ടെസ്റ്റില്‍ പന്ത് തെറിക്കുമോ? വിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍, പന്തിനെക്കൊണ്ടാവില്ല...
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. നേരത്തേ നടന്ന ടി20 പരമ്പരയിലെയും അതിനു മുമ്പത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെയും മോശം പ്രകടനങ്ങളാണ് പന്തിനെ പ്രതിക്കൂട്ടിലാക്കിയത്.
ഇതേ തുടര്‍ന്നു ദക്ഷിണാഫ്രിക്കയുമായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പന്തിനെ കളിപ്പിക്കരുതെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറായിരുന്ന ദീപ്ദാസ് ഗുപ്തയാണ് ഇപ്പോള്‍ പന്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

പന്ത് ടീമില്‍ വേണ്ട
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പന്തിനെ ഇന്ത്യ കളിപ്പിക്കരുതെന്നും പകരം പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഉള്‍പ്പെടുത്തണമെന്നുമാണ് ഗുപ്ത നിര്‍ദേശിക്കുന്നത്.
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് സാഹയെയും അടുത്ത പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ വേണമെന്നും ഗുപ്ത പറയുന്നു.

സാഹയുടെ ബാറ്റിങ്
സാഹയുടെ വിക്കറ്റ് കീപ്പിങിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ഗുപ്തയ്ക്കുള്ളത്. പരിക്കു മാറി അടുത്തിടെ തിരിച്ചെത്തിയ സാഹ മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം പന്തിനേക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ്. എന്നാല്‍
സാഹയുടെ ബാറ്റിങിനെക്കുറിച്ച് വലിയ ഉറപ്പില്ല. പ്രത്യേകിച്ചും ടെസ്റ്റില്‍ ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുമ്പോള്‍ ബാറ്റിങില്‍ സാഹയ്ക്കു എത്രത്തോളം സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നറിയില്ലെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പന്ത് മികച്ച ബാറ്റ്‌സ്മാന്‍
വിക്കറ്റ് കീപ്പിങില്‍ അത്ര നല്ല പ്രകടനമല്ല നടത്തുന്നതെങ്കിലും ബാറ്റിങില്‍ പന്തിന്റെ കഴിവ് തനിക്കറിയാമെന്ന് ഗുപ്ത പറഞ്ഞു. വിക്കറ്റ് കീപ്പിങിനാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ പന്തിനു പകരം സാഹയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം.
എന്നാല്‍ സാഹ പന്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണോയെന്നു ചോദിച്ചാല്‍ അല്ലെന്നായിരിക്കും തന്റെ മറുപടിയെന്നും ഗുപ്ത വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications