Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് ശേഷം ഹാര്‍ദിക്കല്ല, ക്യാപ്റ്റനാവേണ്ടത് അവന്‍! നിര്‍ദേശിച്ച് സെവാഗ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. ടി20യില്‍ നിന്ന് രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം പടിയിറങ്ങിക്കഴിഞ്ഞു. ഇനി പുതിയ നായകന് കീഴില്‍ അടുത്ത ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം തുടങ്ങേണ്ടതായുണ്ട്. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യയെ മുന്നോട്ട് നയിക്കേണ്ടത് അതിന് പ്രാപ്തിയുള്ള താരങ്ങളിലൊരാളായിരിക്കണം. രോഹിത് ശര്‍മയും സംഘവും നേടിയെടുത്ത സല്‍പ്പേരിന് കോട്ടം തട്ടിക്കാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവണം.

നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ അടുത്ത നായകനായി കൂടുതല്‍ സാധ്യത ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം ഇടവേളയെടുത്തതോടെ രോഹിത് ശര്‍മയെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത നായകനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക്.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനാണ് ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുന്നത്. എന്നാല്‍ രോഹിത്തിന് ശേഷം ഇന്ത്യയെ ഹാര്‍ദിക് ഇല്ല നയിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. അത് ഹാര്‍ദിക് പാണ്ഡ്യയോ റിഷഭ് പന്തോ ഒന്നും അല്ലെന്നും ശുബ്മാന്‍ ഗില്ലാണെന്നുമാണ് സെവാഗ് പറയുന്നത്. ക്രിക് ബസിനോട് സംസാരിക്കവെയാണ് സെവാഗ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'ഭാവിയില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സാധ്യതയുള്ള താരമാണ് ശുബ്മാന്‍.

2023ല്‍ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ ശുബ്മാന്‍ ഗില്ലിനായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഭാഗമാവാന്‍ അവന് സാധിക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. ശുബ്മാനെ ഇന്ത്യ നായകനാക്കുന്നതാണ് മികച്ച തീരുമാനം. കാരണം ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചാല്‍ ശുബ്മാനെ നായകനാക്കാം. സെലക്ടര്‍മാര്‍ ശുബ്മാനെ പരിഗണിക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം' സെവാഗ് പറഞ്ഞു.

shubman gill

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ വലുതായി പിന്തുണക്കാറില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്നതാണ് ഇന്ത്യന്‍ ടീമിന്റെ രീതി. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഇന്ത്യയുടെ നായകനായപ്പോള്‍ ഇതേ രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ ഇനിയത് നടന്നേക്കില്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനും നായകനാക്കാനും സാധിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ ഇപ്പോഴില്ല. അങ്ങനെ വരുമ്പോള്‍ വ്യത്യസ്ത നായകന്മാരെ പരിഗണിക്കേണ്ടി വരും.

ടി20യില്‍ ഹാര്‍ദിക് നയിച്ചാല്‍ ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ നായകനാക്കേണ്ടി വരും. ഹാര്‍ദിക് പാണ്ഡ്യ ഏറെ നാളുകളായി ടെസ്റ്റ് കളിക്കുന്നില്ല. ശുബ്മാന്‍ ഗില്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഗില്ലെങ്കിലും നായകനെന്ന നിലയില്‍ വിശ്വസിക്കുക പ്രയാസം. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ നായകസ്ഥാനം നല്‍കാന്‍ മാത്രം ഗില്‍ വളര്‍ന്നിട്ടില്ല. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചത് ഗില്ലാണ്.

നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നായകനെന്ന നിലയിലേക്കെത്തിയതോടെ ഗില്ലിന്റെ ബാറ്റിങ്ങിനേയും അത് പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ യുവനിരക്കൊപ്പം സിംബാബ് വെയിലാണ് ഗില്ലുള്ളത്. ആദ്യ ടി20യില്‍ സിംബാബ് വെയോട് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ ഗില്ലിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ഹാര്‍ദിക് തന്നെയാണ് ടി20യില്‍ ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ നായകന്‍.

ടെസ്റ്റില്‍ കെ എല്‍ രാഹുലാണ് നയിക്കേണ്ടത്. താരം നിരാശപ്പെടുത്തിയാല്‍ റിഷഭ് പന്തിനേയും പരിഗണിക്കാം. എന്തായാലും ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാതെ രക്ഷയില്ലെന്ന് തന്നെ പറയാം. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, July 7, 2024, 10:37 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+