ്‌കെയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ അന്ന് ധോണിക്കും സംഘത്തിനും നിതീഷിനെ മനസിലാക്കാന്‍ സാധിക്കാതെ പോയി എന്നതാണ് വസ്തുത.

നിതീഷ് കുമാര്‍ അടുത്ത സൂപ്പര്‍ ഹീറോ

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഹീറോ ആവാനുള്ള എല്ലാ പ്രതിഭയും നിതീഷ് കുമാറിനുണ്ടെന്ന് പറയാം. ഇന്ത്യക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിതീഷിനെപ്പോലൊരു താരത്തെ ലഭിച്ചത്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം ആരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ചോദ്യമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുമ്പോള്‍ പകരം അനുയോജ്യനായ താരം ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലായിരുന്നു. എന്നാല്‍ നിതീഷിന്റെ വരവോടെ ഈ പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്.

Story first published: Sunday, December 29, 2024, 17:15 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+