Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളും ഗില്ലുമല്ല; ഓപ്പണിങില്‍ അവര്‍ മതി! ഇതാ സര്‍ഫറാസിന്റെ ഫേവറിറ്റ്, വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിനോടൊപ്പം അരങ്ങേറ്റം കാത്തിരിക്കുകയാണ് യുവ താരം സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന റണ്‍വേട്ടയാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിന്റെ ഭാഗമാക്കിയിരിക്കുന്നത്. പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അടുത്ത ടെസ്റ്റില്‍ നിന്നും പിന്‍മാറിയതോടെ സര്‍ഫറാസിനോപ്പം വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവര്‍ക്കും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുകയായിരുന്നു.

വെള്ളിയാഴ്ച വിശാഖപട്ടണത്തു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനു പകരം നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ ആയിരിക്കും താരം കളിച്ചേക്കുക. അതിനിടെ സര്‍ഫറാസ് കുറച്ചു മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

SARFARAZ KHAN

ഇന്ത്യന്‍ ടീമില്‍ നിലവില്‍ തന്റെ ഫേവറിറ്റ് ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നാണ് ഈ വീഡിയോയില്‍ സര്‍ഫറാസ് പറയുന്നത്. നിലവിലെ പല യുവതാരങ്ങളുടെയും പേര് ഓപ്ഷനായി അഭിമുഖം നടത്തുന്നയാള്‍ സര്‍ഫറാസിനു നല്‍കിയപ്പോള്‍ അവരില്‍ നിന്നാണ് ആരൊക്കെയാണ് ബെസ്‌റ്റെന്നും ഇതിന്റെ കാരണമെന്താണെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സ്ഥിരം സാന്നിധ്യമായി മാറിയിട്ടില്ലാത്ത രണ്ടു പേരെയാണ് സര്‍ഫറാസ് തിരഞ്ഞെടുത്തത് എന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം.

ഫേവറിറ്റ് ഇന്ത്യന്‍ ഓപ്പണിങ് ജോടികളെ തിരഞ്ഞെടുക്കുന്ന സര്‍ഫറാസ് ഖാന്‍, വീഡിയോ കാണാം

നിലവില്‍ നിങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളടക്കം ചിലരുടെ പേര് ഞാന്‍ പറയാം. അവരില്‍ നിന്നും ഓപ്പര്‍മാരായി ആരൊക്കെ വേണമെന്നു നിങ്ങള്‍ പറയണമെന്നായിരുന്നു ആങ്കര്‍ സര്‍ഫറാസിനോടു ആവശ്യപ്പെട്ടത്. റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, രജത് പാട്ടിധാര്‍, റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ ഇവരില്‍ നിന്നും ആരെക്കെയായിരിക്കും നിങ്ങള്‍ ഓപ്പണര്‍മാരാക്കുകയെന്നായിരുന്നു ചോദ്യം.

RUTURAJ GAIKWAD- PRITHVI SHAW

എനിക്കു ഏറെ ഇഷ്ടമുള്ള ഓപ്പണിങ് ജോടികളെ ഇവരില്‍ നിന്നും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ റുതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ എന്നിവരുടേ പേരുകളായിരിക്കും പറയുക. കാരണം ഈ രണ്ടു പേരും ഗെയിമിനെ പൂര്‍ണമായി മാറ്റിമറിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാരാണ്. ശുഭ്മനും ഇഷാനും കഴിവുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടു പേരും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറികളും കുറിച്ചിട്ടുള്ളവരാണ്. പക്ഷെ എനിക്കു കൂടുതല്‍ താല്‍പ്പര്യം റുതുരാജ്, പൃഥ്വി എന്നിവരോടാണ്.

വളരെ ക്ലാസ് ബാറ്ററാണ് പൃഥ്വി ഷാ. അവന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്. ബാറ്റ് ചെയ്യുമ്പോള്‍ ഫോമിലേക്കുയര്‍ന്നാല്‍ ഒരു ബോളും അവന്‍ ഒഴിവാക്കില്ല. ഗെയിമിനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോവാനുള്ള അപാരമായ കഴിവ് പൃഥ്വിക്കുണ്ട്. റുതുരാജ് ഗെയ്ക്വാദിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഞാന്‍ നേരത്തേ തന്നെ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്. റുതുരാജ് ഒരു ടോപ് ക്ലാസ് ബാറ്ററായിട്ടാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2019-20 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനോടൊപ്പം റണ്‍സ് വാരിക്കൂട്ടി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളി കാത്ത് കഴിയുകയായിരുന്നു 26 കാരനായ സര്‍ഫറാസ്. പല തവണ ടെസ്റ്റ് ടീം പ്രഖ്യാപനത്തിനു മുമ്പ് താരത്തിന്റെ പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവഗണിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇപ്പോഴിതാ സര്‍ഫറാസിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 മല്‍സരങ്ങളിലാണ് സര്‍ഫറാസ് മുംബൈയ്ക്കു വേണ്ടി കളിച്ചത്. ഇവയില്‍ നിന്നും 69.85 ശരാശരിയില്‍ താരം അടിച്ചെടുത്തത് 3912 റണ്‍സാണ്. 14 സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Monday, January 29, 2024, 22:33 [IST]
Other articles published on Jan 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+