Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാനിലെത്തിച്ചത് ശ്രീശാന്ത്, പിന്തുണച്ചത് ദ്രാവിഡ്; പക്ഷെ കടപ്പാട് ഇവരോടല്ലെന്ന് സഞ്ജു

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. കേരള ടീമില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ്. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിച്ചത് മലയാളി താരവും ഇന്ത്യയുടെ മുന്‍ പേസറുമായ ശ്രീശാന്താണ്. സഞ്ജുവിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് രാഹുല്‍ ദ്രാവിഡുമാണ്. ഇവരുടെ പിന്തുണ സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ വഴിത്തിരിവായിത്തന്നെ പറയാം.

എന്നാല്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ഒരിക്കല്‍ സഞ്ജു വെളിപ്പെടുത്തിയിരുന്നു. അത് ശ്രീശാന്തും ദ്രാവിഡുമല്ലെന്നും അത് തന്റെ പിതാവായ സാംസണ്‍ വിശ്വനാഥിനോടാണെന്നുമാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിനെ ക്രിക്കറ്റ് താരമായി കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് പിതാവാണ്. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒരിക്കലും സഞ്ജു എന്ന ക്രിക്കറ്റ് താരം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ഏറ്റവും കടപ്പാട് പിതാവിനോടാണെന്നുമാണ് സഞ്ജു പറയുന്നത്.

സഞ്ജുവിനെ ക്രിക്കറ്റ് താരമാക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് അദ്ദേഹത്തിന്റെ പിതാവാണ്. സഞ്ജുവിന് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പറഞ്ഞത് നല്‍കിയത് മുതല്‍ ഇതുവരെയുള്ള വളര്‍ച്ചയില്‍ എല്ലാ പിന്തുണയും നല്‍കി കരുത്തായത് അദ്ദേഹത്തിന്റെ പിതാവാണ്. വിവാദങ്ങള്‍ വേട്ടയാടിയപ്പോഴും സഞ്ജുവിനെ തളരാതെ പിടിച്ചുനിര്‍ത്തിയത് പിതാവാണെന്നാണ് സഞ്ജു തന്നെ തുറന്ന് പറയുന്നത്. പിതാവിന്റെ കടമയോടൊപ്പം പരിശീലകനെന്ന നിലയിലും അദ്ദേഹം സഞ്ജുവിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സഞ്ജു. കടന്നാക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന സഞ്ജു താന്‍ പിന്തുടരുന്ന ശൈലി ആരുടേതാണെന്നും വെളിപ്പെടുത്തി. അത് ഇന്ത്യക്കാരോ ഓസ്‌ട്രേലിയക്കാരോ അല്ലെന്നും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണെന്നുമാണ് സഞ്ജു പറയുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ധോണിയുടെ ശൈലിയാണെന്നും സഞ്ജു പറയുന്നു. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമാണ് സഞ്ജു.

sanju samson

ധോണിയെപ്പോലെ വിക്കറ്റിന് പിന്നില്‍ അസാധ്യ മികവ് സഞ്ജുവിനുമുണ്ട്. ധോണിയെപ്പോലെ മിന്നല്‍ സ്റ്റംപിങ്ങുകള്‍ സഞ്ജുവിന് പ്രയാസമാണെങ്കിലും ഡൈവിങ് ക്യാച്ചുകളില്‍ ധോണിയെക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജുവെന്ന് പറയാം. പ്രതിഭാശാലിയായിട്ടും പലപ്പോഴും സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിക്കാറില്ല. എന്നാല്‍ ക്രിക്കറ്റില്‍ ഗോഡ്ഫാദര്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നും പ്രതിഭയുണ്ടെങ്കില്‍ ആര്‍ക്കും വളര്‍ന്ന് വരാമെന്നുമാണ് സഞ്ജു പറയുന്നത്.

എന്നാല്‍ റിഷഭ് പന്തിനെപ്പോലെ ക്രിക്കറ്റ് തലവന്മാര്‍ പ്രത്യേകം താല്‍പര്യം നല്‍കുന്ന താരങ്ങള്‍ക്കായി സഞ്ജുവിനെ ഒതുക്കുന്നുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കാര്യം ഉള്ളതായി തോന്നിയിട്ടില്ലെന്നാണ് സഞ്ജു പറയുന്നത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം സഞ്ജുവിന് ലഭിക്കുന്നില്ല. ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ പരിഗണിക്കപ്പെടുന്നില്ല.

അടുത്ത ഐപിഎല്‍ ലേലത്തിന് മുമ്പ് എല്ലാവരേയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജു കൂടുമാറിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സഞ്ജു സാംസണിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്റെ നീക്കം.

എന്തായാലും കേരള ക്രിക്കറ്റില്‍ നിന്ന് സഞ്ജു സാംസണിന്റെ വളര്‍ച്ച പോലെ മറ്റൊരു താരത്തിനുമായിട്ടില്ല. ശ്രീശാന്തിനെക്കാളും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സഞ്ജുവിനായി. നിലവില്‍ ബിസിസി ഐയുടെ കരാറിലുള്ള താരമാണ് സഞ്ജു സാംസണ്‍. വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, September 4, 2024, 14:16 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+