Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കല്ല, ഇന്ത്യന്‍ ഭാവി ക്യാപ്റ്റനാവാനിരുന്നത് ശ്രേയസ്! മുന്‍ സെലക്ടര്‍ പറയുന്നു

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്ലില്‍ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരുടെ നേതൃമികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി കണ്ടുവച്ചിരുന്ന താരമാണ് ശ്രേയസെന്നും ഇതിനായി താരത്തെ തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നതായും പ്രസാദ് വെളിപ്പെടുത്തുന്നു. നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ശ്രേയസിനു ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമേ ഇടമുള്ളൂ.

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെയല്ല ശ്രേയസ് അയ്യരെയാണ് ക്യാപ്റ്റനായി ഞങ്ങള്‍ വളര്‍ത്തിയെടുത്തത്. ഒരു സിസ്റ്റത്തിലൂടെ കടന്നുവന്നിട്ടുള്ളയാളാണ് അവനെന്നും റെവ് സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് വ്യക്തമാക്കി. കോലി, രോഹിത് എന്നിവര്‍ക്കു ശേഷം അടുത്ത ക്യാപ്റ്റന്‍ ആരാവണമെന്നുള്ള ചര്‍ച്ചകളില്‍ റിഷഭ് പന്തിനേക്കാള്‍ മുകളിലായിരുന്നു ശ്രേയസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SHREYAS IYER

ഞങ്ങള്‍ ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചുകൊണ്ടിരുന്നത് ശ്രേയസ് അയ്യരാണ്. ഞങ്ങളുടെ കാലത്തു ഇന്ത്യന്‍ എ ടീം കളിച്ച 10 പരമ്പരകളില്‍ എട്ടിലും നമ്മള്‍ വിജയിക്കുകയും ചെയ്തു. ഭൂരിഭാഗം പരമ്പരകളിലും ഇന്ത്യന്‍ എ ടീമിനെ നയിച്ചത് ശ്രേയസാണ്. ക്യാപ്റ്റനായി അവന്‍ ഈ സമയത്തെല്ലാം ടീമിനു ചുറ്റും തന്നെയുണ്ടായിരുന്നു.

ക്യാപ്‌റ്റന്‍റെ ആ പ്രത്യേക സ്ലോട്ടിലേക്കണ് അവനെ വളര്‍ത്തിക്കൊണ്ടു വന്നത്. വിരാട്, രോഹിത് എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരാള്‍ വേണമെന്നു ഞങ്ങള്‍ക്കു തോന്നി. അങ്ങനെയണ് ഞങ്ങള്‍ ശ്രേയസ്, റിഷഭ് എന്നിവരെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തുടങ്ങിയത്. പക്ഷെ ക്യാപ്റ്റന്റെ റോളിലേക്കു പന്തിനേക്കാള്‍ മുകളിലായിരുന്നു ശ്രേയസെന്നും പ്രസാദ് വ്യക്തമാക്കി.

2018ലെ ഐപിഎല്ലിലൂടെയാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സി ആദ്യമായി ലോക തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സീസണിന്റെ പകുതിയോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകസ്ഥാനം ഗൗതം ഗംഭീര്‍ രാജിവച്ചതോടെ പകരം ശ്രേയസിനു താല്‍ക്കാലിക ചുമതല ലഭിക്കുകയായിരുന്നു. ടീമിനെ മികച്ച രീതിയില്‍ നയിച്ച് അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ റിക്കി പോണ്ടിങായിരുന്നു അന്നു ഡിസിയുടെ മുഖ്യ കോച്ച്.

SHREYAS IYER

റിക്കി പോണ്ടിങിന്റെ ശിക്ഷണത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കാന്‍ ശ്രേയസിനു അവസരം ലഭിച്ചത് ഭാഗ്യം തന്നെയാണെന്നു പ്രസാദ് പറയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് വളര്‍ത്തിയെടുക്കപ്പെടുന്നത് അവിടെ മുതലാണ്. ശ്രേയസിനെ തന്നെ നായകസ്ഥാനത്തു ഡിസി പിന്നീട് നിലനിര്‍ത്താതിരുന്നത് നിര്‍ഭാഗ്യകരമാണ്.

പകരം ഈ റോളിലേക്കു വന്ന റിഷഭ് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല കാര്യം ശ്രേയസ് ഡിസി വിട്ടുവെന്നതാണ്. അതുകൊണ്ടാണ് ക്യാപ്റ്റന്റെ ചുമതല അവനു നല്‍കാന്‍ കെകെആറിനു സാധിച്ചതെന്നും പ്രസാദ് വിലയിരുത്തി.

ശ്രേയസ് പതിയെ ഒരു മികച്ച ക്യാപ്റ്റനെന്ന നിലയില്‍ പക്വത നേടിക്കൊണ്ടിരിക്കുകയാണ്. നല്ലൊരു ടീം മാനേജ്‌മെന്റുണ്ടാവേണ്ടത് നിങ്ങളുടെ ക്യാപ്റ്റന്‍സി കരിയറിന്റെ തുടക്കത്തില്‍ പ്രധാനമാണ്. അതാണ് ശ്രേയസിനു കെകെആറില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രേയസ് ചെറുപ്പമാണ്, കെകെആര്‍ അവനില്‍ നിക്ഷേപം നടത്താന്‍ പോവുകയാണ്. അടുത്ത രണ്ട്- മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ശ്രേയസ് വളരെ മികച്ചൊരു ക്യാപ്റ്റനായി മാറി വരുന്നത് കാണാന്‍ സാധിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 5, 2024, 10:58 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+