For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലും വൈഭവുമല്ല, വീരുവിന്റെ 319 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കുക അവന്‍!! പ്രവചിച്ച് കൈഫ്

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രമെടുക്കുകയാണെങ്കില്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കുറിക്കാനായിട്ടുള്ളൂ. ഒരാള്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണെങ്കില്‍ മറ്റൊരാള്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുമാണ്. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ വീരുവിന്റെ പേരിലുണ്ട്. കരുണാവട്ടെ ഒന്നും നേടി.

2008ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 319 റണ്‍സെന്ന വീരുവിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ക്കും ഇനിയുമായിട്ടില്ല. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവരടക്കമുള്ള ഇതിഹാസ താരങ്ങള്‍ റെഡ് ബോളില്‍ കളിച്ചെങ്കിലും വീരുവിന്റെ റെക്കോര്‍ഡിന് അടുത്തു പോലുമെത്താനായിട്ടില്ല.

VIRENDER SEHWAG

പക്ഷെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുുള്ള ഒരു ഇന്ത്യന്‍ ബാറ്റര്‍ ഇപ്പോഴത്തെ തലമുറയിലുണ്ടെന്നും അതു ആരാണെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലോ, കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയോ ആവില്ല ഇതെന്നാാണ് അദ്ദേഹം പറയുന്നത്.

വീരുവിനെ മറികടക്കുക അവന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ റണ്‍മെഷീനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ വീരേന്ദര്‍ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ക്കുകയെന്നാണ് മുഹമ്മദ് കൈഫ് പ്രവചിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസുമായി ഡല്‍ഹിയില്‍ പുരോഗമിക്കുന്ന രണ്ടാം ക്രിക്കറററ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 175 റണ്‍സുമായി കസറിയതിനു പിന്നാലെയാണ് താരത്തെ അദ്ദേഹം പ്രശംസിച്ചത്.

വലിയ സെഞ്ച്വറികള്‍ നേടാനും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനും ക്ഷമയുള്ള ബാറ്ററാണ് യശസ്വി ജയ്‌സ്വാള്‍. ആദ്യം കളിച്ച 26 ടെസ്റ്റുകളെടുക്കുകയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരെപ്പോലെ മിടുക്കനാണ് അവന്‍.

വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിലാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്യുന്നത്. അവന്റെ സെഞ്ച്വറികള്‍ കൂടുതലും ഇന്ത്യയെ വിജയവഴിയിലുമെത്തിച്ചിട്ടുണ്ട്. വീരേന്ദര്‍ സെവാഗിന്റെ 300 റണ്‍സിന്റെ (319) റെക്കോര്‍ഡ് ജയ്‌സ്വാള്‍ തന്നെയായിരിക്കും തകര്‍ക്കുകയെന്നും കൈഫ് എക്‌സില്‍ കുറിച്ചു.

23ാം വയസ്സില്‍ തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനങ്ങളുമായി തന്റെ സാന്നിധ്യമറിയിക്കാന്‍ ജയ്‌സ്വാളിനു സാധിച്ചിരിക്കുകയാണ്. ഒരേ സമയം ക്ഷമയും, അതോടൊപ്പം അഗ്രസീവ് സമീപനവും ഒത്തു ചേര്‍ന്നതാണ് താരത്തിന്റെ ബാറ്റിങ് ശൈലി. ബാറ്റിങ് ടെക്‌നിക്കില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവും ജയ്‌സ്വാളിനെ സ്‌പെഷ്യലാക്കി മാറ്റുന്നു.

YASHASVI JAISWAL

ഗംഭീര ടെസ്റ്റ് കരിയര്‍

2023ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ യശസ്വി ജയ്‌സ്വാളിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ റണ്‍മെഷീനായി താരം മാറുകയായിരുന്നു. 26 ടെസ്റ്റുകളിലായി 48 ഇന്നിങ്‌സുകളിലാണ് ജയ്‌സ്വാള്‍ ബാറ്റ് വീശിയത്.

52.61 ശരാശരിയില്‍ 66.34 സ്‌ട്രൈക്ക് റേറ്റില്‍ 2420 റണ്‍സും വാരിക്കൂട്ടി. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഏഴു സെഞ്ച്വറികളും 12 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ 214 റണ്‍സുമാണ്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി ജയ്‌സ്വാള്‍ ഉറപ്പായും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രണ്ടാംദിനം രാവിലെ നിര്‍ഭാഗ്യകരമായ രീതിയില്‍ താരം റണ്ണൗട്ടാവുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പം കാരണമാണ് 175ല്‍ നില്‍ക്കവെ ജയ്‌സ്വാളിനു പുറത്താവേണ്ടി വന്നത്. 258 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 22 ഫോറുകളുണ്ടായിരുന്നു.

Story first published: Sunday, October 12, 2025, 17:16 [IST]
Other articles published on Oct 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+