For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും സ്‌റ്റോക്‌സുമല്ല, അവനാണ് ക്രിക്കറ്റിലെ ചേസ് മാസ്റ്റര്‍! ആന്‍ഡേഴ്‌സന്‍ പറയുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. സ്വിങ്ങിങ് പന്തുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിച്ചിരുന്ന ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ അതുല്യ കരിയര്‍ സൃഷ്ടിച്ചാണ് കരിയറിനോട് വിടപറഞ്ഞത്. പരിമിത ഓവറില്‍ നിന്ന് നേരത്തെ പടിയിറങ്ങി ടെസ്റ്റിനായി കരിയര്‍ ഉഴിഞ്ഞുവെച്ച താരമാണ് ആന്‍ഡേഴ്‌സന്‍. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ പേസറെന്ന ബഹുമതിയും വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമനെന്ന സ്ഥാനവും ആന്‍ഡേഴ്‌സന്റെ പേരിനൊപ്പമാണ്.

704 വിക്കറ്റുകളാണ് അദ്ദേഹം ടെസ്റ്റില്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് അകലെ ഷെയ്ന്‍ വോണിന്റെ റെക്കോഡ് തകര്‍ത്ത് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനുള്ള അവസരം ആന്‍ഡേഴ്‌സനുണ്ടായിരുന്നെങ്കിലും അതിന് കാത്തുനില്‍ക്കാതെ ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നിരവധി ഇതിഹാസ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറില്‍ കണ്ട എക്കാലത്തേയും മികച്ച ചേസ് മാസ്റ്റര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍.

അത് എംഎസ് ധോണിയോ ബെന്‍ സ്‌റ്റോക്‌സോ അല്ലെന്നും വിരാട് കോലിയാണെന്നുമാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. റണ്‍സ് പിന്തുടരുന്നതില്‍ പകരക്കാരനില്ലാത്ത ഇതിഹാസം വിരാട് കോലിയാണെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. 'വെള്ള ബോള്‍ ക്രിക്കറ്റിലെ റണ്‍ചേസില്‍ വിരാട് കോലിയെക്കാള്‍ മികച്ചൊരു ബാറ്റ്‌സ്മാനുണ്ടെന്ന് കരുതുന്നില്ല. എന്നാണ് ആന്‍ഡേഴ്‌സന്‍ പറഞ്ഞത്. എന്നാല്‍ കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സന്‍.

ഏഴ് തവണയാണ് ആന്‍ഡേഴ്‌സന് മുന്നില്‍ കോലി കുടുങ്ങിയത്. ആന്‍ഡേഴ്‌സന്‍ ഏറ്റവും ആധിപത്യം കാട്ടിയ ബാറ്റര്‍മാരിലൊരാളായിരുന്നു കോലിയെങ്കിലും അദ്ദേഹത്തിന്റെ റണ്‍സ് പിന്തുടരാനുള്ള കഴിവ് അപാരമാണെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. കോലിയുടെ ഈ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രധാന മത്സരങ്ങളിലടക്കം റണ്‍സ് പിന്തുടരാന്‍ കോലിക്ക് അസാധ്യ മികവാണുള്ളത്. കോലി കരിയറിന്റെ തുടക്ക സമയം മുതല്‍ റണ്‍സ് പിന്തുടരുമ്പോള്‍ പ്രത്യേക ബാറ്റിങ് മികവ് കാട്ടിയിരുന്നു.

virat kohli

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ കോലിയാണ്. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. ഒരുവശത്ത് വിക്കറ്റ് പോവുമ്പോഴും പിടിച്ചുനിന്ന് കളിക്കാനുള്ള കോലിയുടെ മികവ് എടുത്തു പറയേണ്ടതാണ്. നിലയുറപ്പിച്ചാല്‍ കോലിയുടെ വിക്കറ്റ് നേടുകയെന്നത് അസാധ്യമാണ്. അത്രത്തോളം സാങ്കേതിക മികവോടെ കളിക്കുന്ന താരമാണ് കോലിയെന്ന് പറയാം.

അവസാന ടി20 ലോകകപ്പോടെ കോലി ടി20 കരിയര്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് കോലി കളിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം കോലിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കോലി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിരാളികളുടെ ഉള്ളില്‍ തോല്‍വി ഭയം ഉണ്ടാകുമെന്ന് പറയാം. ഏകദിനത്തില്‍ ഇതിനോടകം നിരവധി റെക്കോഡുകള്‍ കോലി സ്വന്തമാക്കിക്കഴിഞ്ഞു. ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറി റെക്കോഡ് കോലി തകര്‍ന്നു.

80 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. 21 സെഞ്ച്വറിയകലെ സച്ചിന്റെ സെഞ്ച്വറി റെക്കോഡും തകര്‍ക്കാന്‍ കോലിക്ക് സാധിക്കും. മികച്ച ഫിറ്റ്‌നസുള്ള കോലിയില്‍ ഇനിയും ബാല്യം ശേഷിക്കുന്നുണ്ടെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാനിരിക്കെ കോലിയിലാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. സമീപകാലത്തെ കോലിയുടെ പ്രകടനം അല്‍പ്പം മോശമാണ്. ശക്തമായ തിരിച്ചുവരവ് നടത്തി ഇനിയും അഞ്ച് വര്‍ഷമെങ്കിലും കോലിക്ക് ഇന്ത്യന്‍ ടീമിനൊപ്പം തുടരാനാവുമെന്ന് പ്രതീക്ഷിക്കാം.

ഇപ്പോഴും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് കോലി. അതുകൊണ്ടുതന്നെ മാനസികമായി കരുത്തുള്ളിടത്തോളം കോലിക്ക് ഇന്ത്യന്‍ ടീമിനൊപ്പം തുടരാനാവുമെന്ന് പറയാം. എന്തായാലും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് കോലിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Tuesday, August 27, 2024, 21:31 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+