Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചായി ധോണി വരണം! സര്‍പ്രൈസ് നിര്‍ദേശം, കാരണം കോലിയുടെ മുന്‍ കോച്ച് പറയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചിന്റെ റോളിലേക്കു ഗൗതം ഗംഭീറിന്റെ പേര് സജീവ ചര്‍ച്ചയായിരിക്കവെ ഒരു സര്‍പ്രൈസ് നിര്‍ദശം വച്ചിരിക്കുകയാണ് വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി വരേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിന്റെ കാരണവും ശര്‍മ തുറന്നു പറഞ്ഞിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഐപിഎല്‍ കിരീട വിജയത്തിനു ശേഷം ടീമിന്റെ മുഖ്യ ഉപദേശകന്‍ കൂടിയായ ഗംഭീര്‍ ഇന്ത്യന്‍ കോച്ചാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ ഇതേക്കുറിച്ച് ഗംഭീറോ, ബിസിസിഐയോ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇതോടെയാണ് പരിശീലക സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

MS DHONI

ഇന്ത്യ ന്യൂസിന്റെ ക്രിക്ക്ഇറ്റ് പ്രെഡിക്റ്റയെന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് ദേശീയ ടീമിന്റെ അടുത്ത കോച്ചായി ആരാണ് ബെസ്റ്റ് ഓപ്ഷനെന്നു രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടിയത്. എംഎസ് ധോണി ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ്. വലിയ ടൂര്‍ണമെന്റുകള്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

രണ്ടു ലോകകപ്പുകളില്‍ ക്യാപ്റ്റന്നെ നിലയില്‍ എംഎസ് ധോണി കൈവരിച്ച വിജയത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പര്‍ സ്റ്റാറുകളുള്‍പ്പെട്ട ഇന്ത്യന്‍ ഡ്രസിങ് റൂമിനെ നന്നായി കൈകാര്യം ചെയ്യാനുള്ള ധോണിയുടെ കഴിവ് തന്നെയാണ് ഇതു തെളിയിക്കുന്നതെന്നും രാജ്കുമാര്‍ ശര്‍മ പറയുന്നു. ടീമിന്റെ ഡ്രസിങ് റൂമില്‍ ബഹുമാനം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലക സ്ഥാനമാറ്റെടുത്താല്‍ ധോണിക്കു ഡ്രസിങ് റൂമില്‍ കൂടുതല്‍ ബഹുമാനം ലഭിക്കുമെന്നും ശര്‍മ വിലയിരുത്തി.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയത് ധോണിക്കു കീഴിലായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അതിനു ശേഷം 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്കു സമ്മാനിച്ചു.

ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേശകന്റെ റോളിലെത്തിയപ്പോള്‍ ക്ലിക്കായില്ല. സെമി ഫൈനല്‍ പോലും കാണാതെ ടീം സൂപ്പര്‍ 12ല്‍ തന്നെ പുറത്താവുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ നിന്നും ധോണി പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. സമാപിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച അദ്ദേഹം അടുത്ത സീസണിലും കളി തുടര്‍ന്നേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്.

GAMBHIR JAY SHAH

ചെന്നൈ ടീമിന്റെ സിഇഒയായ കാശി വിശ്വനാഥനും ഇക്കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്. ധോണി തുടര്‍ന്നും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എപ്പോള്‍ വിരമിക്കണമെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു വിശ്വനാഥന്റെ വാക്കുകള്‍.

അതേസമയം, ഇന്ത്യന്‍ കോച്ചായി ആരു വരുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. വിദേശ കോച്ചിനെയാണ് ബിസിസിഐ ഇത്തവണ നോട്ടമിടുന്നതെന്നു നേരത്തേ റിപ്പോര്‍ട്ടുകളും വന്നിരുന്നു. സ്റ്റീഫന്‍ ഫ്‌ളെമിങ്, റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

പക്ഷെ അവരൊന്നും ഇന്ത്യന്‍ കോച്ചാവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയോ, അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വീണ്ടുമൊരു ഇന്ത്യന്‍ കോച്ച് തന്നെയായിരിക്കും പുതുതായി വന്നേക്കുക.

Story first published: Tuesday, May 28, 2024, 14:17 [IST]
Other articles published on May 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+