Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാന്റെ സിക്‌സര്‍ ഗുരുവാര്? അതൊരു ഇന്ത്യന്‍ താരം! രോഹിത് വെളിപ്പെടുത്തുന്നു

ഇന്ത്യയുടെ നായകനും ബാറ്റിങ് ഇതിഹാസവുമാണ് രോഹിത് ശര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള രോഹിത് സിക്‌സറുകളിലൂടെ പേരെടുത്ത കളിക്കാരനാണ്. രോഹിത്തിന്റെ സിക്‌സര്‍ നേടാനുള്ള കഴിവുകൊണ്ടാണ് അദ്ദേഹത്തിന് ഹിറ്റ്മാനെന്ന് പേര് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷോര്‍ട്ട് ബോളുകള്‍ ഭയമാണ്. ഫലപ്രദമായി പുള്‍ഷോട്ട് കളിക്കുന്നവര്‍ കുറവാണെന്ന് തന്നെ പറയാം.

എന്നാല്‍ രോഹിത് ശര്‍മ ഇക്കാര്യത്തില്‍ മറ്റാരെക്കാളും ഒരുപടി മുന്നിലാണ്. ഷോര്‍ട്ട് ബോളുകളില്‍ സിക്‌സര്‍ നേടാന്‍ അസാധ്യമികവാണ് രോഹിത്തിനുള്ളത്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കുന്ന രോഹിത്തിന്റെ പേരിലാണ് ക്രിക്കറ്റിലെ ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളും. തകര്‍ത്തടിച്ച് മുന്നേറുന്ന രോഹിത് ഒരിക്കല്‍ തന്റെ സിക്‌സര്‍ ഗുരുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അത് ക്രിസ് ഗെയ്‌ലോ ഷാഹിദ് അഫ്രീദിയോ വീരേന്ദര്‍ സെവാഗോ ഒന്നുമല്ല.

അത് യുവരാജ് സിങ്ങാണെന്നാണ് രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. 'ചെറുപ്പം മുതല്‍ യുവരാജിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കുകയാണ്. ബാറ്റിങ്ങിലേക്കെത്തുമ്പോള്‍ എക്കാലത്തേയും എന്റെ റോള്‍ മോഡല്‍ യുവരാജാണ്. പ്രകടനം മുതല്‍ എല്ലാ കാര്യത്തില്‍ അദ്ദേഹം മാതൃകയാണ്. പിച്ചിലെ സ്വിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരിശീലനം നടത്തിയിരുന്നത്. 25 പന്തുകളില്‍ 20 എണ്ണമെങ്കിലും സിക്‌സര്‍ പറത്താനാണ് ആഗ്രഹിച്ചിരുന്നത്.

യുവരാജ് സിങ് സിക്‌സര്‍ പറത്തുമ്പോള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന കാര്യം അദ്ദേഹത്തിന്റെ ശരീരത്തിലേക്കാണ്. വലിയ ചലനങ്ങളില്ലാതെ അദ്ദേഹം സിക്‌സര്‍ പറത്തിയിരുന്നു. കൃത്യമായ ശരീരഭാഷയില്ലെങ്കില്‍ പന്ത് മിഡില്‍ ചെയ്യിക്കാനാവില്ല' രോഹിത് ശര്‍മ 2009ല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ പറഞ്ഞു. ഇന്ന് സിക്‌സറില്‍ മറുവാക്കില്ലാത്ത താരമായി രോഹിത് മാറിയിരിക്കുകയാണ്. അതിവേഗത്തില്‍ സിക്‌സര്‍ പറത്താന്‍ അസാധ്യ മികവ് രോഹിത്തിനുണ്ട്.

yuvraj singh, rohit sharma

ഫുട് സ്റ്റെപ്പ് അധികം നടത്താറില്ലാത്ത രോഹിത് ടൈമിങ് ഉപയോഗിച്ച് കളിക്കുന്ന താരമാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്ക് അത് ഉയര്‍ത്താന്‍ പ്രതിഭയുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് രോഹിത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് രോഹിത്. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ ഏകദിനത്തില്‍ നേടിയത് തന്നെ രോഹിത്തിന്റെ മികവിനെ എടുത്തുകാട്ടുന്നതാണ്. ഉയര്‍ന്ന കായിക ക്ഷമത അവകാശപ്പെടാനാവാത്ത രോഹിത് ബൗളര്‍മാരുടെ വേഗം ഉപയോഗിച്ചാണ് പന്ത് അടിച്ചു പറത്തുന്നത്.

രോഹിത്തിന്റെ പുള്‍ ഷോട്ടിന് പ്രത്യേക ആരാധകരുണ്ടെന്ന് പറയാം. പണ്ട് രോഹിത് ശര്‍മ യുവരാജിന്റെ സിക്‌സുകള്‍ കണ്ടാണ് പഠിച്ചതെങ്കില്‍ ഇന്ന് ഗുരുവിനെക്കാള്‍ വലിയ കേമനായി രോഹിത് മാറിയിരിക്കുകയാണ്. കരിയറിലുടെനീളം യുവരാജിനോട് ബഹുമാനം രോഹിത് കാട്ടിയിരുന്നു. യുവരാജിന്റെ കരിയറിന്റെ അവസാന സമയത്ത് പിന്തുണക്കാന്‍ ആരുമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് മുംബൈ ഇന്ത്യന്‍സില്‍ രോഹിത് യുവരാജിന് അവസരം നല്‍കി.

ഇപ്പോഴും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് രോഹിത്തും യുവരാജും. യുവരാജ് ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയ താരമാണെങ്കില്‍ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമാണ്. 590 സിക്‌സുകളാണ് രോഹിത് പറത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ 553 സിക്‌സര്‍ റെക്കോഡാണ് ഗെയ്ല്‍ മറികടന്നത്. ഷാഹിദ് അഫ്രീദി 476 സിക്‌സുകളോടെ മൂന്നാം സ്ഥാനത്താണ്.

നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടാന്‍ രോഹിത്തിനായില്ല. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ചും രോഹിത്തിനെ സംബന്ധിച്ചും അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്.

മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത്തിനെ ധോണി ഓപ്പണറാക്കിയതോടെയാണ് താരത്തിന്റെ തലവര മാറിയത്. ഇന്ന് പലരുടേയും റോള്‍ മോഡലായി മാറാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Thursday, February 8, 2024, 19:48 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+