Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡോ കോലിയോ അല്ല, ടെസ്റ്റില്‍ പന്തെറിയാന്‍ ഭയന്നത് ഒരാളെ മാത്രം! ആന്‍ഡേഴ്‌സന്‍ പറയുന്നു

ഐതിഹാസികമായ ടെസ്റ്റ് കരിയറിന് ഒടുവില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരാമമിട്ടിരിക്കുകയാണ്. 2003ല്‍ ഇംഗ്ലണ്ടിനെതിരേ ആരംഭിച്ച ടെസ്റ്റ് കരിയറിന് 2024ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചാണ് ആന്‍ഡേഴ്‌സന്‍ വിരാമമിട്ടത്. റിവേഴ്‌സ് സ്വിങ്ങില്‍ റിവേഴ്‌സ് കൊണ്ടുവരാന്‍ കഴിവുള്ള അപൂര്‍വ്വം ചില ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സന്‍. 188 ടെസ്റ്റില്‍ നിന്ന് 704 വിക്കറ്റുകളോടെയാണ് ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ടെസ്റ്റില്‍ 32 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ആന്‍ഡേഴ്‌സനായി. ഏകദിനത്തില്‍ 269 വിക്കറ്റും ടി20യില്‍ 18 വിക്കറ്റും അദ്ദേഹം വീഴ്ത്തി. കൈക്കുഴയില്‍ വിസ്മയം ഒളിപ്പിക്കുന്ന ആന്‍ഡേഴ്‌സണിന്റെ സ്വിങ് പന്തുകള്‍ക്ക് മുന്നില്‍ പതറാത്ത ബാറ്റ്‌സ്മാന്‍മാര്‍ ചുരുക്കമാണ്. ആന്‍ഡേഴ്‌സണിന്റെ സ്വിങ് മികവിനെക്കുറിച്ചും നേരിടാനുള്ള പ്രയാസത്തെക്കുറിച്ചും പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

ഇപ്പോഴിതാ തന്റെ ടെസ്റ്റ് കരിയറില്‍ പന്തെറിയാന്‍ പ്രയാസപ്പെട്ട ബാറ്റ്‌സ്മാന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. അത് രാഹുല്‍ ദ്രാവിഡോ ബ്രയാന്‍ ലാറയോ വിരാട് കോലിയോ റിക്കി പോണ്ടിങ്ങോ ഒന്നുമല്ല. അത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. 'എന്റെ അഭിപ്രായത്തില്‍ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാര്‍ ഡെയ്ല്‍ സ്റ്റെയിനും ഗ്ലെന്‍ മഗ്രാത്തുമാണ്.

ഇവരിലൊരാളെ തിരഞ്ഞെടുക്കുക പ്രയാസമാണ്. കരിയറില്‍ അഭിമാനം തോന്നിയത് ട്രന്റ് ബ്രിഡ്ജില്‍ ഇന്ത്യക്കെതിരേ 81 റണ്‍സ് നേടിയതാണ്. സ്വാഭാവികമായും ബൗളറെന്ന നിലയില്‍ ബൗളിങ്ങിലെ നേട്ടമാവും ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ബാറ്റുകൊണ്ട് 81 റണ്‍സ് നേടിയത് മറക്കാനാവില്ല. അത് ഞാന്‍ തന്നെയാണോ നേടിയതെന്നോര്‍ത്ത് ഇപ്പോഴും അത്ഭുതം തോന്നും' ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 1000 അന്താരാഷ്ട്ര വിക്കറ്റ് എന്ന നേട്ടത്തിനായി കാത്തുനില്‍ക്കാതെയാണ് ആന്‍ഡേഴ്‌സന്റെ പടിയിറക്കം.

sachin tendulkar

സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ആന്‍ഡേഴ്‌സന്‍ ബെസ്റ്റ് ബാറ്റ്‌സ്മാനായി പറയുന്നത്. ആന്‍ഡേഴ്‌സന്റെ ബൗളിങ്ങിനെ സച്ചിന്‍ പല തവണ പ്രശംസിച്ചിട്ടുണ്ട്. ആന്‍ഡേഴ്‌സണിന്റെ ബൗളിങ്ങിന്റെ സവിശേഷതയെക്കുറിച്ച് സച്ചിനും തുറന്ന് പറഞ്ഞിട്ടുണ്ട്. റിവേഴ്‌സ് സ്വിങ് എറിയുന്ന ബൗളര്‍മാര്‍ പലരുമുണ്ടെങ്കിലും ആന്‍ഡേഴ്‌സന്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്. റിവേഴ്‌സ് സ്വിങ് പന്തെറിയുമ്പോള്‍ അതില്‍ റിവേഴ്‌സ് കൊണ്ടുവരാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു.

അതുകൊണ്ടുതന്നെ ആന്‍ഡേഴ്‌സന്റെ ബൗളിങ് നേരിടാന്‍ പ്രയാസമാണ്. കൈക്കുഴയില്‍ പ്രത്യേക ആക്ഷനുപയോഗിച്ച് ആന്‍ഡേഴ്‌സന്‍ സ്വിങ് ചെയ്യിപ്പിക്കും. ഇതോടെ ടൈമിങ് മനസിലാക്കാനോ ഇന്‍സ്വിങ്ങറോ ഔട്ട് സ്വിങ്ങറോയെന്ന് മനസിലാക്കാനും പ്രയാസമാണ്. അപൂര്‍വ്വമായാണ് ഇത്തരമൊരു പ്രതിഭയെ കണ്ടിട്ടുള്ളതെന്നാണ് അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാരയെ 13 തവണയാണ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്.

ഡേവിഡ് വാര്‍ണറെ 10 തവണ മടക്കിയ ആന്‍ഡേഴ്‌സന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കെയ്ന്‍ വില്യംസണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, അസര്‍ അലി എന്നിവരെ ഒമ്പത് തവണയും മടക്കി അയച്ചു. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ആന്‍ഡേഴ്‌സന്‍ നിരവധി റെക്കോഡുകളും സ്വന്തമാക്കിയാണ് കരിയറിന് വിരാമമിട്ടിരിക്കുന്നത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറെന്ന പേരോടെയാണ് ആന്‍ഡേഴ്‌സന്‍ കളി അവസാനിപ്പിക്കുന്നത്. ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡും ആന്‍ഡേഴ്‌സന്റെ പേരിലാണ്.

കീപ്പര്‍ക്ക് കൂടുതല്‍ ക്യാച്ച് നല്‍കിയ ബൗളറും ആന്‍ഡേഴ്‌സനാണ്. 11ാമനായി ബാറ്റ് ചെയ്യാനിറങ്ങി കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും ആന്‍ഡേഴ്‌സന് അവകാശപ്പെട്ടതാണ്. പല തവണ പരിക്ക് വേട്ടയാടിയപ്പോഴും പരിമിത ഓവര്‍ മതിയാക്കി ടെസ്റ്റില്‍ തുടരാന്‍ ആന്‍ഡേഴ്‌സന് സാധിച്ചു. ടെസ്റ്റില്‍ 4000 പന്തുകളെറിഞ്ഞ ആദ്യ ബൗളറും ആന്‍ഡേഴ്‌സനാണ്. ടെസ്റ്റില്‍ 1000 റണ്‍സും 50 വിക്കറ്റും 50 ക്യാച്ചും നേടിയ താരങ്ങളിലൊരാളാണ് അദ്ദേഹം.

Story first published: Saturday, July 13, 2024, 14:17 [IST]
Other articles published on Jul 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+