IPL 2021: പ്ലേഓഫ് സാധ്യത 50-50 ! ടോപ്പ് ത്രീ ആവില്ലെന്നുറപ്പ്- മുന്‍ ചാംപ്യന്‍മാരെക്കുറിച്ച് ചോപ്ര

ഐപിഎല്ലിന്റെ 14ാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആര്‍ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഇത്തവണയും കെകെആര്‍ ഇതാവര്‍ത്തിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ചോപ്രയുടെ അഭിപ്രായം.
പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത കെകെആറിനു നേരിയ വ്യത്യാസത്തിലായിരുന്നു പ്ലേഓഫ് ബെര്‍ത്ത് കഴിഞ്ഞ സീസണില്‍ നഷ്ടമായത്. ടീമിന്റെ തുറുപ്പുചീട്ടുകളായ ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ മോശം പ്രകടനമായിരുന്നു കെകെആറിന് കനത്ത ആഘാതമായി മാറിയത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കെകെആര്‍ ടീമിന്റെ സാധ്യതകള്‍ ചോപ്ര വിശകലനം ചെയ്തത്.

ആദ്യ മൂന്നിലെത്തില്ല
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ പുതിയ സീസണിലും മധ്യനിരയില്‍ ഫിനിഷ് ചെയ്യാന്‍ സാധ്യതയുള്ള ടീമാണ് കെകെആറെന്നു ചോപ്ര നിരീക്ഷിച്ചു. ഇതിനര്‍ഥം നാലോ, അഞ്ചോ സ്ഥാനങ്ങളില്‍ മാത്രമേ കെകെആര്‍ ഇത്തവണ ഫിനിഷ് ചെയ്യാനിടയുള്ളൂവെന്ന് തന്നെയാണ്.
പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫിലേക്കു മുന്നേറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ലീഗ് ഘട്ടത്തിന്റെ അവസാനത്തോടെ ചില വിജയങ്ങള്‍ നേടി നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് കെകെആര്‍ പ്ലേഓഫില്‍ കടന്നുകൂടാനാണ് സാധ്യത. പ്ലേഓഫില്‍ കടക്കാന്‍ 50-50 സാധ്യത മാത്രമേ താന്‍ നല്‍കുകയുള്ളൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഡെത്ത് ഓവര്‍ ബൗളിങ്
കെകെആറിനെ സംബന്ധിച്ച് ഏറ്റവും വലിയ പോരായ്മയെന്നു ചൂണ്ടിക്കാണിക്കാവുന്നത് ഡെത്ത് ഓവര്‍ ബൗളിങാണെന്നു ചോപ്ര വിലയിരുത്തി. പുതിയ സീസണില്‍ ഡെത്ത് ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ടീം കെകെആറായിരിക്കും. ന്യൂ ബോളിലും മധ്യ ഓവറുകളിലും നന്നായി പന്തെറിയുന്നവരാണ് അവരുടെ ബൗളര്‍മാര്‍. എന്നാല്‍ ഡെത്ത് ഓവറില്‍ ഇവര്‍ക്കു ഈ മിടുക്കില്ല. പാറ്റ് കമ്മിന്‍സിന് ഡെത്ത് ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ല. കമ്മിന്‍സിനെയും ലോക്കി ഫെര്‍ഗൂസനെയും ഒരുമിച്ച് കളിപ്പിക്കുകയെന്നത് പ്രായോഗികമല്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

വരുണ്‍ മുന്നിലെത്തും
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ഈ സീസണിലും കെകെആറിനായി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുകയെന്നു ചോപ്ര പറയുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലും വരുണ്‍ തന്നെയായിരിക്കും കൂടുതല്‍ വിക്കറ്റുകള്‍ നേടുക. വളരെ മികച്ച ബൗളറാണ് അദ്ദേഹം, പക്ഷെ ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. ഫിറ്റാണെങ്കില്‍ ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്താന്‍ വരുണിനു കഴിയും. ഇത്തവണ മല്‍സരങ്ങള്‍ ഇന്ത്യയിലാണെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്., മിസ്റ്ററി സ്പിന്നര്‍ കൂടിയായ വരുണിന് ബെംഗളൂരുവില്‍ പോലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ചോപ്ര വിലയിരുത്തി.

ഗില്‍ കൂടുതല്‍ ബൗണ്ടറികളടിക്കും
പുതിയ സീസണില്‍ കൊല്‍ക്കയ്ക്കു വേണ്ടി കൂടുതല്‍ ബൗണ്ടറികളടിക്കുക യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലായിരിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. കെകെആറിനായി ഓപ്പണറായി ലീഗിലെ 14 മല്‍സരങ്ങളിലും ഗില്‍ കളിക്കും. ടീമിലെ മറ്റേതു താരത്തേക്കാളും കൂടുതല്‍ ബൗണ്ടറികള്‍ അവനായിരിക്കും നേടുകയെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ മിക്ക മല്‍സരങ്ങളിലും ഗില്ലിന് മികച്ച തുടക്കം ലഭിച്ചിരുന്നു. പക്ഷെ ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ താരത്തിനായില്ല. പലപ്പോഴും 30-40 റണ്‍സിന് ഇടയില്‍ താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications