For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡും വൈഭവുമല്ല, സഞ്ജു റോയല്‍സ് വിടാന്‍ കാരണം അവന്‍!! വില്ലനെപ്പറ്റി മുന്‍ താരം

രാജസ്ഥാന്‍ റോയല്‍സുമായുള്ള 11 വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. വീണ്ടുമൊരു സീസണ്‍ കൂടി ടീമില്‍ തുടരാന്‍ ആഗ്രഹമില്ലെന്നു തന്നെ റിലീസ് ചെയ്യുകയോ, വില്‍ക്കുകയോ ചെയ്യണമെന്നു അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിച്ചെന്നു റിപ്പോര്‍ട്ടുകളും വന്നു കഴിഞ്ഞു. സഞ്ജു റോയല്‍സ് വിടുകയാണന്നു അടുപ്പമുള്ളവര്‍ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുകയാണ്.

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. റോയല്‍സ് വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, കൗമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശി എന്നിവരുടെയെല്ലാം പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.

എന്നാല്‍ റോയല്‍സിനോടു സഞ്ജു ഗുഡ്‌ബൈ പറയാന്‍ കാരണക്കാകന്‍ ഇവരൊന്നുമല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. ആരാണ് ശരിക്കുള്ള വില്ലനെന്നു സ്വന്തം യൂട്യൂബ് ചാനലിലെ ക്രിക്ക് വിത്ത് ബദ്രിയെന്ന ഷോയില്‍ വിശദീകരിക്കുകയും ചെയ്തു.

RIYAN PARAG

വില്ലന്‍ അവന്‍ തന്നെ

യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോല്‍സ് വിടാനുള്ള കാരണക്കാരനെന്നാണ് എസ് ബദ്രിനാഥിന്റെ വിലയിരുത്തല്‍. നിലവില്‍ റോയല്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് പരാഗ്. പരിക്കും ഫിറ്റ്‌ന്‌സ് പ്രശ്‌നങ്ങളും കഴിഞ്ഞ സീസണില്‍ സഞ്ജുവിനു തിരിച്ചടിയായി മാറിയപ്പോള്‍ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

സഞ്ജു സാംസണ്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം റിയാന്‍ പരാഗാണെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ അവനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെങ്കില്‍ സഞ്ജുവിനെ പോലെയൊരാള്‍ ടീമില്‍ തുടരുമോയെന്നു തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

പരാഗിന്റെ ബന്ധു കൂടിയായ വ്യവസായി രഞ്ജിത് ബര്‍താക്കൂര്‍ റോയല്‍സ് ടീമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരമാണ് യശസ്വി ജയ്‌സ്വാളിനു പകരം കഴിഞ്ഞ സീസണില്‍ പരാഗിനു ക്യാപ്റ്റനായി നറുക്കുവീഴാനുള്ള കാരണമെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.

എവിടെ കളിക്കും?

രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയാല്‍ എവിടെ ബാറ്റ് ചെയ്യുമെന്ന കാര്യത്തിലും എസ് ബദ്രിനാഥ് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. സിഎസ്‌കെയിലേക്കു സഞ്ജു സാംസണ്‍ വരികയാണെഘങ്കില്‍ എംഎസ് ധോണിയുടെ പകരക്കാരന്റെ റോളിലായിരിക്കും കളിക്കേണ്ടി വരിക. ടോപ്പ് ത്രീയിലോ, ആദ്യത്തെ നാലിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്നയാളാണ് സഞ്ജു. അഞ്ച്, ആറ് പൊസിഷനുകളില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധിക്കില്ല.

എന്നാല്‍ സിഎസ്‌കെയുടെ കാര്യത്തില്‍ അവരുടെ ടോപ്പ് ഫോര്‍ സെറ്റായി കഴിഞ്ഞുവെന്നു തന്നെ പറയേണ്ടിവരും. ആയുഷ് മാത്രെ ഓപ്പണിങില്‍ സെറ്റായിക്കഴിഞ്ഞു. റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് പൊസിഷനും മാറ്റാന്‍ കഴിയില്ല. ഡെവാള്‍ഡ് ബ്രെവിസും ടീമില്‍ സെറ്റായി മാറിയ ബാറ്ററാണെന്നും ബദ്രിനാഥ് നിരീക്ഷിച്ചു.

SANJU DHONI

ജിടിയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് എത്തിച്ചതു പോലെ സിഎസ്‌കെയും ഒരു ഇടപാട് നടത്തുമോയെന്നു എനിക്കുറപ്പില്ല. അതുകൊണ്ടു തന്നെ സഞ്ജു സാംസണ്‍ ഇനി വന്നാലും സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹം ഫിറ്റാവുമോയെന്നതു ചോദ്യചിഹ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി

എംഎസ് ധോണി നയിച്ചാലും ഇല്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ്. ഒരു സീസണില്‍ മാത്രമേ അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സഞ്ജു സാംസണിനു സിഎസ്‌കെ ക്യാപ്റ്റന്‍സി നല്‍കുകയാണെങ്കില്‍ റുതുരാജിനു എന്തു തോന്നും?

നമ്മള്‍ പരിഗിണിക്കേണ്ട കാര്യങ്ങളിലൊന്ന് തന്നെയാണിത്. ഈ കാര്യങ്ങളെല്ലെം മനസ്സില്‍ വയ്ക്കുമ്പോള്‍, സഞ്ജുവിനു വേണ്ടി മുന്നോട്ടു പോവണോ, വേണ്ടയോ എന്നായിരിക്കും സിഎസ്‌കെ ഇപ്പോഴും ചിന്തിക്കുന്നതെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 12, 2025, 9:18 [IST]
Other articles published on Aug 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+