For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിനോടല്ല, നന്ദി പറയുന്നത് ഗംഭീര്‍ ഭായിയോട്! കരുത്തായത് ആ ഉറപ്പ്; സഞ്ജു പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഗംഭീര പ്രകടനങ്ങള്‍ നടത്തിയാണ് സഞ്ജു 2024നെ യാത്രയാക്കുന്നത്. 2015ല്‍ ആരംഭിച്ച സഞ്ജുവിന്റെ കരിയര്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയത് ഈ വര്‍ഷമാണ്. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമിനൊപ്പം ഒന്നിച്ചതോടെയാണ് സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിച്ചത്. സഞ്ജുവിന്റെ കഴിവിനെ അടുത്തറിയാവുന്ന പരിശീലകര്‍ പോലും അദ്ദേഹത്തിന്റെ കരിയറിന് ഒരു പരിധിയില്‍ കൂടുതല്‍ പിന്തുണ കൊടുത്തിരുന്നില്ല.

രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴിയൊരുക്കിയത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കളിക്കാനുള്ള അവസരം ദ്രാവിഡ് നല്‍കിയിരുന്നില്ല. ദ്രാവിഡ് പരിശീലകനായിരിക്കെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. മറ്റാര്‍ക്കും കീഴില്‍ കാട്ടാത്ത അത്ര മികച്ച പ്രകടനമാണ് സഞ്ജു ഇപ്പോള്‍ ഗംഭീറിന് കീഴില്‍ കാട്ടുന്നത്.

ഈ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി ഉള്‍പ്പെടെ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണ് സഞ്ജു സാംസണ്‍ നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ മികവിന് കരുത്തായത് ഗംഭീര്‍ നല്‍കിയ ആത്മവിശ്വാസമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു.

എന്ത് സംഭവിച്ചാലും നിന്നെ പിന്തുണക്കും

ഗംഭീര്‍ ഭായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശേഷം എല്ലാ താരങ്ങളുമായും വ്യക്തിപരമായി സംസാരിച്ചിരുന്നു. എന്നോടും സംസാരിച്ചു. നീ എന്താണെന്ന് എനിക്കറിയാം. സവിശേഷമായ കഴിവുള്ളവനാണ് നീ. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിനക്കുണ്ടാവും. പോയി നീ എന്താണെന്ന് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു പിന്തുണ പരിശീലകനില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നാണ് സഞ്ജു പറഞ്ഞത്.

സഞ്ജുവിന്റെ പ്രകടനത്തെ നേരത്തെ തന്നെ പിന്തുണക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുള്ള പരിശീലകനാണ് ഗൗതം ഗംഭീര്‍. ഇതൊന്നും വെറും വാക്കല്ലെന്ന് തെളിയിച്ചാണ് പരിശീലകനായപ്പോള്‍ ഗംഭീര്‍ സഞ്ജുവിന് അവസരം നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചത്. സഞ്ജുവിന് ഇഷ്ട ബാറ്റിങ് പൊസിഷന്‍ ലഭിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജു അതിനോട് നീതി കാട്ടുകയും ചെയ്തു.

sanju samson

ആദ്യം തോന്നിയത് വലിയ നിരാശയാണ്

ഗംഭീര്‍ സഞ്ജുവിന് ഓപ്പണര്‍ റോളില്‍ അവസരം നല്‍കിയപ്പോഴും അതിനൊത്ത പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരങ്ങളില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. ഇതോടെ മാനസികമായി സമ്മര്‍ദ്ദത്തിലായെന്നും പരിശീലകന്റെ മുന്നില്‍ പെടാതെ മാറി നടന്നുവെന്നുമാണ് സഞ്ജു പറയുന്നത്. ആദ്യത്തെ നിരാശ പിന്നീട് വാശിയായി. ഇത്രയും പിന്തുണ ലഭിക്കുമ്പോള്‍ എന്തുകൊണ്ടാണ് ശോഭിക്കാന്‍ സാധിക്കാത്തത്. മികച്ച പ്രകടനത്തോടെ പരിശീലകനോടും ടീമിനോടും നീതികാട്ടണമെന്ന വാശിയായിരുന്നു പിന്നീടെന്നാണ് സഞ്ജു പറയുന്നത്.

ഇതാണ് വലിയ സ്‌കോറിലേക്ക് സഞ്ജുവിനെ എത്തിച്ചതും. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലൂടെയാണ് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം വരുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയോടെ സഞ്ജു മിന്നിച്ചു. പിന്നീട് ഡെക്കായ ശേഷം വീണ്ടുമൊരു സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു തിരിച്ചുവരികയായിരുന്നു. ഈ പിന്തുണ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ടി20യില്‍ പല വമ്പന്‍ റെക്കോഡുകളും സഞ്ജുവിന് തകര്‍ക്കാന്‍ സാധിക്കുമായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിക്ക് ഉണ്ടാവുമോ?

ഇന്ത്യക്കായി ഏത് ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്നും ഏത് ഉറക്കത്തില്‍ വിളിച്ചാലും വരുമെന്നുമാണ് സഞ്ജു പറയുന്നത്. എന്നാല്‍ നിലവില്‍ ഗംഭീറിന്റെ പദ്ധതി പ്രകാരം സഞ്ജുവിന് ടി20 ടീമില്‍ മാത്രമാണ് അവസരമുള്ളത്. ഏകദിന ടീമിന് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. 56ന് മുകളില്‍ സഞ്ജുവിന് ശരാശരിയുണ്ടെങ്കിലും ഏകദിനത്തില്‍ സഞ്ജുവിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു സാംസണിന് കാര്യമായ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

Story first published: Saturday, December 21, 2024, 6:36 [IST]
Other articles published on Dec 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+